അന്ന് നാടന്‍, മോഡേൺ ലുക്കുകളിൽ ഒരുപോലെ സുന്ദരി; ഇന്ന് അമേരിക്കയിലും സാരിയും ചുരിദാറും: ദിവ്യ ഉണ്ണി സ്റ്റൈൽ
ഹൈ നെക്ക് ടി ഷിർട്ട്, അതിന് മുകളിൽ ചെക്ക് ഷർട്ട്, ഒപ്പം ഡെനിം ജീൻസും ബെൽറ്റും. ഈ ലുക്ക് ഓർമയുണ്ടോ? ‘ഫ്രണ്ട്സ്’ സിനിമയിൽ ദിവ്യ ഉണ്ണി ധരിച്ച് ഹിറ്റാക്കിയ ലുക്ക് തന്നെ. എന്നും വസ്ത്രങ്ങളുടെ കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്ന ആളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി

ഹൈ നെക്ക് ടി ഷിർട്ട്, അതിന് മുകളിൽ ചെക്ക് ഷർട്ട്, ഒപ്പം ഡെനിം ജീൻസും ബെൽറ്റും. ഈ ലുക്ക് ഓർമയുണ്ടോ? ‘ഫ്രണ്ട്സ്’ സിനിമയിൽ ദിവ്യ ഉണ്ണി ധരിച്ച് ഹിറ്റാക്കിയ ലുക്ക് തന്നെ. എന്നും വസ്ത്രങ്ങളുടെ കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്ന ആളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടൻ പെൺകുട്ടി ആവാനും മോഡേൺ ലുക്ക് അനായാസം കൈകാര്യം ചെയ്യാനും താരത്തിന് വളരെ പെട്ടെന്ന് തന്നെ സാധിക്കുമായിരുന്നു.
തൊണ്ണൂറുകളിൽ സജീവം ആയിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ നൃത്തം പഠിക്കുന്നത് തുടർന്നിരുന്നു. മൂന്നാം ക്‌ളാസ് മുതൽ നൃത്തം അഭ്യസിച്ചിരുന്ന ദിവ്യ ഉണ്ണി അത് ഇപ്പോഴും തുടരുന്നത് തന്നെയാവണം അവരുടെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം. ഇപ്പോൾ കൂടുതലും സാരിയിലും ചുരിദാറിലുമാണ് താരത്തെ കാണാറുള്ളത്. വിദേശത്തായിരുന്ന സമയത്ത് പോലും ജീൻസും ഷർട്ടും അല്ലാതെ വലിയ തോതിൽ മോഡേൺ ആവാൻ ദിവ്യ ഉണ്ണി ശ്രമിച്ചിരുന്നില്ല.
ഇതിനെപ്പറ്റി അവർതന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിൽ ആയിരിക്കുമ്പോഴും ഡ്രസ്സിങ് സ്റ്റൈലില്‍ മാറ്റം വരുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യന്‍ വസ്ത്രങ്ങളായ സാരിയോ ചുരിദാറോ ആയിരിക്കും മിക്ക സമയങ്ങളിലും ധരിക്കുകയെന്നായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞത്. ഡാന്‍സ് സ്‌കൂളില്‍ ചുരിദാറേ പാടുള്ളൂ എന്ന നിയമം താനായിട്ട് കൊണ്ടുവന്നതായതുകൊണ്ട് അതേ താൻ തന്നെ തെറ്റിക്കുന്നത് ശെരിയല്ലല്ലോ എന്നും അവർ വ്യക്തമാക്കി.
ദിവ്യ ഉണ്ണിയുടെ സാരി കളക്ഷൻസിനും ആരാധകരേറെയാണ്. സെറ്റ് സാരി, കാഞ്ചീപുരം, കോട്ടൺ, ബനാറസി തുടങ്ങി നിരവധി സ്റ്റൈലിലുള്ള സാരികൾ ദിവ്യയുടെ കൈവശമുണ്ട്. മുൻപ് സെറ്റുസാരിക്ക് മുകളിൽ പ്രിന്റഡ് കോട്ട് ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടുകളും വൈറലായിരുന്നു.