ഫാഷന്റെ പുത്തൻകാഴ്ചകൾ ലോകത്തിനു മുൻപിലെത്തുന്ന വേദിയാണ് പാരിസ് ഫാഷൻ വീക്ക്. ഇത്തവണയും പതിവുതെറ്റിക്കാതെ പാരിസ് ഫാഷൻ വീക്കിന്റെ റാംപിലെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഐശ്വര്യ റായ്. ഫ്രഞ്ച് ബ്രാൻഡായ മോസ്സിയുടെ ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റാംപിലെത്തിയത് ചുവപ്പു നിറത്തിലുള്ള സിൽക്കെൻ ബലൂൺ ഹെമ്മഡ് ടെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷന്റെ പുത്തൻകാഴ്ചകൾ ലോകത്തിനു മുൻപിലെത്തുന്ന വേദിയാണ് പാരിസ് ഫാഷൻ വീക്ക്. ഇത്തവണയും പതിവുതെറ്റിക്കാതെ പാരിസ് ഫാഷൻ വീക്കിന്റെ റാംപിലെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഐശ്വര്യ റായ്. ഫ്രഞ്ച് ബ്രാൻഡായ മോസ്സിയുടെ ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റാംപിലെത്തിയത്

ചുവപ്പു നിറത്തിലുള്ള സിൽക്കെൻ ബലൂൺ ഹെമ്മഡ് ടെന്റ് ഗൗണായിരുന്നു ഐശ്വര്യയുടെ ഔട്ട്ഫിറ്റ്. ഓഫ്ഷോൾഡർ ഗൗണിന് കേയ്പ്പ് സ്ലീവാണ്. റാംപിൽ ചുവടുവയ്ക്കുന്നതിനിടെ ഐശ്വര്യസദസ്സിനോട് നമസ്തേ പറഞ്ഞു. 

ADVERTISEMENT

പാരിസ് ഫാഷൻ വീക്കിലെ ഐശ്വര്യയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി കമന്റുകളും എത്തി. ഐശ്വര്യയ്ക്ക് അൽപം മികച്ച വസ്ത്രധാരണവും സ്റ്റൈലും തിരഞ്ഞെടുക്കാമായിരുന്നു എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടത്. എന്നാൽ ഈ വർഷത്തെ മുൻലുക്കുകളെക്കാൾ മികച്ചതാണ് പാരിസ് ഫാഷൻ വീക്കിലെ ലുക്കെന്ന അഭിപ്രായവും എത്തി. 

നേരത്തേ ഒരു ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്നതിനായി ഐശ്വര്യ റായ് എത്തിയപ്പോൾ താരത്തിന്റെ ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധേയമായിരുന്നു. ഗോൾഡൻ വർക്കുള്ള കറുപ്പ് അനാർക്കലിയിലായിരുന്നു ഐശ്വര്യ എത്തിയത്. അനന്ത് അംബാനിയുടെ വിവാഹത്തിനും അബുജാനി ഖോസ്‌ല ഒരുക്കിയ അനാർക്കലിയിലാണ് ഐശ്വര്യ എത്തിയത്. പാരിസ് ഫാഷൻ വീക്കിലെ ഐശ്വര്യയുെട ലുക്ക് തികച്ചും വ്യത്യസ്തവും ആകർഷകവുമാണെന്നാണ് വിലയിരുത്തൽ.

English Summary:

Aishwarya Rai Lights Up Paris Fashion Week in Fiery Red Moschino Gown