ഫാഷൻ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്തത പുലർത്താൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അംബാനി കുടുംബത്തിലെ ഇളയമരുമകൾ രാധിക മെർച്ചന്റ്. വിവാഹത്തിനു രാധിക തിരഞ്ഞെടുത്ത വസ്ത്രങ്ങൾ എല്ലാം തന്നെ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ മോഡേൺ ലുക്കിനൊപ്പം തന്റെ താലിമാല ബ്രേസ്‌ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്തത പുലർത്താൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അംബാനി കുടുംബത്തിലെ ഇളയമരുമകൾ രാധിക മെർച്ചന്റ്. വിവാഹത്തിനു രാധിക തിരഞ്ഞെടുത്ത വസ്ത്രങ്ങൾ എല്ലാം തന്നെ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ മോഡേൺ ലുക്കിനൊപ്പം തന്റെ താലിമാല ബ്രേസ്‌ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ശ്രദ്ധനേടുന്നത്.

കറുപ്പ് ഫ്ലോറൽ ഗൗണിനൊപ്പമാണ് തന്റെ മംഗല്യസൂത്രം രാധിക ആദ്യം ബ്രേസ്‌ലറ്റായി അണിഞ്ഞത്. പിന്നീട് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞ വസ്ത്രത്തിനൊപ്പവും രാധിക  മംഗല്യസൂത്രം സ്റ്റൈൽ ചെയ്തിരുന്നു. ആഡംബര ബ്രാൻഡായ റിംസിം ദാദുവിൽ നിന്നുള്ള ഗോൾഡ് ഫ്രിൻജ് ഗൗണായിരുന്നു രാധിക തിരഞ്ഞെടുത്തത്. 3,50,000 രൂപയാണ് ഈ ഔട്ട്ഫിറ്റിന്റെ വില. മെറ്റാലിക് ഡീപ്പ് നെക്ക് ലൈനുള്ള സ്ലീവ്‌ലസ് മെറ്റാലിക് ഗൗണ്‍ രാധികയ്ക്ക് ഗ്ലാമർ ലുക്ക് നൽകുന്നതാണ്.

ADVERTISEMENT

തണുപ്പായതിനാൽ ഗോൾഡൻ മെറ്റാലിക് ഗൗണിനൊപ്പം മെറൂണ്‍ ജാക്കറ്റും രാധിക ധരിച്ചിരുന്നു. ഡയമണ്ട് കമ്മലും, മോതിരങ്ങളും കയ്യിൽ സ്റ്റൈൽ ചെയ്ത മംഗല്യസൂത്രവുമായിരുന്നു ആക്സസറീസ്. വസ്ത്രത്തിന് അനുയോജ്യമായ രീതിയിലുള്ള സിംപിൾ മേക്കപ്പാണ് രാധിക തിരഞ്ഞെടുത്തത്. ഷിമ്മറി ഐ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. വേവി ഹെയർ സ്റ്റൈൽ.

സമൂഹമാധ്യമത്തിലെത്തിയ ഉടന്‍ തന്നെ രാധികയുടെ ചിത്രങ്ങൾ ചർച്ചയായി. മംഗല്യസൂത്രം കയ്യിൽ അണിഞ്ഞതിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നു. വിവാഹം കഴിഞ്ഞ് ഒരുവർഷം പോലും ആയില്ല. അപ്പോഴേക്ക് മംഗല്യസൂത്രം കൈകളിലായി എന്നിങ്ങനെയുള്ള കമന്റുകൾ എത്തി. താലിയെ അപമാനിക്കുന്നതാണ് രാധികയുടെ ഫാഷൻ തിരഞ്ഞെടുപ്പെന്ന രീതിയിലുള്ള കമന്റുകളും എത്തി.

English Summary:

Radhika Merchant's Mangalsutra Bracelet: A Modern Twist or Controversial Choice?