Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി നടി ഒവിയയുടെ ജിമിക്കി കമ്മൽ; വി‍ഡിയോ

Ovia ഒവിയ

കഴിഞ്ഞ വർഷത്തെ ആഘോഷവേളകൾ ഏതെ‌ടുത്താലും വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ... എന്ന ഗാനത്തിനൊപ്പം ചുവടുകൾ വെക്കാത്തവരുണ്ടാകില്ല. ഓണമാകട്ടെ, ക്രിസ്മസ് ആകട്ടെ ഒടുവിലെത്തിയ ന്യൂഇയർ ആകട്ടെ ജിമിക്കി കമ്മലിനൊപ്പം ആടിപ്പാടാത്ത യുവഹൃദയങ്ങളില്ല. ഫാമിലി ഗെറ്റ് ടുഗെദറുകളിലും കലാലയങ്ങളിലെ പരിപാ‌ടികളിലുമൊക്കെ ഒരുപോലെ കൊണ്ടാടിയ ആ ഗാനത്തിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ബിഗ്ബോസ് എന്ന തമിഴ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ നടി ഒവിയയാണ് ഈ ജിമിക്കി കമ്മലിലെ താരം. 

'ജിമി ജിമി ജിമിക്കി കമ്മൽ

തങ്കത്തിൽ സെയ്ത കമ്മൽ' എന്നു തുടങ്ങുന്ന വരികൾക്കാണ് ഒവിയയും കൂട്ടരും ചുവടുവെക്കുന്നത്. ശരവണ സ്റ്റോഴ്സിന്റെ ഏറ്റവും പുതിയ പരസ്യത്തിലൂടെയാണ് ജിമിക്കി കമ്മൽ വീണ്ടും താളം തട്ടി തുടങ്ങുന്നത്. വിഡിയോ പുറത്തിറങ്ങി അധികം വൈകാതെ തന്നെ ലക്ഷങ്ങൾ അതേറ്റെ‌ടുക്കുകയും ചെയ്തു. ബിഗ്ബോസ് ഷോയിൽ എത്തിയതോടെയാണ് ഒവിയയുടെ ജനപ്രീതി വർധിച്ചത്. പിന്നീട് ബിഗ് ബോസ് ഷോയിൽ നിന്നു പുറത്തായെങ്കിലും ഒവിയയുടെ സ്റ്റാർ വാല്യൂ കുത്തനെ ഉയരുകയായിരുന്നു. 

നയൻതാരയ്ക്കു ശേഷം പരസ്യ ചിത്രങ്ങൾക്കായി ഉയർന്ന പ്രതിഫലം വാങ്ങുന്ന നടി ഒവിയയാണെന്നും വാർത്തകൾ വന്നിരുന്നു. മുമ്പ് ശരവണ സ്റ്റോഴ്സിന്റെ പരസ്യ ചിത്രത്തിനു മാത്രമായി ഒന്നരക്കോടിയായിരുന്നുവത്രേ താരം വാങ്ങിയിരുന്നത്. അമ്പതു സെക്കൻഡു മാത്രം അഭിനയിക്കുന്നതിന് നയൻസ് വാങ്ങുന്ന തുക മൂന്നുകോടിയാണ്. ഹൻസിക മോട്ട്‌വാനിക്കും തമന്ന ഭാട്യക്കും ശേഷം ശരവണാ സ്റ്റോഴ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയി എത്തിയ താരമാണ് ഒവിയ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam