മൻമോഹൻ സിങ്ങിന്റെ നീല തലപ്പാവിനു പിന്നിൽ ഒളിഞ്ഞിരുന്ന രഹസ്യം; മരിച്ചിട്ടും മൺമറഞ്ഞില്ല!
മഹദ് വ്യക്തികൾ അങ്ങനെയാണ്. അവർക്ക് ഒരിക്കലും മരണമില്ല. അവർ ഈ ലോകത്തോട് വിടപറഞ്ഞ ശേഷവും എല്ലാകാലവും ഓർമിക്കപ്പെടും. അക്കൂട്ടത്തിൽ ഒരാളാണ് മുൻപ്രധാനമന്ത്രി മന്‍മോഹൻ. 2024 ഡിസംബർ 26നാണ് മൻമോഹൻ സിങ് നമ്മെ വിട്ടുപിരിഞ്ഞത്. ഇപ്പോൾ അദ്ദേഹം എപ്പോഴും അണിഞ്ഞിരുന്ന നീല തലപ്പാവിനു പിന്നിലെ രഹസ്യമാണ്

മഹദ് വ്യക്തികൾ അങ്ങനെയാണ്. അവർക്ക് ഒരിക്കലും മരണമില്ല. ഈ ലോകത്തോട് വിടപറഞ്ഞ ശേഷവും എല്ലാകാലവും ഓർമിക്കപ്പെടും. അക്കൂട്ടത്തിൽ ഒരാളാണ് മുൻപ്രധാനമന്ത്രി ഡോ. മന്‍മോഹൻ സിങ്. 2024 ഡിസംബർ 26നാണ് മൻമോഹൻ സിങ് നമ്മെ വിട്ടുപിരിഞ്ഞത്. ഇപ്പോൾ അദ്ദേഹം എപ്പോഴും അണിഞ്ഞിരുന്ന നീല തലപ്പാവിനു പിന്നിലെ രഹസ്യമാണ് ചർച്ചയാകുന്നത്.
ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനായി പരിശ്രമിച്ച വേളകളിലെല്ലാം ഈ നീല തലപ്പാവ് ധരിച്ച മൻമോഹൻ സിങ്ങിനെയാണ് നമ്മൾ കണ്ടത്. എന്തുകൊണ്ടാണ് വർഷങ്ങളായി അദ്ദേഹം തലപ്പാവിന്റെ നിറം നീല തിരഞ്ഞെടുക്കുന്നതെന്ന കൗതുകം എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ ഒരിക്കൽ തന്റെ പ്രസംഗത്തിൽ ഈ തലപ്പാവിനു പിന്നിലെ രഹസ്യം മൻമോഹൻ തന്നെ വെളിപ്പെടുത്തി. താൻ പഠിച്ച കേംബ്രിഡ്ജ് സർവകലാശാലയോടുള്ള ആദര സൂചകമായാണ് തലപ്പാവിന്റെ നിറം നീല തിരഞ്ഞെടുത്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ നിറം പഠനകാലത്തെ നല്ല ദിനങ്ങളെ ഓർമിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറങ്ങിളിലൊന്നാണ് ഇളംനീല. അത് എന്റെ ശിരസ്സിൽ എപ്പോഴും കാണണമെന്ന് ആഗ്രഹിച്ചു. കേംബ്രിഡ്ജിലെ ഓർമകൾ എന്നെ ആഴത്തിൽ സ്പർശിക്കുന്നതാണ്.’’– മൻമോഹന്റെ വാക്കുകൾ. ഒരിക്കൽ കേംബ്രിഡ്ജ് സർവകലാശാല ചാൻസിലർ എഡിൻബർഗ്, മൻമോഹൻ സിങ്ങിന്റെ തലപ്പാവിലേക്ക് ഫിലിപ്പ് രാജകുമാരന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ‘ആ തലപ്പാവിന്റെ നിറം നോക്കൂ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സമയം സദസ്സിൽ കരഘോഷമുയർന്നപ്പോൾ കേംബ്രിഡ്ജിലെ തന്റെ സുഹൃത്തുക്കള്‍ സ്നേഹത്തോടെ ‘ബ്ലൂ ടർബൻ’ എന്നാണ് വിളിച്ചിരുന്നതെന്ന് മൻമോഹൻ സിങ് വെളിപ്പെടുത്തുകയും ചെയ്തു.
1954ലാണ് കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് മൻമോഹൻ സിങ് സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാംക്ലാസോടെ ബിരുദം നേടുന്നത്. കേംബ്രിഡ്ജ് സർവകലാശാല തന്റെ വ്യക്തിത്വ വികസനത്തെ സ്വാധീനിച്ചതിനെ കുറിച്ച് മൻമോഹൻ പറഞ്ഞത് ഇങ്ങനെ: ‘പഠിപ്പിച്ച അധ്യാപകരും സഹപാഠികളുമാണ് ഭയമില്ലാതെ സംസാരിക്കാൻ പ്രാപ്തനാക്കിയത്. അവരോട് എക്കാലവും കടപ്പെട്ടവനായിരിക്കും.’