ലണ്ടൻഫാഷൻ വീക്കിൽ ശ്രദ്ധനേടി മലയാളി ഡിസൈനറുടെ വസ്ത്രശേഖരം
ലണ്ടൻ ഫാഷൻ വീക്ക് എസ്എസ്25 വേദിയിൽ കാണികളുടെ മനസ്സ് കീഴടക്കി മലയാളി ഡിസൈനറുടെ ‘ലാറ്റെക്സ്’ വസ്ത്രശേഖരം. കൊല്ലം നെടുമൺകാവ് സ്വദേശി ഡിസൈനർ കെ.എസ്. ഹരിയുടെ ‘HARRI’ എന്ന ബ്രാൻഡിന്റെ റെഡിടുവെയർ കലക്‌ഷനാണു രാജ്യാന്തര ശ്രദ്ധനേടിയത്. കഴിഞ്ഞവർഷം ‘ബ്രിട്’ സംഗീത പുരസ്കാര രാവിൽ ഗായകൻ ഹാരി സ്റ്റൈൽ ധരിച്ച

ലണ്ടൻ ഫാഷൻ വീക്ക് എസ്എസ്25 വേദിയിൽ കാണികളുടെ മനസ്സ് കീഴടക്കി മലയാളി ഡിസൈനറുടെ ‘ലാറ്റെക്സ്’ വസ്ത്രശേഖരം. കൊല്ലം നെടുമൺകാവ് സ്വദേശി ഡിസൈനർ കെ.എസ്. ഹരിയുടെ ‘HARRI’ എന്ന ബ്രാൻഡിന്റെ റെഡിടുവെയർ കലക്‌ഷനാണു രാജ്യാന്തര ശ്രദ്ധനേടിയത്.
കഴിഞ്ഞവർഷം ‘ബ്രിട്’ സംഗീത പുരസ്കാര രാവിൽ ഗായകൻ ഹാരി സ്റ്റൈൽ ധരിച്ച ഊതിവീർപ്പിച്ച ബലൂൺ മാതൃകയിലുള്ള വസ്ത്രങ്ങളിലൂടെയാണു ഹരി ഫാഷൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. 2022 മുതൽ തുടർച്ചയായി ലണ്ടൻ ഫാഷൻ വീക്ക് വേദിയിലെ സാന്നിധ്യം കൂടിയാണ് ഈ യുവ ഡിസൈനർ. ഹരിയുടെ സിഗ്നേച്ചർ ലാറ്റക്സ് ഉപയോഗിച്ചുള്ള ‘വിമൻസ് വെയർ’ കലക്‌ഷനാണ് ഇത്തവണ ഫാഷൻ വീക്ക് അരങ്ങിൽ അവതരിപ്പിച്ചത്.
പ്രധാന ഫാഷൻ ഇവന്റുകളിലൊന്നായ ലണ്ടൻ ഫാഷൻ വീക്കിൽ ഇത്തവണ ഹരി ഉൾപ്പെടെ 5 ഇന്ത്യൻ ഡിസൈനർമാർക്ക് ഇടംപിടിക്കാനായെന്നത് ലോക ഫാഷൻ ഭൂപടത്തിൽ ഇന്ത്യയ്ക്കു സ്വീകാര്യത വർധിക്കുന്നതിന്റെ സൂചന കൂടിയാണ്.