കണ്ണഞ്ചിപ്പിക്കുന്ന ‘ഗോൾഡൻ ഗ്ലോബ്’ ഫാഷൻ; റെഡ് കാർപ്പറ്റിൽ തിളങ്ങി സുന്ദരികൾ

രാജ്യാന്തര സിനിമാപുരസ്കാരവേദികൾ ഫാഷന്റെ കൂടി ലോകമാണ്. 2025ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയും ഫാഷൻ വൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു. ലോകോത്തര ഫാഷന്‍ ബ്രാൻഡുകളുടെ അമൂല്യമായ വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ 82–ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങിയത്. ലൂയി വിറ്റോണിന്റെ മനോഹരമായ ഓറഞ്ച്

രാജ്യാന്തര സിനിമാപുരസ്കാരവേദികൾ ഫാഷന്റെ കൂടി ലോകമാണ്. 2025ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയും ഫാഷൻ വൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു. ലോകോത്തര ഫാഷന്‍ ബ്രാൻഡുകളുടെ അമൂല്യമായ വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ 82–ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ റെഡ് കാർപ്പറ്റിൽ തിളങ്ങിയത്.
ലൂയി വിറ്റോണിന്റെ മനോഹരമായ ഓറഞ്ച് സ്ട്രാപ്‌ലസ് ഗൗണിലാണ് അമേരിക്കൻ ഗായികയും നടിയുമായ സെന്ദിയ റെഡ് കാർപ്പറ്റിൽ എത്തിയത്. ഹോളിവുഡിലെ വിൻഡേജ് ഫാഷനുകളെ ഓർമിപ്പിക്കുന്നതായിരുന്നു സെന്ദിയയുടെ ഔട്ട്ഫിറ്റ്.
മനോഹരമായ ഓഫ് ഷോൾഡർ ഗൗണില്‍ സിൻഡ്രലയെ പോലെയായിരുന്നു സലീന ഗോമസ് എത്തിയത്. പ്രമുഖ ആഡംബര ബ്രാൻഡായ ടിഫാനി ആന്റ് കോയുടെ ആഭരണങ്ങളാണ് സ്റ്റൈൽ ചെയ്തത്. സലീനയുടെ കൈയിലെ വിവാഹ നിശ്ചയ മോതിരം തന്നെയായിരുന്നു റെഡ് കാർപ്പറ്റിൽ ഹൈലൈറ്റ്.
മഞ്ഞ വിൻഡേജ് ഗൗണിലാണ് പ്രമുഖ ഗായിക അരിയാന ഗ്രാൻഡെ എത്തിയത്. ഗൗണിനൊപ്പം സോവറോസ്കി ഡയമണ്ട് ആഭരണങ്ങളും സ്റ്റൈൽ ചെയ്തിരുന്നു.
സിൽവർ മെറ്റലിൽ ക്രിസ്റ്റൽ ചെയിൻ എംബ്രോയിഡറിയിലുള്ള മനോഹരമായ ഔട്ട്ഫിറ്റിലാണ് ആൻജലിന ജോളി എത്തിയത്. അലക്സാണ്ടർ മക്‌ക്വീന്റെ 2025ലെ സ്പ്രിങ്–സമ്മർ കളക്ഷനിൽ നിന്നാണ് താരം ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തത്.
പലനിറങ്ങളിലുള്ള ഗ്ലിറ്ററുകൾ തുന്നിച്ചേർച്ച തിളങ്ങുന്ന കറുപ്പ് ഗൗണാണ് വയോള ഡേവിസ് തിരഞ്ഞെടുത്തത്. പ്രമുഖ ഫാഷൻ ബ്രാൻഡായ ഗുച്ചിയുടെ ഗൗണാണിത്
മെറ്റൽ ത്രഡ് വർക്കുള്ള മനോഹരമായ ഗൗണിലാണ് പ്രമുഖ താരം ഡെനി മൂർ എത്തിയത്. ഷാംപെയിൻ നിറത്തിലുള്ള സിൽക്ക് ഫാബ്രിക് വസ്ത്രത്തെ കൂടുതൽ മനോഹരമാക്കി. ദ് സബ്സറ്റാൻസ് എന്ന ചിത്രത്തില്‍ ഡെനി മൂർ ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കി.