വിവാഹത്തിനു മുൻപും ഭർത്താവിന്റെ മരണശേഷവും സീമന്തരേഖയിൽ സിന്ദൂരം; ആ രഹസ്യം വെളിപ്പെടുത്തി രേഖ
ബോളിവുഡിൽ രേഖയോളം ചർച്ച ചെയ്യപ്പെട്ട മറ്റൊരു നടി ഉണ്ടോയെന്ന് സംശയമാണ്. ഒരുകാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച താര റാണിയുടെ വെള്ളിത്തിരയിലെ പ്രകടനങ്ങൾ മാത്രമല്ല വിവാദങ്ങളും കാഴ്ചപ്പാടുകളുമെല്ലാം എന്നും ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഏതാണ്ട് ഒരു പതിറ്റാണ്ട് കാലമായി ചലച്ചിത്ര മേഖലയിൽ സജീവമല്ലെങ്കിലും
ബോളിവുഡിൽ രേഖയോളം ചർച്ച ചെയ്യപ്പെട്ട മറ്റൊരു നടി ഉണ്ടോയെന്ന് സംശയമാണ്. ഒരുകാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച താര റാണിയുടെ വെള്ളിത്തിരയിലെ പ്രകടനങ്ങൾ മാത്രമല്ല വിവാദങ്ങളും കാഴ്ചപ്പാടുകളുമെല്ലാം എന്നും ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഏതാണ്ട് ഒരു പതിറ്റാണ്ട് കാലമായി ചലച്ചിത്ര മേഖലയിൽ സജീവമല്ലെങ്കിലും
ബോളിവുഡിൽ രേഖയോളം ചർച്ച ചെയ്യപ്പെട്ട മറ്റൊരു നടി ഉണ്ടോയെന്ന് സംശയമാണ്. ഒരുകാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച താര റാണിയുടെ വെള്ളിത്തിരയിലെ പ്രകടനങ്ങൾ മാത്രമല്ല വിവാദങ്ങളും കാഴ്ചപ്പാടുകളുമെല്ലാം എന്നും ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഏതാണ്ട് ഒരു പതിറ്റാണ്ട് കാലമായി ചലച്ചിത്ര മേഖലയിൽ സജീവമല്ലെങ്കിലും
ബോളിവുഡിൽ രേഖയോളം ചർച്ച ചെയ്യപ്പെട്ട മറ്റൊരു നടി ഉണ്ടോയെന്ന് സംശയമാണ്. ഒരുകാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച താരറാണിയുടെ വെള്ളിത്തിരയിലെ പ്രകടനങ്ങൾ മാത്രമല്ല വിവാദങ്ങളും കാഴ്ചപ്പാടുകളുമെല്ലാം എന്നും ചർച്ചകൾക്കു കാരണമായി. ഏതാണ്ട് ഒരു പതിറ്റാണ്ട് കാലമായി ചലച്ചിത്ര മേഖലയിൽ സജീവമല്ലെങ്കിലും രേഖയ്ക്ക് ഇന്ത്യൻ സിനിമാ ആസ്വാദകരുടെ മനസ്സിലുള്ള താരപ്പകിട്ടിന് തെല്ലും കുറവ് വന്നിട്ടില്ല. അതേപോലെ തന്നെ താരത്തിന്റെ വേഷവിധാനങ്ങളും ഫാഷനും സ്റ്റൈലിങ്ങുമെല്ലാം എക്കാലവും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട്. എഴുപതുകളിൽ എത്തിനിൽക്കുമ്പോഴും പൊതുപരിപാടികളിൽ രേഖ അണിയുന്ന വസ്ത്രങ്ങളും മേക്കപ്പും സമാനതകൾ ഇല്ലാത്തതാണ്. എല്ലാവരിൽ നിന്നും വ്യത്യസ്തമായ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റാണ് രേഖയെ എക്കാലത്തും വേറിട്ടു നിർത്തിയിട്ടുള്ളത്. പല അവസരങ്ങളിലും സീമന്തരേഖയിൽ താരം അണിയുന്ന സിന്ദൂരമാണത്.
പട്ടുസാരിയും ആഭരണങ്ങളും തലമുടിയിൽ ചൂടുന്ന പൂവുമായി ഒരു നവവധുവിനെ പോലെ ഒരുങ്ങിയെത്തുന്ന രേഖയെ പൊതുപരിപാടികളിൽ കാണാം. പകുത്തെടുത്ത മുടിയിൽ വലിപ്പത്തിൽ ചാർത്തിയ സിന്ദൂരം ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധയാകർഷിക്കും. ഇന്ത്യൻ സംസ്കാരം അനുസരിച്ച് വിവാഹിതകളും സുമംഗലികളുമായ സ്ത്രീകളാണ് സീമന്തരേഖയിൽ സിന്ദൂരമണിയുന്നത് എങ്കിലും രേഖ വിവാഹത്തിനു മുൻപും ഭർത്താവിന്റെ മരണശേഷവുമെല്ലാം സിന്ദൂരം തന്റെ സ്റ്റൈലിന്റെ ഭാഗമാക്കിയിട്ടുണ്ട്.
1980ല്‍ ഋഷി കപൂർ-നീതു കപൂർ വിവാഹത്തിന് സിന്ദൂരമണിഞ്ഞ് എത്തിയതോടെയാണ് ഈ ഫാഷൻ ആദ്യമായി ശ്രദ്ധ നേടിയത്. അക്കാലത്ത് രേഖ വിവാഹിതയായിരുന്നില്ല. മംഗല്യസൂത്രവും സിന്ദൂരവും അണിഞ്ഞെത്തിയ രേഖയുടെ ചിത്രങ്ങൾ അതുകൊണ്ടുതന്നെ വലിയ ചർച്ചകൾക്കും വഴിവച്ചിരുന്നു. എന്നാൽ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും നേരിട്ട് വിവാഹ സ്ഥലത്തേയ്ക്ക് എത്തിയതിനാൽ മേക്കപ്പ് മാറ്റാൻ സമയം ലഭിച്ചിരുന്നില്ല എന്നതായിരുന്നു അന്ന് രേഖ നൽകിയ വിശദീകരണം. പക്ഷേ, അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഇന്നുവരെ പല വേദികളിലും സിന്ദൂരമണിഞ്ഞെത്തിയ രേഖ അതു തന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റാക്കി മാറ്റി.
1990ലായിരുന്നു മുകേഷ് അഗർവാളുമായുള്ള വിവാഹം. എന്നാൽ ഒരു വർഷം പോലും ആ ബന്ധത്തിന് ആയുസ്സുണ്ടായിരുന്നില്ല. വിവാഹ ശേഷം ഏഴുമാസത്തിനുള്ളിൽ മുകേഷ് ആത്മഹത്യ ചെയ്തു. അതിനുശേഷവും പൊതുവേദികളിൽ സിന്ദൂരം അണിഞ്ഞു തന്നെയാണ് രേഖ എത്തുന്നത്. അമിതാഭ്- രേഖ പ്രണയകഥ പരസ്യമായ രഹസ്യമാണെന്നിരിക്കെ അദ്ദേഹത്തിനു വേണ്ടിയാണ് രേഖ സിന്ദൂരം അണിയുന്നത് എന്ന് വിശ്വസിക്കുന്നവർ സിനിമാലോകത്തിനകത്തും പുറത്തും ഏറെയാണ് താനും.
രേഖയുടെ ഈ സിന്ദൂര പ്രേമത്തെക്കുറിച്ച് അവരുടെ ജീവിതകഥയായ ‘രേഖ : ദ അൺ ടോൾഡ് സ്റ്റോറി’യിലും പരാമർശിക്കുന്നുണ്ട്. ദേശീയ അവാർഡ് ലഭിച്ച വേളയിൽ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ് റെഡ്ഡി സിന്ദൂരമണിയുന്നതിനെ കുറിച്ച് രേഖയോടെ നേരിട്ടു ചോദിച്ചിരുന്നു. തൻ്റെ നഗരത്തിൽ സിന്ദൂരമണിയുന്നത് ഫാഷന്റെ ഭാഗമാണെന്നായിരുന്നു താരത്തിന്റെ മറുപടി. പലകോണുകളിൽ നിന്നും തുടരെ ചോദ്യങ്ങൾ ഉണ്ടായെങ്കിലും തന്റെ സ്റ്റൈലിന് രേഖ മാറ്റം വരുത്തിയിട്ടില്ല. മറ്റുള്ളവരുടെ പ്രതികരണത്തെക്കുറിച്ച് താൻ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് രേഖയുടെ ശക്തമായ നിലപാട്. അതിനുമപ്പുറം സിന്ദൂരമണിയുമ്പോൾ തനിക്ക് കൂടുതൽ ഭംഗിയുണ്ടെന്ന് സ്വയം തോന്നാറുണ്ടന്നും താരം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.
സിനിമ ലോകത്തുനിന്നും വിട്ടുനിൽക്കുമ്പോഴും ഫാഷൻ ഐക്കൺ എന്ന സ്ഥാനം ഒഴിയാൻ രേഖ തയാറായിട്ടില്ല. പരമ്പരാഗത ഘടകങ്ങളും മോഡേൺ ഘടകങ്ങളും സമന്വയിപ്പിച്ചു കൊണ്ടാണ് രേഖയുടെ ഫാഷൻ പരീക്ഷണങ്ങളിൽ ഏറെയും. അതുകൊണ്ടുതന്നെ പലതലമുറകളിലുള്ള ആരാധകരെ ഒരേപോലെ തന്റെ സ്റ്റൈലിങ്ങിലൂടെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുമുണ്ട്. എങ്കിലും കരിമഷി കറുപ്പുള്ള കണ്ണുകളും വട്ടപ്പൊട്ടും സിന്ദൂരവുമണിഞ്ഞ രേഖയുടെ ലുക്കിനാണ് ആരാധകർ ഏറെയും.