ഒരു ദിവസത്തെ മുഴുവനും സന്തോഷങ്ങളും സങ്കടങ്ങളും പ്രതീക്ഷകളുമെല്ലാം അടക്കിവച്ച് ചുറ്റുപാടിന് ഒരു ചെറിയ ഇടവേള നൽകി നമ്മുടേതു മാത്രമായ ലോകത്തേക്ക്, അതാണ് ഉറക്കം. നമ്മൾ നമ്മളാകുന്നയിടം. ഉറക്കം വരുമ്പോൾ നേരെ പോയി കിടക്കുന്നവരാണ് എല്ലാവരും. ഉറക്കം വരാനായി തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരുമുണ്ട്. എന്നാല്‍ നമ്മളൊക്കെ ഉറങ്ങുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും. ഉറങ്ങുമ്പോൾ ആരും അതൊന്നും ഓർത്തു വയ്ക്കാറില്ലെന്നതു സത്യമാണെങ്കിലും ഉറക്കം സ്ത്രീകളുടെ വ്യക്തിത്വത്തെയും സൂചിപ്പിക്കുന്നുവെന്നാണ് പഠനം പറയുന്നത്. സ്ത്രീകൾ ഉറങ്ങുന്നതിന്റെ പൊസിഷൻ അവരുടെ വ്യക്തിത്വത്തിന്റെ കൂടി അടയാളമാണത്രേ. ആറു സ്ലീപിങ് പൊസിഷനുകളും അവ എങ്ങനെ സ്ത്രീകളുടെ വ്യക്തിത്വത്തെ അളക്കുന്നുവെന്നുമാണ് ഇവിടെ വ്യക്തമാക്കുന്നത്.
ഫീറ്റൽ പൊസിഷൻ
കാൽമുട്ടുകൾ ചുരുക്കി ശരീരത്തോട് ചേർത്താണോ നിങ്ങൾ കിടക്കാറുള്ളത്. എന്നാൽ വളരെ സെൻസിറ്റീവ് ആയ വ്യക്തിയും നാണംകുണുങ്ങിയുമായിരിക്കും
ദ ലോഗ്
ഇരുകൈകളും താഴേയ്ക്കു വച്ച് വശം ചരിഞ്ഞു കിടന്നുറങ്ങുന്നവർ പ്രസന്നമായ പ്രകൃതത്തോടെയുള്ളവരും ഊർജസ്വലരുമായിരിക്കും.
ദ സോൾജ്യർ
കൈകൾ ഇരുവശവും ചേർത്തുവച്ച് മലർന്നു കിടന്നുറങ്ങുന്നവർ വ്യക്തമായ താൽപര്യങ്ങൾ ഉള്ളവരും ശബ്ദം ഉയർത്താൻ ഇഷ്ടപ്പെടാത്തവരും ആയിരിക്കും.
ദ് യാർനർ
വശം ചരിഞ്ഞു കിടന്ന് ഇരുകൈകളും ശരീരത്തിന് അഭിമുഖമായി ചേർത്തു കിടക്കുന്നവർ സദാ കുറ്റം കണ്ടെത്തുന്നവരായിരിക്കും.
ദ് സ്റ്റാർഫിഷ്
രണ്ടു കൈകളും തലയ്ക്ക് മുകളിലേക്കുയര്‍ത്തി വച്ച് മലർന്നു കിടന്നുറങ്ങുന്നവർ നല്ല സുഹൃത്തുക്കളും ഒരിത്തിരി നാണംകുണുങ്ങികളും ആയിരിക്കും
ഫ്രീഫാൾ
കൈകൾ മുകളിലേക്കോ തലയിണയ്ക്കൊപ്പമോ വച്ച് കമിഴ്ന്നു കിടന്നുറങ്ങുന്ന പൊസിഷനാണിത്. ഇത്തരക്കാർ വളരെ സോഷ്യൽ മനോഭാവം ഉള്ളവരും രഹസ്യമായ അരക്ഷിതാവസ്ഥ ഉള്ളവരും ആയിരിക്കും.