ബജറ്റിലെ പ്രഖ്യാപനങ്ങൾക്കൊപ്പം തന്നെ ജനങ്ങൾ വളരെയേറെ ശ്രദ്ധിക്കുന്നകാര്യമാണ് ധനമന്ത്രി നിർമല സീതാരാമന്റെ സ്റ്റൈൽ. കഴിഞ്ഞ ഏഴുവർഷമായി ബജറ്റ് അവതരണത്തിനായി നിർമല എത്തുമ്പോൾ അവര്‍ തിരഞ്ഞെടുക്കുന്ന സാരിയും ചർച്ചയാകാറുണ്ട്. ഇത്തവണയും നിർമലയുടെ ‘സാരി ചർച്ച’ സമൂഹമാധ്യമത്തിൽ സജീവമാണ്. മജന്ത ബോർഡറിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റിലെ പ്രഖ്യാപനങ്ങൾക്കൊപ്പം തന്നെ ജനങ്ങൾ വളരെയേറെ ശ്രദ്ധിക്കുന്നകാര്യമാണ്  ധനമന്ത്രി നിർമല സീതാരാമന്റെ സ്റ്റൈൽ. കഴിഞ്ഞ ഏഴുവർഷമായി ബജറ്റ് അവതരണത്തിനായി നിർമല എത്തുമ്പോൾ അവര്‍ തിരഞ്ഞെടുക്കുന്ന സാരിയും ചർച്ചയാകാറുണ്ട്. ഇത്തവണയും നിർമലയുടെ ‘സാരി ചർച്ച’ സമൂഹമാധ്യമത്തിൽ സജീവമാണ്.  

മജന്ത ബോർഡറിലുള്ള ആന്ധ്രയിൽ പ്രചാരത്തിലുള്ള ‘മംഗൾഗിരി’  വെള്ള സിൽക്ക് സാരിയാണ് മന്ത്രി ബജറ്റ് അവതരണത്തിനായി തിരഞ്ഞെടുത്തത്. മജന്ത ബോർഡറിൽ ഗോൾഡൻ വർക്കുണ്ട്. സാരിക്ക് ഇണങ്ങുന്നതാണ് മജന്ത നിറത്തിലുള്ള സിൽക്ക് ബ്ലൗസ്. 

ഇടക്കാല ബജറ്റ് അവതരണത്തിനായി നിർമല എത്തിയപ്പോൾ∙ ഫയൽ ചിത്രം
ADVERTISEMENT

ഈ വർഷം തുടക്കത്തിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ എത്തിയപ്പോൾ നീല കൈത്തറി സാരിയാണ് നിർമല തിരഞ്ഞെടുത്തത്. സർക്കാർ മുദ്രയുള്ള ചുവപ്പ് കവറിൽ ഒരു ടാബ്‌ലറ്റും കയ്യിൽ കരുതിയിരുന്നു. തന്റെ ആദ്യ ബജറ്റ് അവതരണം മുതൽ നിർമല സീതാരാമൻ സർക്കാർ മുദ്ര പതിപ്പിച്ച ചുവപ്പു കവറിലാണ് ബജറ്റ് പേപ്പറുകളുമായി എത്താറുള്ളത്. 

2019ലെ ബജറ്റ് അവതരണത്തിൽ ബ്രൈറ്റ്ബിങ്കിൽ ഗോൾഡൻ ബോർഡറുള്ള മംഗൾ ഗിരി സാരിയായിരുന്നു നിർമല തിരഞ്ഞെടുത്തത്. 

ADVERTISEMENT

2020ൽ കടുംമഞ്ഞ ഗോൾഡൻ സിൽക്ക് സാരിയായിരുന്നു നിർമലയുടെ ഔട്ട്ഫിറ്റ്. ചുവപ്പും ഓഫ്‌വൈറ്റും ഇടകലർന്ന പൊച്ചാമ്പള്ളി സിൽക്ക് സാരിയാണ് 2021ൽ നിർമല തിരഞ്ഞെടുത്തത്. തെലങ്കാനയിലെ പരമ്പരാഗത കൈത്തറിതൊഴിലാളികളാണ് ഈ സാരി നിർമിക്കുന്നത്. 

പൊച്ചാമ്പള്ളി സിൽക്ക് സാരിയിൽ നിർമല

ഒഡിഷയിൽ നിന്നുള്ള ‘ബൊമ്മക്കായ്’ സാരിയാണ് 2022ലെ ബജറ്റ് അവതരണത്തിനായി നിർമല തിരഞ്ഞെടുത്തത്. ബ്രൗൺ–മെറൂൺ നിറങ്ങൾ ഇടകലർന്നതായിരുന്നു സാരി. 

ADVERTISEMENT

കഴിഞ്ഞ വർഷം ട്രെഡീഷനൽ ടെമ്പിൾ ഡിസൈനിലുള്ള ചുവപ്പു സാരിയായിരുന്നു. കറുപ്പ് ബോർഡറിൽ ഗോൾഡൻ വർക്കുള്ളതായിരുന്നു. 

English Summary:

Nirmala Sitharaman's Iconic Saree Styles at Budget Presentations Over the Years