സ്വർണം എന്നത് ലോകത്ത് എല്ലായിടത്തും നിക്ഷേപവും കരുതലുമൊക്കെ ആണെങ്കിൽ ഇന്ത്യക്കാർക്ക് അതിനോട് വൈകാരികമായ ഒരു അടുപ്പമുണ്ട്. സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയുമൊക്കെ അടയാളമെന്നതിലുപരി സ്വർണാഭരണങ്ങൾ ഭൂരിഭാഗം ഇന്ത്യക്കാർക്കും ആഘോഷവേളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഓരോരുത്തരുടെയും ആസ്തിക്ക് അനുസരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണം എന്നത് ലോകത്ത് എല്ലായിടത്തും നിക്ഷേപവും കരുതലുമൊക്കെ ആണെങ്കിൽ ഇന്ത്യക്കാർക്ക് അതിനോട് വൈകാരികമായ ഒരു അടുപ്പമുണ്ട്. സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയുമൊക്കെ അടയാളമെന്നതിലുപരി സ്വർണാഭരണങ്ങൾ ഭൂരിഭാഗം ഇന്ത്യക്കാർക്കും ആഘോഷവേളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഓരോരുത്തരുടെയും ആസ്തിക്ക് അനുസരിച്ച് ഒരൽപം സ്വർണമെങ്കിലും വിവാഹ ദിവസം അണിയണമെന്ന് വധൂവരന്മാരും കുടുംബക്കാരും ഒരേപോലെ ആഗ്രഹിക്കുന്നു. എന്തൊക്കെ നഷ്ടപ്പാട്ടാലും കൈവശമുള്ള സ്വർണം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ സ്ത്രീകൾ. ഈ പ്രവണത മൂലം ലോകത്തിലെ ആകെയുള്ള സ്വർണത്തിന്റെ 11 ശതമാനവും ഇന്ത്യൻ സ്ത്രീകളുടെ പക്കൽ ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഓക്സ്ഫഡ് ഗോൾഡ് ഗ്രൂപ്പാണ് ഇതു സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്.

സംസ്കാരത്തിന്റെ ഭാഗമായി സ്വർണത്തെ മാറ്റിയതിലൂടെ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു വന്ന സ്വർണമടക്കം ഇന്ത്യയിലെ സ്ത്രീകളുടെ ശേഖരത്തിലുണ്ട്. ഇതുതന്നെയാണ് സ്വർണത്തിന്റെ ഉടമസ്ഥതയുടെ കാര്യത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനം ഇന്ത്യൻ സ്ത്രീകൾ സ്വന്തമാക്കിയതിനാധാരവും. ഇത്തരത്തിൽ കയ്യിൽ കരുതിയിരിക്കുന്ന സ്വർണത്തിന്റെ ആകെ കണക്കെടുത്താലോ, ഏകദേശം 24,000 ടൺ സ്വർണമാണ് ഇന്ത്യൻ സ്ത്രീകൾ ആഭരണത്തിന്റെ രൂപത്തിൽ സ്വന്തമാക്കി സൂക്ഷിക്കുന്നത്.

ADVERTISEMENT

ഇനി ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങളുടെ സ്വർണശേഖരം എത്രത്തോളമാണെന്ന് നോക്കാം. അമേരിക്ക 8000 ടൺ, ജർമനി 3300 ടൺ, ഇറ്റലി 2450 ടൺ, ഫ്രാൻസ് 2400 ടൺ, റഷ്യ 1900 ടൺ എന്നിങ്ങനെയുള്ള കണക്കുകളിലാണ് സ്വർണം ശേഖരിച്ചിരിക്കുന്നത്. അതായത് ഇന്ത്യൻ സ്ത്രീകളുടെ പക്കലുള്ള സ്വർണത്തിന്റെ കണക്ക് ഈ അഞ്ചു രാജ്യങ്ങളുടെ മൊത്തം സ്വർണശേഖരത്തേക്കാൾ മുകളിൽ നിൽക്കുന്നു എന്ന് ചുരുക്കം.

രാജ്യത്തിന്റെ ജിഡിപിയുടെ 40 ശതമാനം ഉൾക്കൊള്ളുന്ന ഈ സ്വർണശേഖരം സമ്പദ് വ്യവസ്ഥയെ കാര്യമായ രീതിയിൽ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്കുള്ളിലെ കാര്യമെടുത്താൽ ദക്ഷിണേന്ത്യയിലെ സ്ത്രീകളാണ് സ്വർണത്തിന്റെ ഉടമസ്ഥരിൽ ഏറിയ പങ്കും. ഇന്ത്യയുടെ ശേഖരത്തിലുള്ള ആകെ സ്വർണത്തിന്റെ 40 ശതമാനവും ദക്ഷിണേന്ത്യൻ സ്ത്രീകളുടെ കയ്യിലാണ്. ഇതിലാകട്ടെ 28 ശതമാനവും തമിഴ്നാട്ടിലെ സ്ത്രീകളാണ് സൂക്ഷിക്കുന്നത്.

ADVERTISEMENT

ഇന്ത്യയിലെ ആദായ നികുതി നയങ്ങൾ അനുസരിച്ച് വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം വരെ സ്വർണം കൈവശം വയ്ക്കാൻ അനുവാദമുണ്ട്. അവിവാഹിതരായ സ്ത്രീകൾക്കാകട്ടെ 250 ഗ്രാം സ്വർണം കൈവശം വയ്ക്കാം. എന്നാൽ പുരുഷനൻമാർക്കു 100 ഗ്രാം സ്വർണം മാത്രമേ ഉടമസ്ഥതയിൽ സൂക്ഷിക്കാൻ അനുവാദമുള്ളു. സമ്പത്തിന്റെ പ്രതീകം എന്നതിലുപരി സ്ത്രീകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഉപാധി എന്ന നിലയിൽ സ്വർണത്തെ ഇന്ത്യൻ സംസ്കാരം നോക്കിക്കാണുന്നതിന്റെ ഉദാഹരണമാണിത്.

English Summary:

Indian Women: Guardians of 11% of the World's Gold