മീശമാധവൻ സിനിമയിലെ പ്രഭയെ ഓർമയുണ്ടോ? കള്ളൻ മാധവനെ സ്നേഹിച്ച ആ നാടൻ പെൺകുട്ടി. അതെ ജ്യോതിർമയി തന്നെ. ഒരുകാലത്ത് നിരവധി സിനിമകളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന നടിയാണ് ജ്യോതിർമയി. കല്യാണരാമൻ, പട്ടാളം, എന്റെ വീട് അപ്പൂൻ്റേം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ ജ്യോതിർമയിയെ അങ്ങനെ പെട്ടെന്നൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീശമാധവൻ സിനിമയിലെ പ്രഭയെ ഓർമയുണ്ടോ? കള്ളൻ മാധവനെ സ്നേഹിച്ച ആ നാടൻ പെൺകുട്ടി. അതെ ജ്യോതിർമയി തന്നെ. ഒരുകാലത്ത് നിരവധി സിനിമകളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന നടിയാണ് ജ്യോതിർമയി. കല്യാണരാമൻ, പട്ടാളം, എന്റെ വീട് അപ്പൂൻ്റേം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ ജ്യോതിർമയിയെ അങ്ങനെ പെട്ടെന്നൊന്നും മലയാളികൾ മറക്കാൻ ഇടയില്ല. എന്നാൽ 2013ന് ശേഷം താരത്തെ സിനിമകളിൽ കണ്ടിരുന്നില്ല. അഭിനയത്തിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്ത അവർ പിന്നീട് ഭർത്താവ് അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗൻവില്ല’ എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തുകയാണ്. 

എന്നാൽ ആരാധകരെ ഞെട്ടിച്ചത് ജ്യോതിർമയിയുടെ ലുക്ക് തന്നെയാണ്. നരച്ച കാറ്റിമുടിയുമായി എത്തിയ നായികയെ കണ്ട പലർക്കും ഇത് ആരാണെന്ന് തന്നെ മനസിലായില്ല. കാരണം നീളൻ മുടിയുമായി സാരിയോ ഹാഫ് സാരിയോ ധരിച്ചു നിൽക്കുന്ന ജ്യോതിർമയി മാത്രമേ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളു. സാധാരണക്കാർ പോലും നരച്ച മുടി കറുപ്പിച്ച് നടക്കുന്ന സമയത്ത് ഒരു സിനിമ നടിയായിട്ട് പോലും ഇവരെന്താ ഇങ്ങനെ എന്ന് പലരും ചിന്തിച്ചു കാണും. 

ADVERTISEMENT

2020 ഏപ്രിൽ മാസത്തിലാണ് അമൽ നീരദ് ആദ്യം തന്റെ ഭാര്യയുടെ പുതിയ ലുക്ക് പുറത്ത് വിടുന്നത്. മൊട്ട അടിച്ച തലയുമായി ആത്മവിശ്വാസത്തോടെ നിൽക്കുന്ന ജ്യോതിർമയി ആയിരുന്നു ചിത്രത്തിൽ. ശേഷം അതേവർഷം നവംബറിൽ താരത്തിന്റെ മറ്റൊരു ലുക്ക് കൂടി പുറത്തുവന്നു. നടി നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുന്ന ജ്യോതിർമയി ആയിരുന്നു അത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തിയ താരത്തെ കാണാൻ വേറെ ലെവൽ ആയിരുന്നു. ആ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേ നേടിയിരുന്നു. അതൊക്കെ കഴിഞ്ഞാണ് ബോഗൻവില്ലയിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചത്. 

മുടി മാത്രമല്ല വസ്ത്രധാരണത്തിന്റെ കാര്യത്തിലും ജ്യോതിർമയി വ്യത്യസ്തത പുലർത്താറുണ്ട്. കൂടുതലും ജീൻസ് ധരിക്കുന്ന താരം അതിനൊപ്പം ടീഷർട്ടോ അല്ലെങ്കിൽ ബനിയനും ഓവർകോട്ടുമാണ് ധരിക്കാറുള്ളത്.  കൂടുതലും ലൂസ് ടൈപ്പ് വസ്ത്രമാണ് തിരഞ്ഞെടുക്കാറുള്ളത്. അധികം മേക്കപ്പും ജ്യോതിർമയി ഉപയോഗിക്കാറില്ല.

English Summary:

Jyothirmayi-transformation-amal-neerad-film