81 മരതകക്കല്ലുകൾ പതിച്ച വാച്ചുമായി രൺബിർ; സ്വർണത്തിൽ നെയ്ത സാരിയിൽ ആലിയ: കോടികളുടെ ഫാഷൻ
ബോളിവുഡ് താരങ്ങളായ രൺവീർ സിങ്, സൽമാൻ ഖാൻ, ഷാരുഖ് ഖാൻ തുടങ്ങിയ സുഹൃത്തുക്കൾക്ക് സമ്മാനമായി അനന്ത് അംബാനി നൽകിയത് രണ്ടുകോടിയുടെ വാച്ചായിരുന്നു. ഇപ്പോൾ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത രൺബിർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും ഔട്ട്ഫിറ്റിന്റെയും ആക്സസറീസിന്റെയും വിലയാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.

ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു അനന്ത് അംബാനിയുടെ വിവാഹം. വിവാഹത്തിന്റെ വസ്ത്രങ്ങളും ആക്സസറീസും എല്ലാം ഇതിനോടകം തന്നെ ചർച്ചയായിരുന്നു. വിവാഹത്തിന് അനന്ത് അംബാനി അണിഞ്ഞ വാച്ചിന്റെ വില 55 കോടിയാണ്. ബോളിവുഡ് താരങ്ങളായ രൺവീർ സിങ്, സൽമാൻ ഖാൻ, ഷാരുഖ് ഖാൻ തുടങ്ങിയ സുഹൃത്തുക്കൾക്ക് സമ്മാനമായി അനന്ത് അംബാനി നൽകിയത് രണ്ടുകോടിയുടെ വാച്ചായിരുന്നു. ഇപ്പോൾ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത രൺബിർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും ഔട്ട്ഫിറ്റിന്റെയും ആക്സസറീസിന്റെയും വിലയാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.
വിവാഹത്തിനു ആറുകോടി വിലവരുന്ന ആഡംബര വാച്ചാണ് രൺബിർ അണിഞ്ഞത്. സ്വിറ്റസർലാൻഡിലെ ആഡംബര വാച്ച് കമ്പനിയായ പതേക് ഫിലിപ്പിന്റെ വാച്ചാണ് ഇത്. ബേസലിനും ലഗ്സിനും ചുറ്റും പിടിപ്പിച്ച മരതകങ്ങളാണ് ഇതിന്റെ പ്രത്യേകത. 23 മരതകങ്ങൾ ക്ലാപ്സിലുണ്ട്. വാച്ചിൽ ആകെ 81 മരതക കല്ലുകളാണ് ഉള്ളത്.
160 വർഷം പഴക്കമുള്ള ആശവാലി സാരി അണിഞ്ഞാണ് ആലിയഭട്ട് എത്തിയത്. 99 ശതമാനം വെള്ളിയും 6 ഗ്രാം സ്വർണവും ഉപയോഗിച്ചാണ് ഈ സാരി ഡിസൈൻ ചെയ്കിരിക്കുന്നത്. സാരിക്ക് ഇണങ്ങുന്ന വിധത്തിലുള്ള ഹെവി നെക്‌ലസും ഇയറിങ്സും വളയുമായിരുന്നു ആക്സസറീസ്. ബ്രാലെറ്റ് ബ്ലൗസായിരുന്നു.
വിവാഹത്തിന്റെ മറ്റൊരു ആഘോഷത്തിന് ആലിയ ധരിച്ചത് ഐവറി നിറത്തിലുള്ള ലെഹങ്കയായിരുന്നു. ഇതിനൊപ്പം ഏകദേശം രണ്ടുകോടി വിലവരുന്ന ചോക്കർ നെക്‌ലസും സ്റ്റൈൽ ചെയ്തു.