വസ്ത്രധാരണ രീതികൊണ്ടും മേക്കപ്പ് കൊണ്ടും, തിളങ്ങുന്ന സ്കിൻ കൊണ്ടും എന്നും ഫാഷൻ ലോകത്തിൻറെ കണ്ണിലുണ്ണിയാണ് വില്ല്യം രാജകുമാരൻറെ പ്രിയ ഭാര്യ കേറ്റ് മിഡിൽറ്റൻ. ആ തിളങ്ങുന്ന സ്കിൻ ഡച്ചസ് ഓഫ് കേംബ്രിജിൻറെ പ്രത്യേകതയാണ്. വില്ല്യം രാജകുമാരനോടൊപ്പം കേറ്റിനെ കാണാൻ തുടങ്ങിയ നാൾ തൊട്ടേ ഫാഷൻ ലോകം ഏറെ അന്വേഷിച്ചതാണിതിനു പിന്നിലെ രഹസ്യം. കല്യാണ ദിവസം കേറ്റിനെ കണ്ട ആരും ആ തിളങ്ങുന്ന സ്കിൻ മറക്കില്ല. കേറ്റിൻറ സ്വകാര്യ ബ്യൂട്ടിഷ്യനായ ഡെബ്രോ മിച്ചൽ ആ രഹസ്യം പരസ്യമാക്കിയിരിക്കുകയാണ്. ചോക്ലേറ്റ് സ്പ്രെഡ് ആണത്രേ ആ സൗന്ദര്യത്തിന് പിന്നിൽ.
ചോക്ലേറ്റ് സ്പ്രെഡിൽ പഞ്ചസാരയും ലിപ്ബാമും ചേർത്താൽ വീട്ടിലുണ്ടാക്കാവുന്ന ആ സൗന്ദര്യക്കൂട്ടായി. പഞ്ചസാര ചേർക്കുന്നത് മൂലം അത് നല്ലൊരു സ്ക്രബിങ് എഫക്റ്റു കൂടെ ലഭിക്കുന്നു. ഡെബ്രോ മിച്ചലും ഇതാണത്രേ സ്ഥിരമായി ഉപയോഗിക്കുന്നത്. മാത്രമല്ല തൻറെ അതിപ്രശസ്തരായ പല ക്ളയൻറുകളും ഈ മിശ്രിതമാണ് ഉപയോഗിക്കുന്നതെന്ന് മിച്ചൽ പറയുന്നു. കേറ്റ് മാത്രമല്ല വക്ടോറിയ ബെക്കാം, ഗിന്ന്വിത് പാൽത്രോ തുടങ്ങിയ സെലിബ്രിറ്റികളുടെ ബ്യൂട്ടിഷ്യനാണ് മിച്ചൽ.