‘വിമാനത്തിൽ മാന്യമായ വസ്ത്രം ധരിക്കണം’: ക്രോപ്പ് ടോപ്പ് ധരിച്ചതിന്റെ പേരിൽ യുവതികളെ ഇറക്കിവിട്ടു
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നു പറയുമ്പോഴും പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ പലർക്കും അപമാനം നേരിടാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അത്തരത്തിൽ ഒരു സംഭവമാണ് ലൊസാഞ്ചൽസിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ക്രോപ് ടോപ്പ് ധരിച്ചതിന്റെ പേരിൽ രണ്ടു സ്ത്രീകളെ വിമാനത്തിൽ

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നു പറയുമ്പോഴും പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ പലർക്കും അപമാനം നേരിടാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അത്തരത്തിൽ ഒരു സംഭവമാണ് ലൊസാഞ്ചൽസിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ക്രോപ് ടോപ്പ് ധരിച്ചതിന്റെ പേരിൽ രണ്ടു സ്ത്രീകളെ വിമാനത്തിൽ നിന്ന് പുറത്താക്കി. ലൊസാഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയായിരുന്ന സ്പിരിറ്റ് എയർലൈൻസിലായിരുന്നു സംഭവം.
ആൻജ് തെരേസ,താര കെഹിദി എന്നീ വനിതകൾക്കാണ് ദുരനുവം. വിമാനത്തിൽ കയറിയ ഉടൻ തന്നെ ഇവരുടെ വസ്ത്രത്തെ ചൊല്ലി പ്രശ്നമുണ്ടാവുകയായിരുന്നു. വിമാനത്തിൽ കയറുമ്പോള്‍ കമ്പിളി വസ്ത്രങ്ങൾ ധരിച്ചിരുന്നെങ്കിലും വിമാനത്തിലെ മോശം ശീതീകരണം കാരണം കമ്പിളി വസ്ത്രങ്ങള്‍ അഴിക്കേണ്ടി വന്നു. പിന്നീടുണ്ടായിരുന്ന ക്രോപ്പ് ടോപ്പാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് യുവതികൾ വ്യക്തമാക്കി. തുടർന്ന് ഫ്ലൈറ്റിലെ ഉദ്യോഗസ്ഥര്‍ വന്ന് എന്തെങ്കിലും വസ്ത്രം ധരിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ വിമാനത്തിലെ വസ്ത്ര നിയമം എന്താണെന്ന് യുവതികൾ ചോദിച്ചു.
സഹയാത്രികർ യുവതികൾക്കായി നിലകൊണ്ടെങ്കിലും പൊലീസിനെ വിളിക്കുമെന്ന് സൂപ്പർവൈസർ പറഞ്ഞതോടെ യുവതികൾക്ക് വിമാനത്തിൽ നിന്ന് ഇറങ്ങേണ്ടി വന്നു. ക്രോപ്പ്ടോപ്പ് ധരിച്ചതിനാൽ അപമാനിക്കപ്പെട്ടു എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പും അവർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. മാത്രമല്ല വിമാന അധികൃതർ പണം തിരികെ നൽകിയില്ലെന്നും ഇവർ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, 1000 ഡോളർ മുടക്കി മറ്റൊരു വിമാനം ബുക്ക് ചേയ്യേണ്ടി വന്നെന്നും കുറിപ്പിൽ പറയുന്നത്. വിഡിയോ സഹിതമാണ് യുവതികൾ ഇക്കാര്യം അറിയിച്ചത്. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും യുവതികൾ അറിയിച്ചു.