നൂറിലധികം പ്ലാസ്റ്റിക് സർജറികൾ; ചെലവ് പത്തു കോടിക്കു മുകളിൽ; പ്രായമാകാൻ ഇഷ്ടമല്ലെന്ന് 41കാരി
ജന്മനാ ലഭിക്കുന്ന രൂപം പോരാ എന്ന തോന്നലിൽ സൗന്ദര്യം വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ പലപ്പോഴും സൗന്ദര്യ ചികിത്സകൾക്ക് വൻതുക ചെലവാകുന്നതുകൊണ്ട് മനസ്സില്ലാ മനസ്സോടെ വേണ്ടെന്നു വയ്ക്കുന്നവരാണ് ഏറെയും. പക്ഷേ, എത്ര തന്നെ ചിലവ് വന്നാലും ആഗ്രഹങ്ങൾ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ ജസീക്ക

ജന്മനാ ലഭിക്കുന്ന രൂപം പോരാ എന്ന തോന്നലിൽ സൗന്ദര്യം വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ പലപ്പോഴും സൗന്ദര്യ ചികിത്സകൾക്ക് വൻതുക ചെലവാകുന്നതുകൊണ്ട് മനസ്സില്ലാ മനസ്സോടെ വേണ്ടെന്നു വയ്ക്കുന്നവരാണ് ഏറെയും. പക്ഷേ, എത്ര തന്നെ ചിലവ് വന്നാലും ആഗ്രഹങ്ങൾ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ ജസീക്ക ആൽവ്സ് എന്ന ബ്രസീലിയൻ സുന്ദരി ഒരുക്കമായിരുന്നില്ല. ഇപ്പോൾ 41 വയസ്സാണ് ജസീക്കയുടെ പ്രായം. ഇതിനോടകം നൂറിലധികം പ്ലാസ്റ്റിക് സർജറികൾക്കാണ് ജസീക്ക വിധേയയായത്.
സ്വാഭാവികമായ രൂപം മാറ്റിയെടുക്കാൻ എത്ര വേദന സഹിക്കാനും ബുദ്ധിമുട്ടുകൾ നേരിടാനും പണം ചെലവഴിക്കാനും ജസീക്കയ്ക്ക് മടിയില്ല. പത്തുകോടിയിൽ അധികം രൂപയാണ് ഇതിനോടകം ജസീക്കയുടെ കൈയിൽ നിന്ന് ശസ്ത്രക്രിയകൾക്കായി ചെലവായത്. സൗന്ദര്യസംരക്ഷണത്തോടുള്ള അമിതമായ ഭ്രമം കൊണ്ടുതന്നെ ഇവർ ലോകപ്രശസ്തിയും നേടി. സാധാരണ ശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങളുടെ ആകൃതി അൽപം കൂടി മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്തിലാണ് മോഡലുകൾ പ്ലാസ്റ്റിക് സർജറി ചെയ്യുന്നതെങ്കിൽ ജസീക്ക ബ്രസ്റ്റ് ഇംപ്ലാന്റേഷനും ഹിപ്പ് ഇംപ്ലാന്റേഷനും അടക്കമുള്ള പ്രക്രിയകൾക്കാണ് വിധേയ ആയത്.
മൂക്ക് ഉദ്ദേശിച്ച ആകൃതിയിൽ എത്തിക്കുന്നതിനു വേണ്ടി 12 ശസ്ത്രക്രിയകൾ നടത്തി. ഫെയ്സ് ലിഫ്റ്റുകൾ വേറെ. അങ്ങനെ ഓരോരോ ഭാഗങ്ങളായി തന്റെ സൗന്ദര്യ സങ്കല്‍പങ്ങൾക്കനുസരിച്ചു മാറ്റിയെടുക്കുന്നതിനായാണ് 10 വർഷത്തിലേറെയായി കൂടുതൽ സമയവും ജസീക്ക നീക്കി വയ്ക്കുന്നത്. മെലിഞ്ഞ അരക്കെട്ട് നേടുന്നതിനായി നാല് വാരിയെല്ലുകൾ നീക്കം ചെയ്യാൻ പോലും ജസീക്ക തയാറായി. എന്നാൽ എപ്പോഴും കാര്യങ്ങൾ വിചാരിച്ചതുപോലെ ആയിരുന്നില്ല. അഞ്ചു വർഷങ്ങൾക്കു മുൻപ് മൂക്കിന്റെ ആകൃതി പെർഫെക്റ്റാക്കാൻ നടത്തിയ പന്ത്രണ്ടാമത്തെ ശസ്ത്രക്രിയ ചില്ലറ ബുദ്ധിമുട്ടുകളല്ല ഇവർക്ക് വരുത്തിവച്ചത്.
തുടക്കത്തിൽ വിജയകരമാണെന്ന് തോന്നിയെങ്കിലും ആഴ്ചകൾക്കുള്ളിൽ അണുബാധയുണ്ടായതിനെ തുടർന്ന് മൂക്ക് ചുവക്കാനും കഠിനമായ വേദന അനുഭവപ്പെടാനും തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ അവസ്ഥ വഷളായി ജസീക്കയുടെ ജീവനു പോലും ഭീഷണിയായി. മൂക്ക് അപ്പാടെ നീക്കം ചെയ്യേണ്ടി വരുമോ എന്ന് പോലും ആശങ്കപ്പെട്ടിരുന്നു. ഒടുവിൽ നീണ്ട ചികിത്സകൾക്കു ശേഷം ജീവൻ തിരികെ പിടിക്കാനായെങ്കിലും അതിനു വേണ്ടി നടത്തിയ ശസ്ത്രക്രിയകളുടെ പാടുകൾ അതേ നിലയിൽ അവശേഷിച്ചു. എന്നാൽ ഈ തിരിച്ചടികൊണ്ട് പതറാൻ താൻ തയാറല്ല എന്ന നിലപാടാണ് ജസീക്കയുടേത്. ഓരോ ശസ്ത്രക്രിയകളും തന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു എന്ന് ഇവർ പറയുന്നു. അതുകൊണ്ട് ശസ്ത്രക്രിയകളെ നഷ്ടമായല്ല മറിച്ച് സൗന്ദര്യത്തിലും സന്തോഷത്തിലുമുള്ള തന്റെ നിക്ഷേപമായി കാണാനാണ് ജസീക്കയ്ക്ക് ഇഷ്ടം.
ഒരിക്കലും പ്രായമാകരുത് എന്ന ആഗ്രഹമാണ് ഈ സൗന്ദര്യ പ്രേമത്തിനു പിന്നിലുള്ളത്. അത് നേടിയെടുക്കാൻ ഇനിയും ശസ്ത്രക്രിയകൾക്കു വിധേയയാകാൻ മടിയില്ലെന്ന് ജസീക്ക തുറന്നുപറയുന്നു. യുവത്വം നിലനിർത്താൻ ചിട്ടയായ ജീവിതക്രമം പിന്തുടരുകയാണ് ഇവർ. വ്യായാമത്തിലും മരുന്നുകളിലും ഡയറ്റിലും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും വരുത്താറില്ല. ശസ്ത്രക്രിയകളുടെ എണ്ണവും അതിനുവേണ്ടി ചെലവഴിച്ച തുകയും കേട്ട് ധാരാളമാളുകൾ വിമർശനം ഉയർത്തുന്നുണ്ടെങ്കിലും തനിക്ക് ലഭിക്കുന്ന സന്തോഷത്തിനു മുന്നിൽ അതൊന്നും വിലപ്പോകില്ല എന്നാണ് ജെസ്സിക്കയുടെ നിലപാട്.