വസ്ത്രധാരണം കാരണം ഇത്രയേറെ വിമർശനം നേടിയ മറ്റൊരാളുണ്ടാവില്ല. ഒപ്പം തന്നെ സൈബർ ബുള്ളിയിങ്ങും. എന്നാൽ അതൊക്കെ കാറ്റിൽ പറത്തി ദിനംപ്രതി ആരാധകരെ ഞെട്ടിക്കുന്ന വ്യക്തിയാണ് ഉർഫി ജാവേദ്. ഉർഫി അടുത്തതായി ഏത് വസ്ത്രം ധരിക്കും എന്നാണ് ഇപ്പോൾ ആരാധകർചിന്തിക്കുന്നത്. അടുത്ത കാലത്തായി സാങ്കേതികതയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്ത്രധാരണം കാരണം ഇത്രയേറെ വിമർശനം നേടിയ മറ്റൊരാളുണ്ടാവില്ല. ഒപ്പം തന്നെ സൈബർ ബുള്ളിയിങ്ങും. എന്നാൽ അതൊക്കെ കാറ്റിൽ പറത്തി ദിനംപ്രതി ആരാധകരെ ഞെട്ടിക്കുന്ന വ്യക്തിയാണ് ഉർഫി ജാവേദ്. ഉർഫി അടുത്തതായി ഏത് വസ്ത്രം ധരിക്കും എന്നാണ് ഇപ്പോൾ ആരാധകർചിന്തിക്കുന്നത്. അടുത്ത കാലത്തായി സാങ്കേതികതയെ കൂട്ടുപിടിച്ചാണ് താരം പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നത്. ഇത്തവണയും ഒരു വ്യത്യസ്ത ലുക്കുമായാണ് ഉർഫി എത്തിയത്. ഇളം നീല ക്രോപ് ടോപ്പും ഷോർട്സും ആണ് വസ്ത്രം. എന്നാൽ അതിന് ചുറ്റും കറങ്ങുന്ന ഇതളുകൾ ആണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഇത് പൂവാണോ അതോ വാളാണോ എന്ന സംശയം മാത്രമേ ആരാധകർക്ക് ഉള്ളു. എതിർത്തിരുന്നവരെ പോലും ആരാധകരാക്കിയ ആളാണ് ഉർഫി എന്നാണ് താരം പോസ്റ്റ് ചെയ്ത ചിത്രത്തിനുള്ള കമന്റുകൾ. 

Image Credit∙ Uorfi/ Instagram

ഇതിന് മുൻപ് മറ്റൊരു വെടിക്കെട്ട് വസ്ത്രവുമായും ഉർഫി എത്തിയിരുന്നു. അതേ വസ്ത്രത്തിൽ തന്നെ വെടിക്കെട്ട് കാട്ടിയായിരുന്നു ഉർഫി ആരാധകരെ ഞെട്ടിച്ചത്. കറുപ്പ് മിനി ഡ്രസ്സിലാണ് താരം എത്തിയത്. സാങ്കേതികവിദ്യയും സ്‌റ്റൈലും ഒത്തുചേരുന്ന രീതിയിലാണ് ഈ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്നില്‍ ചെറിയ പ്രൊജക്റ്റര്‍ ഘടിപ്പിച്ച വസ്ത്രത്തില്‍ വിവധ രൂപങ്ങളും അക്കങ്ങളും മിന്നിമായുന്നത് കാണാം. ഒന്ന് മുതല്‍ നാല് വരെയുള്ള കൗണ്ട്ഡൗണും ചിത്രശലഭവും വെടിക്കെട്ടും സൗരയൂഥവുമെല്ലാം വസ്ത്രത്തിൽ കാണാം.

Image Credit∙ Uorfi/ Instagram
ADVERTISEMENT

മുൻപ് സൗരയൂഥം തന്നെ സ്വന്തം വസ്ത്രത്തിൽ ഡിസൈൻ ചെയ്തും താരം എത്തിയിട്ടുണ്ടായിരുന്നു. കറുപ്പ് നിറത്തിലുള്ള ഗൗണിന്‍റെ താഴെയാണ് സൗരയൂഥത്തിലെ ഗ്രഹങ്ങളെ ഡിസൈൻ ചെയ്തത്. സൂര്യനു ചുറ്റും കറങ്ങുന്ന ഭൂമിയും വ്യാഴവും ശുക്രനുമടക്കമുള്ള എല്ലാഗ്രഹങ്ങളും വസ്ത്രത്തിൽ നൽകിയിട്ടുണ്ടായിരുന്നു. വസ്ത്രത്തിൽ ഘടിപ്പിച്ച സ്വിച്ച് അമർത്തിയാൽ ഗ്രഹങ്ങൾ കറങ്ങുന്നതും കാണാം. ഇതിന്‍റെ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു

Image Credit∙ Uorfi/ Instagram

ഇതോടെ മെറ്റ്ഗാലയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ ഏറ്റവും അർഹതയുള്ളത് ഉർഫിക്കാണെന്ന് വരെ ആരാധകർ പറയാൻ തുടങ്ങി. സാരിയുടുത്ത ഒരു ചിത്രത്തിനു താഴെ എന്തെങ്കിലും മറന്നു പോയോ എന്ന രീതിയിലുള്ള കമന്റുകളും എത്തി. പുല്ല്, കടലാസ്, പ്ലാസ്റ്റിക് കുപ്പികള്‍, സിഗരറ്റ് കുറ്റികള്‍, ചിപ്‌സ് പാക്കറ്റുകള്‍, ബാഗുകള്‍ തുടങ്ങി കയ്യില്‍ കിട്ടിയതെന്തുകൊണ്ടും വസ്ത്രപരീക്ഷണങ്ങൾ നടത്തുന്ന താരം സത്യത്തിൽ മികച്ച കലാകാരി ആണെന്നാണ് ആരാധകരും സമ്മതിക്കുന്നത്. ഇപ്പോൾ ആമസോൺ പ്രൈമിൽ ഉർഫിയുടെ സ്വന്തം ഷോ തന്നെ റൺ ചെയ്യുന്നുണ്ട്.

English Summary:

From Firecrackers to Planets: Inside Uorfi Javed's Tech-Driven Fashion Choices