Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനികാന്ത് ഒല ഓട്ടോയില്‍; ബാഷയുടെ ഡിജിറ്റല്‍ വേര്‍ഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

Rajinikanth അതേ ബാഷയ്ക്ക് ഇപ്പോള്‍ ഒരു ഡിജിറ്റല്‍ വേര്‍ഷന്‍ ഇറങ്ങിയിരിക്കുകയാണ്. അതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.

22 വര്‍ഷം മുമ്പാണ് ദക്ഷിണേന്ത്യയെ മുഴുവനും പ്രകമ്പനം കൊള്ളിച്ച് രജനികാന്തിന്റെ ബാഷ ചിത്രം പുറത്തിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഹരം കൊള്ളിച്ച സിനിമയായിരുന്നു അത്. ഓട്ടോ ഡ്രൈവറായ നായകന്‍. നായകനുള്ളത് മുംബൈ അധോലോകത്തിന്റെ ചരിത്രം. അങ്ങനെ കയ്യടി നേടാനുള്ള സകല ചേരുവകളും ഒത്തിണങ്ങിയ ചിത്രം വന്‍വിജയമായിരുന്നു. ഓട്ടോ ഡ്രൈവര്‍മാരുടെ ലെവല്‍ തന്നെ വേറെയാക്കി ബാഷ. രജനികാന്തിന്റെ കരിയറിലും അത് സമാനതകളില്ലാത്ത നാഴികക്കല്ലായി മാറി. 

Rajinikanth പഴയ ബാഷയില്‍ രജനികാന്ത് നമ്മുടെ സാധാരണക്കാരുടെ ഓട്ടോയാണ് ഓടിച്ചിരുന്നത്. എന്നാല്‍ പുതിയ ബാഷയില്‍ രജനി ഓടിക്കുന്നത് ഒല ഓട്ടോയാണ്.

അതേ ബാഷയ്ക്ക് ഇപ്പോള്‍ ഒരു ഡിജിറ്റല്‍ വേര്‍ഷന്‍ ഇറങ്ങിയിരിക്കുകയാണ്. അതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. കാരണം ആപ്പ് അധിഷ്ഠിത ടാക്‌സി സേവനങ്ങളിലൂടെ ഇന്ത്യയില്‍ ഗതാഗത രംഗത്ത് വലിയ മാറ്റം സൃഷ്ടിച്ച ഒല എന്ന സ്റ്റാര്‍ട്ടപ്പ് ബാഷ ഡിജിറ്റലില്‍ നടത്തിയ ബ്രാന്‍ഡിങ് ടെക്‌നിക്കാണ്. 

പഴയ ബാഷയില്‍ രജനികാന്ത് നമ്മുടെ സാധാരണക്കാരുടെ ഓട്ടോയാണ് ഓടിച്ചിരുന്നത്. എന്നാല്‍ പുതിയ ബാഷയില്‍ രജനി ഓടിക്കുന്നത് ഒല ഓട്ടോയാണ്. ആപ്പ് അധിഷ്ഠിത ഓട്ടോ സര്‍വീസിലേക്കും കടന്ന ഒലയ്ക്ക് ഇതിനേക്കാള്‍ വലിയ ബ്രാന്‍ഡിങ് ലഭിക്കാനില്ലെന്നാണ് ഇന്റര്‍നെറ്റ് ലോകം പറയുന്നത്. രജനികാന്ത് ഓടിക്കുന്ന ഓട്ടോയില്‍ ഒലയുടെ ലോഗോ കൃത്യമായി കാണാം. പഴയ ഓട്ടോ തന്നെയാണ് അത്. ഒല എന്ന ലോഗോ കൂടി ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തെന്ന് മാത്രം. 

Rajinikanth എന്നാല്‍ ഇതിനെ കണക്കറ്റ് ട്രോളുന്നവരുമുണ്ട്. 1995ല്‍ ഒലയെന്ന ആശയം പോലും ജനിക്കാത്ത സമയത്ത് ഒല ഓട്ടോ ഓടിക്കുന്ന നായകന്‍ കുറച്ചുകടന്ന കയ്യായി പോയെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.

എന്നാല്‍ ഇതിനെ കണക്കറ്റ് ട്രോളുന്നവരുമുണ്ട്. 1995ല്‍ ഒലയെന്ന ആശയം പോലും ജനിക്കാത്ത സമയത്ത് ഒല ഓട്ടോ ഓടിക്കുന്ന നായകന്‍ കുറച്ചുകടന്ന കയ്യായി പോയെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഇതൊരു കിടിലന്‍ മാര്‍ക്കറ്റിങ് ടെക്‌നിക്കാണെന്ന് മറ്റു ചിലരും പറയുന്നു.