എട്ടു പതിറ്റാണ്ടുകൾ പിന്നിടുന്ന പാരമ്പര്യം: സ്വർണ്ണ വ്യാപാരത്തിൽ വിശ്വസ്തതയുടെ കയ്യൊപ്പുമായി ടി ടി ദേവസ്സി ജ്വല്ലേഴ്സ്
ഓരോ വിജയത്തിനു പിന്നിലും കഠിനാധ്വാനത്തിന്റെയും സത്യസന്ധതയുടെയും അനുഭവസമ്പത്തിന്റെയും വലിയൊരു ചരിത്രം തന്നെ ഉറങ്ങുന്നുണ്ടാവും. 1941 ൽ ചാവക്കാട്ടെ ഒരു ഒറ്റമുറി കടയിൽ നിന്നും തുടങ്ങി എട്ടു പതിറ്റാണ്ടുകൾക്കിപ്പുറം സ്വർണ വ്യാപാര രംഗത്ത് തിളങ്ങിനിൽക്കുന്ന ടിടി ദേവസ്സി ജ്വല്ലേഴ്സിന്‍റെ യാത്രയും
ഓരോ വിജയത്തിനു പിന്നിലും കഠിനാധ്വാനത്തിന്റെയും സത്യസന്ധതയുടെയും അനുഭവസമ്പത്തിന്റെയും വലിയൊരു ചരിത്രം തന്നെ ഉറങ്ങുന്നുണ്ടാവും. 1941 ൽ ചാവക്കാട്ടെ ഒരു ഒറ്റമുറി കടയിൽ നിന്നും തുടങ്ങി എട്ടു പതിറ്റാണ്ടുകൾക്കിപ്പുറം സ്വർണ വ്യാപാര രംഗത്ത് തിളങ്ങിനിൽക്കുന്ന ടിടി ദേവസ്സി ജ്വല്ലേഴ്സിന്‍റെ യാത്രയും
ഓരോ വിജയത്തിനു പിന്നിലും കഠിനാധ്വാനത്തിന്റെയും സത്യസന്ധതയുടെയും അനുഭവസമ്പത്തിന്റെയും വലിയൊരു ചരിത്രം തന്നെ ഉറങ്ങുന്നുണ്ടാവും. 1941 ൽ ചാവക്കാട്ടെ ഒരു ഒറ്റമുറി കടയിൽ നിന്നും തുടങ്ങി എട്ടു പതിറ്റാണ്ടുകൾക്കിപ്പുറം സ്വർണ വ്യാപാര രംഗത്ത് തിളങ്ങിനിൽക്കുന്ന ടിടി ദേവസ്സി ജ്വല്ലേഴ്സിന്‍റെ യാത്രയും
ഓരോ വിജയത്തിനു പിന്നിലും കഠിനാധ്വാനത്തിന്റെയും സത്യസന്ധതയുടെയും അനുഭവസമ്പത്തിന്റെയും വലിയൊരു ചരിത്രം തന്നെ ഉറങ്ങുന്നുണ്ടാവും. 1941 ൽ ചാവക്കാട് നിന്നും ആരംഭിച്ച് എട്ടു പതിറ്റാണ്ടുകൾക്കിപ്പുറം സ്വർണ വ്യാപാര രംഗത്ത് പ്രമുഖനാമമായി തിളങ്ങിനിൽക്കുന്ന ടിടി ദേവസ്സി ജ്വല്ലേഴ്സിന്‍റെ യാത്രയും വ്യത്യസ്തമായിരുന്നില്ല. സ്ഥാപകനായ തരകൻ താരു ദേവസ്സിയുടെ ആശയങ്ങളിൽ നിന്നും കാഴ്ചപ്പാടുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ടി ടി ദേവസ്സി ജ്വല്ലേഴ്സിന്‍റെ വിജയ കുതിപ്പ്.
ഗുണനിലവാരവും ബിസിനസ് സമഗ്രതയും മുഖമുദ്രയാക്കി മൂന്നു തലമുറകളായി പാരമ്പര്യത്തനിമ കാത്തുസൂക്ഷിച്ച് ഇന്ന് സ്വർണ വ്യാപാരരംഗത്തെ മികച്ച ബ്രാൻഡുകളിൽ ഒന്നായി മാറാനും ഉപഭോക്താക്കളുടെ വിശ്വാസം നേടാനും ടി ടി ദേവസി ജ്വല്ലേഴ്സിന് സാധിച്ചിട്ടുണ്ട്. പരമ്പരാഗത ശൈലി മുതൽ നൂതന ട്രെൻഡുകളിൽ വരെയുള്ള അതിമനോഹരമായ ആഭരണങ്ങൾ ഒരുക്കാൻ വിദഗ്ധരായ ഡിസൈനർമാരുടെയും സ്വർണ്ണപ്പണിക്കാരുടെയും ഒരു ടീം തന്നെ ഇവിടെ പ്രവർത്തിക്കുന്നു.
ഓരോ വിശദാംശങ്ങളിലേയ്ക്കും അതി സൂക്ഷ്മമായ ശ്രദ്ധ നൽകി കുറ്റമറ്റ ഫിനിഷിങ്ങിൽ സംശുദ്ധമായ സ്വർണാഭരണങ്ങളാണ് ഉപഭോക്താക്കളിലേയ്ക്ക് എത്തുന്നത്. ബിഐഎസ്, ഐജിഐ, പിജിഐ സർട്ടിഫിക്കേഷനുകളോടെയാണ് ആഭരണങ്ങൾ നിർമ്മിക്കുന്നത്. ഉത്പന്നങ്ങളിലും സേവനങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം ഉറപ്പ് നൽകുന്നതിനായി ട്രെൻഡിനൊത്ത് പോർട്ഫോളിയോ അടിക്കടി നവീകരിച്ചും ജോലിക്കാർക്ക് ഉപഭോക്തൃ സേവനങ്ങളെക്കുറിച്ച് കൃത്യമായ പരിശീലനം നൽകിയും ജ്വല്ലേഴ്സ് മുന്നേറുന്നു.
സംശുദ്ധി, പാരമ്പര്യം, വൈദഗ്ധ്യം എന്നിവ മുറുകെപ്പിടിച്ചുകൊണ്ട് ഓരോ ഉപഭോക്താവിനും ഏറ്റവും ആകർഷകമായ ഡിസൈനുകളിൽ ഏറ്റവും ശുദ്ധമായ സ്വർണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതായിരുന്നു തരകൻ താരു ദേവസ്സി കാത്തുസൂക്ഷിച്ച മൂല്യം. നാലാം തലമുറ ജ്വല്ലറിയുടെ നടത്തിപ്പ് ഏറ്റെടുക്കുമ്പോഴും ഇത് കാത്തുസൂക്ഷിച്ചു പോരുന്നു. സംശുദ്ധ സ്വർണ്ണത്തിന്റെ പര്യായമായി കേരളത്തിലെങ്ങും ടി ടി ദേവസ്സി ജ്വല്ലേഴ്സ് പ്രശസ്തി നേടിയതും ഇതേ കാരണത്താലാണ്. ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ ശുദ്ധമായ സ്വർണം തേടി ഇവിടെയെത്തുന്നു. ടി ടി ദേവസ്സി ജ്വല്ലേഴ്സിന്റെ ചാവക്കാട്ടെയും തൃശൂരിലെയും ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ ഈ വിജയ യാത്രയുടെ നേർ സാക്ഷ്യങ്ങളാണ്.
ബ്രൈഡൽ ട്രെൻഡ്സ് 2025
ബ്രൈഡൽ ജ്വല്ലേഴ്സ് കളക്ഷനാണ് ടിടി ദേവസ്സി ജ്വല്ലേഴ്സിന്റെ പ്രധാന ആകർഷണം. ഓരോ വിവാഹ ദിനത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി വധുവിനെയും വരനെയും വിവാഹ വേദിയിൽ ഏവരുടെയും ശ്രദ്ധ കവരുന്ന രീതിയിൽ അണിയിച്ചൊരുക്കാൻ പര്യാപ്തമായ രീതിയിലാണ് ഇവിടെ സ്വർണ -വജ്ര ആഭരണങ്ങൾ ഒരുങ്ങിയിരിക്കുന്നത്. പ്രൗഢിയും മനോഹാരിതയും ഒരേപോലെ ഒത്തുചേരുന്ന ഹൈ ജ്വല്ലേഴ്സ് ശേഖരമായ സോവറിൻ ക്രാഫാറ്റാണ് വിവാഹ ആഭരണങ്ങളിലെ ഏറ്റവും വലിയ സവിശേഷത. പ്രത്യേകമായി രൂപകൽപ്പന ചെയ്ത സവിശേഷ ആഭരണങ്ങളുടെ വലിയ ഒരു നിര തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. പുതിയ കാലത്തെ പെൺകുട്ടികളുടെ സങ്കൽപത്തിന് അനുയോജ്യമായ വിധത്തിലാണ് ബ്രൈഡൽ കളക്ഷനിലെ ഓരോ ആഭരണവും.
ഹ്യൂ 18 ലൈറ്റ് വെയിറ്റ് കളക്ഷൻ
ഉപഭോക്താക്കളുടെ മനം കവരുന്ന രീതിയിൽ ഭംഗിയിൽ ഒട്ടും കുറവ് വരുത്താതെ ഭാരം കുറഞ്ഞ 18 കാരറ്റ് ആഭരണങ്ങളുടെ വലിയ ശേഖരവും ടി ടി ദേവസ്സി ജ്വല്ലേഴ്സിൽ ഒരുങ്ങിയിട്ടുണ്ട്. സൂക്ഷ്മമായ രീതിയിൽ ഡിസൈൻ ചെയ്തെടുത്തിരിക്കുന്ന ദൈനംദിന ഉപയോഗത്തിനുള്ള ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ആധുനിക കാലത്തെ പെൺകുട്ടികളുടെ താൽപര്യങ്ങൾക്ക് അനുസൃതമായി ലളിതവും എന്നാൽ പ്രൗഢിയിൽ ഒട്ടും കുറവ് വരുത്താതെയുമുള്ള ഡിസൈനിങ്ങാണ് ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ പ്രത്യേകത.