സഹതാരങ്ങളെ ആകർഷിക്കുന്ന ഗന്ധത്തിന്റെ രഹസ്യം; ‘മൂക്ക് പോരെ’ങ്കിലും ലോകസുന്ദരന്മാരിൽ ഒരാളായി ഷാറുഖ് ഖാൻ
‘പ്രണയവും വിരഹവും കണ്ണുകളിലൊളിപ്പിച്ച സുന്ദരനായ കാമുകൻ’– ലോകമാകെ ആരാധകരുള്ള ബോളിവുഡിന്റെ പ്രിയനായകൻ ഷാറുഖ് ഖാന്റെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ആരാധക മനംകവർന്ന കഥാപാത്രങ്ങൾക്കെല്ലാം പിന്നിൽ ഷാറുഖിന്റെ ലുക്കിനും വലിയ സ്ഥാനമുണ്ട്. ഏത് സ്റ്റൈലിനും ചേരുന്ന ലുക്കാണ് താരത്തിനെന്നതാണ് വസ്തുത.

‘പ്രണയവും വിരഹവും കണ്ണുകളിലൊളിപ്പിച്ച സുന്ദരനായ കാമുകൻ’– ലോകമാകെ ആരാധകരുള്ള ബോളിവുഡിന്റെ പ്രിയനായകൻ ഷാറുഖ് ഖാനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ആരാധക മനംകവർന്ന കഥാപാത്രങ്ങൾക്കെല്ലാം പിന്നിൽ ഷാറുഖിന്റെ ലുക്കിനും വലിയ പങ്കുണ്ട്. ഏത് സ്റ്റൈലിനും ചേരുന്ന ലുക്കാണ് താരത്തിനെന്നതാണ് വസ്തുത. അടുത്തിടെയാണ് ലോകത്ത് ഏറ്റവും സൗന്ദര്യമുള്ളവരുടെ പട്ടികയിൽ ഷാറുഖ് ഇടം നേടിയത്. ഷാറുഖിന്റെ സ്റ്റൈലും ഫിറ്റ്നസുമെല്ലാം എക്കാലത്തും ചർച്ചയായിട്ടുണ്ട്. 58 വയസ്സാണ് ‘കിങ് ഖാന്റെ’ പ്രായം. പക്ഷേ, ലുക്കും സ്റ്റൈലുമെല്ലാം ഇപ്പോഴും യുവാക്കളെവെല്ലുന്നതാണ്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്മെറ്റിക് സർജൻ ഡോ. ജൂലിയന്‍ ഡി സില്‍വ ഫെയ്സ് മാപ്പിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഷാറുഖ് ഖാന്‍ ലോകത്തിലെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ ഇടംനേടിയത്. പട്ടികയിൽ പത്താമതാണ് പ്രിയതാരത്തിന്റെ സ്ഥാനം. ചുണ്ടുകള്‍ക്കും ചതുരാകൃതിയിലുള്ള താടിക്കുമാണ് അദ്ദേഹം ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടുള്ളത്.
ഗ്രീക്ക് വംശജർ പണ്ടുകാലത്ത് അവതരിപ്പിച്ച ഗണിതശാസ്ത്ര ആശയമാണ് ‘ഗോൾഡൻ റേഷ്യോ’ അഥവാ സുവർണാനുപാതം. സൗന്ദര്യത്തിന്റെ അളവുകോലാണ് ഇത്. ഒരു വ്യക്തിയുടെ കണ്ണുകൾ, പുരികങ്ങൾ, താടി, ചുണ്ടുകൾ, മൂക്ക്, താടിയെല്ല്, മുഖത്തിന്റെ ആകൃതി എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് ഇവരുടെ മുഖം എത്രമാത്രം കൃത്യമാണെന്ന് ‘ഗോൾഡൻ റേഷ്യോ’ മുഖേന നിശ്ചയിക്കുന്നത്. ഷാറുഖ് ഖാന്റെ കാര്യത്തിൽ പ്രായം വെറും നമ്പർ മാത്രമാണെന്നാണ് ഈ അനുപാതത്തിലൂടെ വ്യക്തമായത്. 58 വയസ്സായിട്ടും മുഖത്തിന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിനു സാധിക്കുന്നു എന്നതാണ് കണ്ടെത്തൽ. മൂക്കിന്റെ കാര്യത്തിൽ മാത്രമാണ് താരത്തിന് മാർക്ക് കുറഞ്ഞത്. നടൻ ആരോൺ ടെയ്‌ലർ-ജോൺസൺ ആണ് പട്ടികയിൽ ഒന്നാമതെത്തിയത്.
മുഖത്തിനൊപ്പം തന്നെ ഷാറുഖ് ഖാന്റെ ‘ഹെയർസ്റ്റൈലും’ എക്കാലത്തും ശ്രദ്ധനേടിയിരുന്നു. കാലാകാലങ്ങളിൽ മുടിയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താറുണ്ട് ഷാറുഖ്. സിനിമയിലെ തുടക്കകാലത്ത് നെറ്റിയിലേക്ക് ചീകിയിട്ട മുടിയും അലസമായ വേഷവിധാനവുമായിരുന്നു താരത്തിന്റേത്. കുറച്ചു കാലം കഴിഞ്ഞപ്പോൾ ഫോർമൽ സ്യൂട്ടിൽ ജെൽ ചെയ്ത മുടിയുമായാണ് ഷാറുഖിന്റെ ഒട്ടുമിക്ക റൊമാന്റിക് ഹീറോ കഥാപാത്രങ്ങളും എത്തിയത്. പിന്നീട് നീട്ടിവളർത്തിയ താടിയും മുടിയും കൂളിങ്ഗ്ലാസുമായി അധോലോക നായക പരിവേഷത്തിലും ഷാറുഖ് ഖാൻ ശ്രദ്ധനേടി. ഐപിഎൽ വേദികളിൽ പോളിടെയിൽ ഹെയർസ്റ്റൈലിലും ‘കിങ് ഖാൻ’ എത്തി.
സ്റ്റൈലിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ മാത്രമല്ല ഷാറുഖ് ഖാന്റെ മണം പോലും പ്രശസ്തമാണ്. അത്രയേറെ ആകർഷണീയമത്രേ ഷാറുഖിന്റെ പെർഫ്യൂം എന്നാണ് സഹതാരങ്ങൾ വരെ സാക്ഷ്യപ്പെടുത്തിയത്. രണ്ട് പെർഫ്യൂമുകള്‍ ചേർത്താണ് താൻ ഉപയോഗിക്കാറുള്ളതെന്ന് ഷാറുഖ് ഖാൻ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഒന്ന് ഡിപ്റ്റിക്കിൽ നിന്നുള്ളതും മറ്റൊന്ന് അവരുടെ ലണ്ടൻ സ്റ്റോറിൽ മാത്രം ലഭ്യമാകുന്ന ‘ഡൺഹിൽ’ സുഗന്ധവുമാണ്. അതുപോലെ ആഡംബര വാച്ചുകളുടെ വലിയൊരു ശേഖരവും താരത്തിനുണ്ട്.
ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത വ്യക്തിയാണ് ഷാറുഖ് ഖാൻ. എന്നാൽ സാധാരണക്കാരുടെ ഒരു ഫിറ്റ്നസ് ശീലമേയല്ല താരം പിന്തുടരുന്നത്. വെറും 4 മണിക്കൂർ മാത്രമാണ് ഉറക്കം. ദിവസവും രാവിലെ 5 മണിക്ക് ഉറങ്ങി 9 അല്ലെങ്കിൽ 10 മണിക്ക് എഴുന്നേൽക്കും. ഭക്ഷണം ഒരു നേരം മാത്രം. 30 മിനിറ്റാണ് വ്യായാമത്തിനു ചെലവഴിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.