‘ബ്രഷ്–അപ് ബ്രോസ്’ മുതൽ ‘ഗ്ലാസ് സ്കിൻ’ വരെ; 2024ൽ ലോകത്തെ അമ്പരപ്പിച്ച മേക്കപ്പുകൾ!
മേക്കപ്പ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. കാലത്തിനനുസരിച്ച മാറ്റങ്ങൾ മേക്കപ്പിൽ വരാറുണ്ട്. ഇത്തരത്തിലുള്ള വ്യത്യസ്ത ട്രെൻഡുകൾ പരീക്ഷിക്കാനും പിന്തുടരാനും പുതിയ തലമുറ ശ്രദ്ധിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലാണെങ്കിൽ ബ്യൂട്ടിഇൻഫ്ലുവെൻസർമാരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. പുതിയ വരുന്ന ഓരോ

മേക്കപ്പ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. കാലത്തിനനുസരിച്ച മാറ്റങ്ങൾ മേക്കപ്പിൽ വരാറുണ്ട്. ഇത്തരത്തിലുള്ള വ്യത്യസ്ത ട്രെൻഡുകൾ പരീക്ഷിക്കാനും പിന്തുടരാനും പുതിയ തലമുറ ശ്രദ്ധിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലാണെങ്കിൽ ബ്യൂട്ടിഇൻഫ്ലുവെൻസർമാരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. പുതിയ വരുന്ന ഓരോ ട്രെൻഡുകളും അവർ അപ്പോൾ തന്നെ ആളുകളിൽ എത്തിക്കുന്നുമുണ്ട്. പതിവുപോലെ മേക്കപ്പിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ നടന്ന വർഷമായിരുന്നു 2024. പോയവർഷം ലോകം കണ്ട മേക്കപ്പ് പരീക്ഷണങ്ങൾ പരിചയപ്പെടാം.
മോണോക്രോമാറ്റിക് മേക്കപ്പ്
മുഖത്തിലുടനീളം ഒരേ നിറത്തിലുള്ള വിവിധ ഷേഡുകളും ടോണുകളും ഉപയോഗിക്കുന്നതാണ് ഈ ട്രെൻഡ്. മുഖത്തിനും ചുണ്ടിനും കണ്ണുകൾക്കുമൊക്കെ നിങ്ങളുടെ സ്കിൻ ടോണിന് യോജിക്കുന്ന നിറത്തിൽ ഉള്ള ‘കളർ പാലറ്റ്’ തിരഞ്ഞെടുക്കുന്ന രീതിയാണിത്. ചിലർ ഇക്കാര്യം നെയിൽ പെയിന്റിലുംന്റിലും വസ്ത്രങ്ങളിലും വരെ പരിഗണിക്കാറുണ്ട്. സിംഗിൾ കളര്‍ തീം, ഷെയ്ഡ്സ് വാരിയേഷൻ, ഈസി ടു അച്ചീവ് എന്നിങ്ങനെയുള്ള രീതികളിൽ മോണോക്രോമാറ്റിക് മേക്കപ്പ് ചെയ്യാറുണ്ട്. നിങ്ങളുടെ മുഖത്ത് മുന്നിൽ നിൽക്കുന്ന ഒരു നിറത്തിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ തീം ചെയ്യുന്നത്. മുഖത്തെ ഷെയ്ഡുകളിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തി ചെയ്യുന്നതാണ് ഷെയ്ഡ്സ് ഓഫ് വാരിയേഷൻ. കുറച്ചുമാറ്റങ്ങൾ മാത്രം വരുത്തുന്ന രീതിയാണ് ഈസി ടുഅച്ചീവ്.
ബ്രഷ്-അപ്പ് ബ്രൗസ്
2024 ൽ സൗന്ദര്യ ലോകത്തെ ഭരിച്ച ഒരു ട്രെൻഡാണ് ബ്രഷ്-അപ്പ് ബ്രൗസ്. പുരികങ്ങൾ മുകളിലേക്ക് ഉയർത്തി ജെല്ല് തേച്ച് ഒതുക്കി വയ്ക്കുന്ന ഈ സ്റ്റൈൽ ഹോളിവുഡ് താരങ്ങൾ വരെ ഉപയോഗിക്കുന്നുണ്ട്. ഇത് നിങ്ങളെ കൂടുതൽ യുവത്വമുള്ളതായി തോന്നിക്കുകയും. മുഖത്തിന്റെ രൂപം തന്നെ മാറ്റി ഒരു ഫ്രഷ് ലുക്ക് തരികയും ചെയ്യും. നോ മേക്കപ്പ് ലുക്കിനോടൊപ്പം വരെ ഈ ബ്രൗസ് ഒത്തു ചേർന്ന് പോകും എന്നതാണ് മറ്റൊരു പ്രത്യേകത. സിനിമ നടിമാർ, മോഡലുകൾ, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസറുകൾ തുടങ്ങി നിരവധി പേർ ഈ ലുക്ക് പരീക്ഷിക്കാറുണ്ട്.
ഗ്രാഫിക് ഐലൈനർ
2024ലെ മറ്റൊരു ട്രെൻഡാണ് ഗ്രാഫിക് ഐലൈനർ. പല നിറത്തിൽ പല ഡിസൈനിൽ കണ്ണെഴുതുന്ന ഒരു രീതിയാണിത്. ഇതൊരു ബോൾഡ് ലുക്കാണ് നിങ്ങൾക്ക് നൽകുന്നത്. ഈ വർഷത്തിൽ ഏറ്റവും ട്രെൻഡിങ് ആയ ഒരു മേക്കപ്പ് ലുക്കാണിത്. പല ആകൃതിയിലും നിറങ്ങളിലും ഒക്കെയായി അതിമനോഹരമായ ഗ്രാഫിക് ഐലൈനറുകൾ ട്രെൻഡിങ് ആയിട്ടുണ്ട്.
ഗ്ലാസ് സ്കിൻ
ഈ വർഷത്തെ ഏറ്റവും വലിയ ട്രെൻഡിൽ ഒന്നാണ് ഗ്ലാസ് സ്കിൻ ലുക്ക്. ജലാംശം നൽകുന്ന ചർമസംരക്ഷണ ഉൽപന്നങ്ങൾ, തിളക്കമുള്ള പ്രൈമറുകൾ, ലൈറ്റ് ഫൗണ്ടേഷനുകൾ എന്നിവ ഉപയോഗിച്ച് ആണ് ഈ ഗ്ലാസ് സ്കിൻ ലുക്ക് കൈവരിക്കുന്നത്. കൂടാതെ ഹൈലേറ്ററുകൾക്ക് ആണ് ഇവിടെ കൂടുതൽ പ്രത്യേകത. അതിന്റെ കൃത്യമായ ഉപയോഗം നിങ്ങളുടെ ചർമത്തെ തിളക്കമുള്ളതും ഗ്ലാസ് സ്കിൻ പോലെ തോന്നിക്കുകയും ചെയ്യുന്നു.
ഗ്ലോസി ലിപ്സ്
വർഷങ്ങൾക്ക് മുൻപ് ട്രെൻഡിങ് ആയിരുന്ന ഗ്ലോസി ലിപ്സ് തിരിച്ചു വന്നിരിക്കുകയാണ്. അതും പുത്തൻ ലുക്കിൽ. ന്യൂഡ് ലുക്ക് മുതൽ ബോൾഡ് ലുക്കിൽ വരെ ഗ്ലോസി ടച്ച് ഇപ്പോൾ നൽകി വരുന്നുണ്ട്. ക്ലിയർ ഗ്ലോസുകൾ മുതൽ ട്രന്റഡ് പതിപ്പുകൾ വരെ ലഭ്യമാണ്. ഇത് നിങ്ങൾക്ക് യുവത്വം തുളുമ്പുന്ന ലുക്ക് സമ്മാനിക്കുന്നു.