ആദ്യം വധു വീണു, പുറകെ വരനും; വൈറലായൊരു ഫോട്ടോഷൂട്ട്

ഒരു ബീച്ചിനു സമീപത്തു നിന്ന് അവിസ്മരണീയമായ ദൃശ്യങ്ങൾക്കായി പോസ് ചെയ്യുകയായിരുന്നു ആ വരനും വധുവും...

വെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ കാലമാണിത്. വിവാഹത്തിനു മുമ്പും ശേഷവുമൊക്കെ എത്രത്തോളം വൈവിധ്യമായി ഫോട്ടോഷൂട്ട് തയ്യാറാക്കാം എന്നാലോചിച്ച് തലപുകയ്ക്കുന്നവരാണ് മിക്ക വധൂവരന്മാരും. സിനിമയെപ്പോലും വെല്ലുംവിധത്തിലുള്ള വെഡ്ഡിങ് വിഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ എപ്പോഴും ഫോട്ടോഷൂട്ട് വരനും വധുവും സ്വപ്നം കാണുന്നതുപോലെ മനോഹരമാകണമെന്നില്ല. ചിലപ്പോഴൊക്കെ പണിപാളാനും സാധ്യതയുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

ഒരു ബീച്ചിനു സമീപത്തു നിന്ന് അവിസ്മരണീയമായ ദൃശ്യങ്ങൾക്കായി പോസ് ചെയ്യുകയായിരുന്നു ആ വരനും വധുവും. പാറക്കെട്ടിനു മുകളിൽ കയറിനിന്നു സ്വയംമറന്നു പോസ് ചെയ്ത വധുവിനാണ് പണികിട്ടിയത്. ആഞ്ഞടിച്ച തിരമാല വധുവിനെ വീഴ്ത്തി, കക്ഷി ദേ േപാകുന്നു താഴേക്ക്. തീർന്നില്ല പ്രിയതമയെ പുണർന്നു നിൽക്കുന്ന വരനും ഒപ്പം വീണെന്നു പറഞ്ഞാൽ മതിയല്ലോ.

ആഡംബരപൂർണമായ വധുവിന്റെ വസ്ത്രത്തിനു വല്ലതും പറ്റിയിരിക്കുമോ ആവോ, എന്നെന്നും ഓർക്കും അവരീ രസകരമായ നിമിഷം എന്നു തുടങ്ങി വിഡിയോയ്ക്ക് കമന്റുകളേറെയുണ്ട്. എന്തായാലും പോസ് ചെയ്യുമ്പോൾ അതിനായി തിരഞ്ഞെടുക്കുന്ന സ്ഥലവും സാഹചര്യങ്ങളുമൊക്കെ ഒന്നു നന്നായി മനസ്സിലാക്കുന്നത് നല്ലതാണെന്നു പറഞ്ഞുവയ്ക്കുകയാണ് ഈ വിഡിയോ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam