സംഭാവനയായി കിട്ടിയ വസ്ത്രങ്ങളിൽ നിന്നും സബ്യസാചിയുടെ ബ്രൈഡൽ ലുക്ക്; ശ്രദ്ധനേടി തെരുവിലെ കുട്ടികൾ
ഇന്ത്യൻ ഫാഷൻ മേഖലയുടെ പര്യായമാണ് ‘സബ്യസാചി’ എന്ന ബ്രാൻഡ്. മനം മയക്കുന്ന ഡിസൈനുകൾ ഒരുക്കുന്നതിൽ മാത്രമല്ല സംസ്കാരങ്ങളെ തിരിച്ചറിയുന്നതിനും പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഫാഷൻ ഡിസൈനർമാർക്ക് എക്കാലത്തും പ്രചോദനമാകുന്നതിനും സബ്യസാചി മുഖർജിക്ക് സാധിച്ചിട്ടുണ്ട്. ലക്ഷ്വറി ഫാഷൻ

ഇന്ത്യൻ ഫാഷൻ മേഖലയുടെ പര്യായമാണ് ‘സബ്യസാചി’ എന്ന ബ്രാൻഡ്. മനം മയക്കുന്ന ഡിസൈനുകൾ ഒരുക്കുന്നതിൽ മാത്രമല്ല സംസ്കാരങ്ങളെ തിരിച്ചറിയുന്നതിനും പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഫാഷൻ ഡിസൈനർമാർക്ക് എക്കാലത്തും പ്രചോദനമാകുന്നതിനും സബ്യസാചി മുഖർജിക്ക് സാധിച്ചിട്ടുണ്ട്. ലക്ഷ്വറി ഫാഷൻ തിരഞ്ഞെടുക്കുന്നവരെ പോലെതന്നെ പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ദരിദ്രരായ ജനങ്ങളിലും സബ്യസാചി ഡിസൈനുകൾ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോൾ ലക്‌നൗവിൽ നിന്നും പുറത്തുവരുന്നത്. തെരുവിൽ നിരാലംബരായി ജീവിക്കുന്ന ഒരുപറ്റം കുട്ടികൾ തങ്ങൾക്ക് സംഭാവനയായി ലഭിച്ച വസ്ത്രങ്ങൾകൊണ്ട് സബ്യസാചി സ്റ്റൈലിൽ ബ്രൈഡൽ ലുക്കിൽ ഒരുങ്ങിയിരിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.
സന്നദ്ധ സംഘടനയായ ഇന്നൊവേഷൻ ഫോർ ചേഞ്ചിന്റെ നേതൃത്വത്തിലാണ് കുട്ടികൾ സബ്യസാചിയുടെ മാസ്റ്റർ പീസുകൾ റിക്രിയേറ്റ് ചെയ്തിരിക്കുന്നത്. പലയിടങ്ങളിൽ നിന്നായി കിട്ടിയ വസ്ത്രങ്ങളിൽ നിന്നും സ്വന്തമായി സ്റ്റൈൽ ചെയ്തെടുത്ത വസ്ത്രങ്ങൾ ധരിച്ച് കുട്ടികൾ മോഡലിങ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സന്നദ്ധ സംഘടന തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. പ്രൊഫഷനൽ മോഡലുകളെ പോലെ ആത്മവിശ്വാസത്തോടെ സ്റ്റൈലായി ഇവർ ക്യാമറയ്ക്ക് മുൻപിൽ എത്തി. അതോടെ ഈ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു.
സബ്യസാചി ബ്രാൻഡ് അടുത്തിടെ പങ്കുവച്ച ഹെറിറ്റേജ് ബ്രൈഡൽ ഡിസൈനുകളാണ് ഇവർ തങ്ങളുടെ ശൈലിയിൽ പുനർനിർമിച്ചിരിക്കുന്നത്. സൽവാർ, ലെഹങ്ക, സാരി തുടങ്ങി വ്യത്യസ്ത ബ്രൈഡൽ വസ്ത്രങ്ങളാണ് കുട്ടികൾ തയാറാക്കിയത്. ചുവപ്പുനിറമാണ് തീം. വസ്ത്രങ്ങളോട് ചേർന്ന് നിൽക്കുന്ന ആഭരണങ്ങളും ഇവർ കണ്ടെത്തി. ചലച്ചിത്ര സംവിധായകരാകണമെന്ന് ആഗ്രഹിക്കുന്ന 15 വയസ്സുകാരായ കുട്ടികളാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് എന്നതും പ്രത്യേകതയാണ്. തന്റെ ഡിസൈനുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾ ഒരുക്കിയ വിഡിയോ സാക്ഷാൽ സബ്യസാചി മുഖർജിയുടെ അരികിലും എത്തി. കുട്ടികളുടെ പരിശ്രമങ്ങൾ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ചേരികളിൽ ജീവിക്കുന്ന 400ൽ പരം കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്നൊവേഷൻ ഫോർ ചേഞ്ച്. ദൃശ്യത്തിൽ മോഡലുകളായി എത്തിയ എല്ലാ വിദ്യാർഥികളും ചേരിപ്രദേശത്തുള്ളവരാണെന്ന് സംഘടന വ്യക്തമാക്കുന്നു. ദാരിദ്ര്യം നിറഞ്ഞുനിൽക്കുന്ന ചുറ്റുപാടിൽ മറ്റാരും സഹായത്തിനില്ലാതെ ജീവിക്കുന്നവരാണ് ഇവർ. ജീവകാരുണ്യ പ്രവർത്തനം എന്ന നിലയിൽ സമീപപ്രദേശത്തെ ആളുകൾ നൽകിയ വസ്ത്രങ്ങളിൽ നിന്നും അനുയോജ്യമായ തിരഞ്ഞെടുത്താണ് അവർ ബ്രൈഡൽ ലുക്കിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
കുട്ടികളുടെ കഴിവിനെ മനസ്സുതുറന്ന് അഭിനന്ദിച്ചു കൊണ്ടാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. മികച്ച അവസരങ്ങൾ കിട്ടിയാൽ ഈ കുട്ടികൾ നാളെ ലോകം അറിയുന്ന നിലയിൽ എത്തുമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. കുട്ടികളുടെ കഴിവിനെ പുറത്തുകൊണ്ടുവന്ന സന്നദ്ധ സംഘടനയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നവരാണ് ഏറെയും.