‘ഇഷ്ടം’ എന്ന ആദ്യ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നവ്യ നായർ. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ. പഴയതിലും സുന്ദരിയായാണ് നവ്യയുടെ മടങ്ങി വരവ്. പ്രായം 40ന് അടുത്തെത്തിയെങ്കിലും ചർമത്തിലോ ലുക്കിലോ ഒന്നും അതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇഷ്ടം’ എന്ന ആദ്യ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നവ്യ നായർ. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ. പഴയതിലും സുന്ദരിയായാണ് നവ്യയുടെ മടങ്ങി വരവ്. പ്രായം 40ന് അടുത്തെത്തിയെങ്കിലും ചർമത്തിലോ ലുക്കിലോ ഒന്നും അതിന്റെ യാതൊരു ലക്ഷണവുമില്ല. പുതിയ തലമുറയെ വെല്ലുന്ന വിധം ട്രെൻഡിനൊപ്പം തന്നെയാണ് നവ്യ നായർ.

Image credit: navyanair143/ Instagram

ഫോട്ടോഷൂട്ടുകളും മറ്റുപരിപാടികളുമൊക്കെയായി നവ്യ ഇപ്പോൾ നല്ല തിരക്കിലാണ്. എന്നാൽ താരം ധരിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെയാണ് പലരുടെയും മനസ്സ് കീഴടക്കുന്നത്. ചിലപ്പോ കാഞ്ചീപുരം സാരിയിൽ ആണെങ്കിൽ മറ്റു ചിലപ്പോൾ ഗ്ലാമറസ് ഗൗണിലോ കഫ്ത്താനിലോ ആയിരിക്കാം എത്തുന്നത്. അടുത്തിടെ ഓറഞ്ച് നിറത്തിലുള്ള ഗൗണിൽ താരം ചെയ്ത ഫോട്ടോഷൂട്ടും വൈറലായിരുന്നു. സ്ലീവ്‌ലെസ് ഗൗണിൽ മിനിമൽ ആഭരണങ്ങളും ബോൾഡ് മേക്കപ്പുമാണ് താരം ഉപയോഗിച്ചത്.

ADVERTISEMENT

പിസ്റ്റൽ ഗ്രീനിൽ പിങ്ക് ഷെയ്ഡിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സാരിക്കൊപ്പം മരതകകല്ലിന്റെ മാലയും കമ്മലുമാണ് തെരഞ്ഞെടുത്തത്. പുട്ട് അപ്പ് ഹെയർ‌ സ്റ്റൈൽ സ്വീകരിച്ച നവ്യയെ കാണാൻ പ്രത്യേക ഭംഗിയാണെന്നായിരുന്നു ആരാധകപക്ഷം. സാരി നവ്യക്ക് വളരെ ഇണങ്ങാറുണ്ടെന്നു മാത്രമല്ല തിരഞ്ഞെടുക്കുന്ന സാരികളും അതിന്റെ ബ്ലൗസും ഒക്കെ വളരെ വ്യത്യസ്തത നിറഞ്ഞതുമാണ്. ചിലപ്പോൾ ബോട്ടേഡ്‌ നെക്ക് ആണെങ്കിൽ മറ്റുചിലപ്പോൾ ഹൈ നെക്ക് അല്ലെങ്കിൽ ഓഫ് ഷോൾഡർ ആയിരിക്കും. ഒപ്പം ധരിക്കുന്ന ആഭരണങ്ങളും ശ്രദ്ധിക്കപ്പെടുന്നവയാണ്. ചിലപ്പോ ആന്റിക്‌ ജ്വല്ലറി ആണെങ്കിൽ മറ്റുചിലപ്പോൾ കുന്ദൻ സ്റ്റൈൽ ആയിരിക്കും.

Image credit: navyanair143/ Instagram

ഇതൊന്നും കൂടാതെ കുടുംബത്തിനൊപ്പമുള്ള യാത്രകളിൽ സിംപിൾ സ്റ്റൈലിഷ് വസ്ത്രങ്ങളാണ് താരം തിരഞ്ഞെടുക്കാറുള്ളത്. അതിൽ ജീൻസും ടോപ്പും, കഫ്ത്താൻ, ബ്രാലെറ്റ്, മിഡി അങ്ങനെ എല്ലാം കടന്നു വരും. ശരീരം വളരെ ഫിറ്റ് ആയി തുടരുന്നതിനാൽ ഏത് വസ്ത്രവും നവ്യക്ക് നന്നായി ചേരുകയും ചെയ്യും. പൂർണിമയ്ക്കും, കാവ്യാമാധവനും പിന്നാലെ ഇപ്പോൾ സ്വന്തം വസ്ത്രബ്രാൻഡും തുടങ്ങിയിരിക്കുകയാണ് നവ്യ.

English Summary:

Navya Nair's Comeback: A Fashionable Reignition