റാംപിലിറങ്ങി ഇന്ത്യൻ പുരാണം; പാരിസ് ഫാഷൻ വീക്കിലെ കന്നിയങ്കം ഗംഭീരമാക്കി രാഹുൽ മിശ്ര
പാരിസ് ഫാഷൻ വീക്കിന്റെ ലക്ഷ്വറി ഡിസൈനർ റാംപ് കീഴടക്കി ഇന്ത്യൻ പുരാണവും. ഡിസൈനർ രാഹുൽ മിശ്രയാണ് ഈ വസ്ത്രരൂപകൽപനയുമായി പാരിസിനെ ഭ്രമിപ്പിച്ചത്. സെക്വിനുകൾ പിടിപ്പിച്ച ബ്ലാക്ക് ലേസ് വസ്ത്രത്തിൽ കാണികളുടെ ശ്രദ്ധകവർന്നത് ഇരുവശത്തേക്കും 2 തലകൾ ഉൾപ്പെടുത്തിയ ഹെഡ് ഗിയർ. ‘ഇന്ത്യൻ പുരാണത്തിലെ

പാരിസ് ഫാഷൻ വീക്കിന്റെ ലക്ഷ്വറി ഡിസൈനർ റാംപ് കീഴടക്കി ഇന്ത്യൻ പുരാണവും. ഡിസൈനർ രാഹുൽ മിശ്രയാണ് ഈ വസ്ത്രരൂപകൽപനയുമായി പാരിസിനെ ഭ്രമിപ്പിച്ചത്. സെക്വിനുകൾ പിടിപ്പിച്ച ബ്ലാക്ക് ലേസ് വസ്ത്രത്തിൽ കാണികളുടെ ശ്രദ്ധകവർന്നത് ഇരുവശത്തേക്കും 2 തലകൾ ഉൾപ്പെടുത്തിയ ഹെഡ് ഗിയർ. ‘ഇന്ത്യൻ പുരാണത്തിലെ ത്രികാലജ്ഞാനിയായ ബ്രഹ്മാവിനെ പ്രതീകാത്മകമായി ഉൾക്കൊള്ളിച്ചുള്ള ഡിസൈനിൽ പ്രപഞ്ച സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും അദൃശ്യമായ പ്രഭാവലയം തേടുകയാണ്’– ഡിസൈനർ പറയുന്നു.
പാരിസ് ഫാഷൻ വീക്കിലേക്ക് ക്ഷണം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ കൂടിയായ രാഹുലിന്റെ ഡിസൈനർ ജീവിതത്തിന്റെ തുടക്കം കേരള കൈത്തറിയിലാണ്. കാൻപുർ സ്വദേശിയായ രാഹുൽ കരിയറിലെ ആദ്യത്തെ ഫാഷൻഷോ ചെയ്തത് ലാക്മെ വേദിയിൽ ബാലരാമപുരം കൈത്തറിയിൽ ഒരുക്കിയ 7 ഡിസൈനുകൾ അവതരിപ്പിച്ചാണ്.