കേരളക്കരയുടെ ജന്മദിനം ആഘോഷിക്കുകയാണ് മലയാളികൾ. ദേശമേതായാലും ഭാഷ ഏതായാലും കേരളത്തിൽ ജനിച്ചവർക്ക് കേരളത്തിന്റെ സംസ്കാരത്തോടും തനത് ഭക്ഷണത്തോടും വസ്ത്രങ്ങളോടുമൊക്കെയുള്ള പ്രിയം ഒരിക്കലും നഷ്ടപ്പെട്ടു പോവാറില്ല. കേരളവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഏതൊരു ആഘോഷത്തിനും തനി കേരളീയ വേഷവിധാനങ്ങൾ

കേരളക്കരയുടെ ജന്മദിനം ആഘോഷിക്കുകയാണ് മലയാളികൾ. ദേശമേതായാലും ഭാഷ ഏതായാലും കേരളത്തിൽ ജനിച്ചവർക്ക് കേരളത്തിന്റെ സംസ്കാരത്തോടും തനത് ഭക്ഷണത്തോടും വസ്ത്രങ്ങളോടുമൊക്കെയുള്ള പ്രിയം ഒരിക്കലും നഷ്ടപ്പെട്ടു പോവാറില്ല. കേരളവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഏതൊരു ആഘോഷത്തിനും തനി കേരളീയ വേഷവിധാനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളക്കരയുടെ ജന്മദിനം ആഘോഷിക്കുകയാണ് മലയാളികൾ. ദേശമേതായാലും ഭാഷ ഏതായാലും കേരളത്തിൽ ജനിച്ചവർക്ക് കേരളത്തിന്റെ സംസ്കാരത്തോടും തനത് ഭക്ഷണത്തോടും വസ്ത്രങ്ങളോടുമൊക്കെയുള്ള പ്രിയം ഒരിക്കലും നഷ്ടപ്പെട്ടു പോവാറില്ല. കേരളവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഏതൊരു ആഘോഷത്തിനും തനി കേരളീയ വേഷവിധാനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളക്കരയുടെ ജന്മദിനം ആഘോഷിക്കുകയാണ് മലയാളികൾ. ദേശമേതായാലും ഭാഷ ഏതായാലും കേരളത്തിൽ ജനിച്ചവർക്ക് കേരളത്തിന്റെ സംസ്കാരത്തോടും തനത് ഭക്ഷണത്തോടും വസ്ത്രങ്ങളോടുമൊക്കെയുള്ള പ്രിയം ഒരിക്കലും നഷ്ടപ്പെട്ടു പോവാറില്ല. കേരളവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഏതൊരു ആഘോഷത്തിനും തനി കേരളീയ വേഷവിധാനങ്ങൾ തിരഞ്ഞെടുക്കുന്നത് മലയാളികളുടെ പതിവാണ്.

കസവുമുണ്ട്

ലളിതമായ വസ്ത്രധാരണ രീതിയാണ് കേരളത്തിന്റെ പ്രത്യേകത. കേരളത്തിലെ പുരുഷന്മാരുടെ വസ്ത്രം എന്നു പറയുമ്പോൾ ആദ്യം മനസ്സിലേയ്ക്ക് എത്തുന്നത് കസവുമുണ്ട് തന്നെയാണ്. സ്വർണനിറത്തിലും വെള്ളിനിറത്തിലുമുള്ള കസവ് കരയുള്ള മുണ്ടുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കും. ഇതിനോടൊപ്പം ചേർന്നു പോകുന്ന ഒരു നേര്യതു കൂടി ആയാൽ മലയാള ശ്രീമാനായി മാറാൻ മറ്റൊന്നും വേണ്ട. എന്നാൽ കാലം മാറിയതനുസരിച്ച് മുണ്ടുകളിലും വ്യത്യാസം വന്നിട്ടുണ്ട്. കോടി നിറത്തിൽ തന്നെ കസവുകരയ്ക്ക് പകരം വ്യത്യസ്ത നിറങ്ങളും പ്രിന്റുകളുമുള്ള മുണ്ടുകളും ഇപ്പോൾ വിപണിയിൽ സുലഭമാണ്. ഇവയ്ക്കൊപ്പം സാധാരണ ഷർട്ടുകൾ ധരിക്കാതെ കുർത്തകൾ ധരിക്കുന്നതാണ് അടുത്തകാലങ്ങളിലായുള്ള ട്രെൻഡ്.

ADVERTISEMENT

കേരള സാരി

സെറ്റ് മുണ്ടും സെറ്റ് സാരിയും പോലെ കേരളത്തിലെ സ്ത്രീകൾക്ക് തനി മലയാളി ലുക്ക് നൽകുന്ന മറ്റൊരു വസ്ത്രമില്ല. അതുകൊണ്ടുതന്നെ കേരള സാരി എന്നാണ് ഇവ അറിയപ്പെടുന്നത്. പണ്ടുകാലത്ത് കേരളത്തിലെ സ്ത്രീകൾക്കിടയിൽ സർവസാധാരണമായിരുന്ന സെറ്റുമുണ്ടും നേര്യതും ധരിക്കുന്ന രീതിയിൽ അൽപം മാറ്റം വരുത്തിയതോടെയാണ് ഇന്ന് കാണുന്ന ലുക്കിലേയ്ക്ക് എത്തിയത്. കൈകൊണ്ട് നെയ്തെടുക്കുന്നതാണ് യഥാർഥ കേരള സാരി. കരഭാഗത്ത് മാത്രമേ കസവുകളോ നിറങ്ങളോ ഉൾപ്പെടുത്താറുള്ളൂ. എന്നാൽ ഇപ്പോൾ ട്രെൻഡുകൾക്കൊത്ത് സെറ്റ് സാരികളിലും സെറ്റ് മുണ്ടിലും അടിക്കടി പുതിയ പരീക്ഷണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഒറ്റ നിറമുള്ള ബ്ലൗസും കസവ് കരയുള്ള സാരിയുമായിരുന്നു മുൻകാലങ്ങളിൽ കണ്ടിരുന്നതെങ്കിൽ ഇന്ന് സാരിയിലെ ഡിസൈനുകൾക്കും പാറ്റേണുകൾക്കും ചേർന്നു പോകുന്ന ബ്ലൗസുകളാണ് ഏവരും തിരഞ്ഞെടുക്കുന്നത്. സെറ്റ് സാരികളുടെ കരയിൽ മ്യൂറൽ പെയിന്റിങ്ങിൽ എംബ്രോയിഡറി വർക്കുകളും പാറ്റേണുകളും ഒക്കെ ഉൾപ്പെടുത്തി ഇന്ന് വിപണിയിലെത്തുന്നുണ്ട്.

പട്ടുപാവാട

ഏതു നാട്ടിൽ ജനിച്ചു വളർന്നാലും ഒരിക്കലെങ്കിലും പട്ടുപാവാട ധരിക്കാത്ത മലയാളി പെൺകുട്ടികൾ ഉണ്ടാവില്ല. പിച്ചവച്ച് തുടങ്ങുന്ന പ്രായം മുതൽ യൗവനം വരെ പട്ടുപാവാടയും ബ്ലൗസും ഏതൊരു കേരളീയ ആഘോഷത്തിനും മലയാളി പെൺകുട്ടികൾക്ക് പ്രധാനമാണ്. പാദം തൊട്ടു നിൽക്കുന്ന പാവാടയും അരയോളം ഇറക്കം ചെന്ന ബ്ലൗസുമാണ് തനി കേരളീയ വസ്ത്രം.പട്ടുപാവാട എന്നാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും ഇന്ന് വ്യത്യസ്ത മെറ്റീരിയലുകളിൽ വ്യത്യസ്ത ഡിസൈനിങ്ങിൽ കേരളീയ ശൈലി ഒട്ടും വിടാതെ വസ്ത്രങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട്. ഓണത്തിനോ കേരളപ്പിറവിക്കോ സെറ്റ് സാരി ധരിക്കാൻ മടിയുള്ളവർക്കായി കോടികളറിലുള്ള പാവാട - ബ്ലൗസ് സെറ്റും ലഭിക്കും.

ADVERTISEMENT

ഹാഫ് സാരി

ചുരിദാറുകൾ കടന്നു വരും മുൻപ് കേരളത്തിലെ യുവതികൾ പൊതുവേ ധരിച്ചിരുന്ന ഒന്നാണ് ഹാഫ് സാരി. പേരു പോലെ തന്നെ സാരിയുടെ ലുക്കും എന്നാൽ പാവാടയുടെ ലാളിത്യവും നൽകുന്ന വസ്ത്രമാണിത്. പതിവായി ധരിക്കാൻ കോട്ടൻ, ഷിഫോൺ തുടങ്ങിയവയിൽ തയ്യാറാക്കിയ ഹാഫ് സാരികളും വിശേഷ അവസരങ്ങൾക്കായി പട്ടിലോ കൈത്തറിയിലോ തയ്യാറാക്കിയവയും കേരളത്തിലെ യുവതികൾ കരുതി വച്ചിരുന്നു. എന്നാൽ പതിവായി ഹാഫ് സാരി ധരിക്കുന്നവർ ഇന്ന് കേരളത്തിൽ ഇല്ല എന്നു തന്നെ പറയാം. എങ്കിലും ഓണം, വിഷു, കേരളപ്പിറവി തുടങ്ങിയവ മുതൽ പ്രിയപ്പെട്ടവരുടെ വിവാഹങ്ങൾ അടക്കമുള്ള വിശേഷ അവസരങ്ങളിൽ ഹാഫ് സാരിക്ക് പ്രിയമേറും. കേരളപ്പിറവിക്കായി കോടി നിറത്തിൽ കസവ് ഡിസൈനുകളുള്ള പാവാടയും ബ്ലൗസും ഒറ്റ കളറിൽ പ്രത്യേക ഡിസൈനുകളോ പാറ്റേണുകളോ സ്റ്റിച്ചിങ് വർക്കുകളോ ഉൾപ്പെടുത്തിയ ദാവണിയും അടങ്ങിയ ഹാഫ് സാരി സെറ്റുകൾ വിപണിയിൽ എത്താറുണ്ട്.

English Summary:

Celebrating Kerala Piravi: A Guide to Traditional Attire