ജനനം മുതൽ ഇങ്ങോട്ട് ആരാധ്യ ബച്ചൻ അഭിഷേകിന്റെയും ഐശ്വര്യയുടെയും ആരാധകർക്കിടയിൽ എന്നും ശ്രദ്ധകേന്ദ്രമാണ്. ആരാധ്യയുടെ ലുക്കും ഫാഷനും പെരുമാറ്റവുമെല്ലാം എപ്പോഴും ചർച്ചയാകാറുമുണ്ട്. അനന്ത്-രാധിക വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ആരാധ്യ എത്തിയപ്പോഴും ഇതിനു മാറ്റമുണ്ടായില്ല. ബോളിവുഡിൽ ചുവട് വയ്ക്കാതെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിഷേക് ബച്ചന്റെയും  ഐശ്വര്യ റായിയുടെയും ആരാധകർക്കിടയിൽ എന്നും ശ്രദ്ധകേന്ദ്രമാണ് മകൾ ആരാധ്യ ബച്ചൻ . ആരാധ്യയുടെ ലുക്കും ഫാഷനും പെരുമാറ്റവുമെല്ലാം എപ്പോഴും ചർച്ചയാകാറുമുണ്ട്. അനന്ത്-രാധിക വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ആരാധ്യ എത്തിയപ്പോഴും ഇതിനു മാറ്റമുണ്ടായില്ല

എപ്പോഴും ഐശ്വര്യയുടെ കൈപിടിച്ച് നടന്നിരുന്ന ആരാധ്യയ്ക്ക് ഒട്ടേറെ മാറ്റങ്ങൾ വന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. അമ്മയ്ക്കൊപ്പം  മകൾ വളർന്നുവെന്ന് പറയുന്നവരും കുറവല്ല. ഹെയർ സ്റ്റൈലിലും ഡ്രസ്സിങ്ങിലും വന്ന മാറ്റം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. നെറ്റിയിലേക്കു വെട്ടിയിട്ട മുടിയുമായി ക്യൂട്ട് ലുക്കിൽ നടന്ന ആരാധ്യയല്ല ഇപ്പോഴത്തേത്. ലെയർ കട്ട് ചെയ്ത മുടി ഇരുവശങ്ങളിലേക്കും വകഞ്ഞിട്ട് എത്തിയതോടെ ആരാധ്യ മുതിർന്ന കുട്ടിയായി എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.

ADVERTISEMENT

ഐശ്വര്യയും ആരാധ്യയും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളാണ് ചടങ്ങുകളിൽ പങ്കെടുക്കാനായി തിരഞ്ഞെടുത്തത്. അനാർക്കലി ധരിച്ചെത്തിയ ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇളം നീലയും പച്ചയും ഇടകലർന്ന അനാർക്കലിയിൽ ആരാധ്യ അതിസുന്ദരിയാണെന്ന കമന്റുകളാണ് എത്തുന്നത്. അധിക ആഡംബരങ്ങളില്ലാതെ താരതമ്യേന ലളിതമായ ലുക്കിലാണ് ആരാധ്യ എത്തിയത്. വസ്ത്രത്തിനു ചേരുന്ന രീതിയിൽ കസ്റ്റമൈസ് ചെയ്ത പോൾട്ടി ബാഗും കയ്യിൽ കാണാം. 

മേക്കപ്പിന്റെയും ആഭരണങ്ങളുടെയും കാര്യത്തിലും ആരാധ്യ ലാളിത്യം പുലർത്തി. ഒറ്റ ലെയറുള്ള സിംപിൾ ചെയിനും അതുമായി ചേർന്നു പോകുന്ന ചെറിയ ഇയർ റിങ്ങുകളും നെറ്റിച്ചുട്ടിയുമായിരുന്നു ആഭരണങ്ങൾ. ഇതിനൊപ്പം വെള്ളി നിറത്തിലുള്ള പൊട്ടു വച്ചതോടെ ലുക്ക് പൂർത്തിയായി. എന്നാൽ ഇതിന് വിപരീതമായി അൽപം ഹെവി ലുക്കിലാണ് ഐശ്വര്യ എത്തിയത്.  ചുവപ്പു നിറത്തിലുള്ള ക്രിംസൺ അനാർക്കലിയാണ്  താരം ധരിച്ചിരുന്നത്. അതിനൊപ്പം വലിയ നെക്ക് പീസും ഇയർ റിങ്ങുകളും നെറ്റിച്ചുട്ടിയും ഉൾപ്പെടുത്തി. ആരാധ്യമായി താരതമ്യം ചെയ്യുമ്പോൾ അല്‍പം ഹെവി മേക്കപ്പാണ് ഐശ്വര്യ തിരഞ്ഞെടുത്തത്.

ADVERTISEMENT

വിവാഹദിനത്തിൽ വധൂവരന്മാരെക്കാൾ അധികം ശ്രദ്ധ ഐശ്വര്യയ്ക്കും ആരാധ്യക്കും ലഭിച്ചാലും അത്ഭുതപ്പെടാനില്ല എന്നാണ് ആളുകളുടെ പ്രതികരണം. ഹെയർ സ്റ്റൈൽ മാറ്റിയതോടെ ആരാധ്യയുടെ ഭംഗി ഇരട്ടിയായെന്ന് കരുതുന്നവരുമുണ്ട്. വിവാഹത്തിന് ഏതൊക്കെ സെലിബ്രിറ്റികൾ എത്തിയാലും ഷോ സ്റ്റീലർ ഐശ്വര്യ തന്നെയായിരിക്കും എന്ന കമന്റുകളും ഉണ്ട്. ഹെവി മേക്കപ്പിലും സിമ്പിൾ ലുക്കിലുമെല്ലാം ഐശ്വര്യ റായ് എങ്ങനെ ഒരേപോലെ അതിസുന്ദരിയായി കാണപ്പെടുന്നു എന്ന് അദ്ഭുതം പങ്കുവയ്ക്കുന്നവരും കുറവല്ല. അതേസമയം ഇരുവർക്കുമൊപ്പം അഭിഷേക് ചിത്രങ്ങൾക്ക് പോസ് ചെയ്യാഞ്ഞതും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്.

English Summary:

Aaradhya Bachchan's New Look Stuns at Anant-Radhika Wedding