കീർത്തി സുരേഷിന്റെ പ്രണയവും വിവാഹവും സംബന്ധിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. പരമ്പരാഗത ലുക്കിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരിയായ കീർത്തിയുടെ വിവാഹ ശേഷമുള്ള സ്റ്റൈലും ഫാഷനുമാണ് ഇപ്പോൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത്. മിനി ഡ്രസിലും ഗൗണിലുമുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീർത്തി സുരേഷിന്റെ പ്രണയവും വിവാഹവും സംബന്ധിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. പരമ്പരാഗത ലുക്കിലും മോഡേൺ ലുക്കിലും ഒരുപോലെ സുന്ദരിയായ കീർത്തിയുടെ വിവാഹ ശേഷമുള്ള സ്റ്റൈലും ഫാഷനുമാണ് ഇപ്പോൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത്. മിനി ഡ്രസിലും ഗൗണിലുമുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. ഈ വസ്ത്രങ്ങൾക്കൊപ്പം താലിമാല അണിഞ്ഞതിൽ കീർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി.

Image Credit: keerthysureshofficial/ Instagram

കഴിഞ്ഞ ദിവസങ്ങളിലാണ് കറുപ്പ് മിഡി ഡ്രെസ്സിലും ചുവപ്പു ലെതർ ബോഡികോണിലുമുള്ള ചിത്രങ്ങളൾ താരം പങ്കുവച്ചത്. വൈഡ് നെക്കുള്ള ഫുൾസ്ലീവ് മിനി ഡ്രസാണ് കീർത്തിയുടെ ഔട്ട്ഫിറ്റ്. വെള്ളക്കല്ലുകള്‍ പതിച്ച കമ്മലാണ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള മനോഹരമായ കറുപ്പ് ഷൂവും സ്റ്റൈൽ ചെയ്തിരിക്കുന്നു. മസ്കാരയും ഐലൈനറും ഉപയോഗിച്ചിരിക്കുന്നു. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്

Image Credit: keerthysureshofficial/ Instagram
ADVERTISEMENT

ചുവപ്പ് ലെതർ സ്ലീവ്‌ലെസ് ബോഡി കോണിനൊപ്പം വസ്ത്രത്തിനിണങ്ങുന്ന വിധത്തിൽ ചുവപ്പ് പിൻപോയിന്റ് ഷൂ സ്റ്റൈൽ ചെയ്തിരിക്കുന്നു. ന്യൂഡ് ഷെയെഡ് ലിപ്സ്റ്റിക്. മിഡ് ലെങ്ത്ത് സ്ട്രെയിറ്റ് ഹെയർ സ്റ്റൈലാണ്. ഈ മോഡേണ്‍ ലുക്കുകൾക്കെല്ലാം ഒപ്പം മഞ്ഞച്ചരടിലുള്ള താലി അണിഞ്ഞാണ് കീർത്തി ഫോട്ടോകൾക്കു പോസ്ചെയ്തിരിക്കുന്നത്.

Image Credit: keerthysureshofficial/ Instagram

‘‘മംഗല്യസൂത്രം അണിയുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ ബഹുമാനം ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്തു പോലും നമ്മുടെ സംസ്കാരത്തിനു പ്രാധാന്യം നൽകുന്ന രീതിയിൽ മംഗല്യസൂത്രം അണിയുന്നതിനോടു ബഹുമാനം തോന്നുന്നു. കൂടുതൽ സന്തോഷമുള്ള കുടുംബജീവിതം ആശംസിക്കുന്നു.’’– എന്നാണ് കീര്‍ത്തിയുടെ ഫോട്ടോകൾക്കു താഴെ ചിലർ കമന്റ് ചെയ്തത്. എന്നാൽ കീർത്തിയുടെ ഇത്തരം ഫാഷനെ വിമർശിച്ചു കൊണ്ടുള്ള കമന്റുകളും എത്തി. ‘‘ഇത് അല്‍പം ഓവറല്ലേ, മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചു പറ്റുന്നതിനു വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.’’ എന്നും ചിലർ കമന്റ് ചെയ്തു.

English Summary:

Keerthy Suresh's Mangalsutra Style: Modern Fashion Meets Tradition