Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീരിയൽ താരം ഗായത്രിയുടെയും മകളുടെയും 'അഭിനയ' വീഡിയോ വൈറൽ!

Gayathri with daughter

അഭിനയത്തിൽ അമ്മയാണോ മകളാണോ മുന്നിൽ എന്ന് തോന്നിപ്പോകും ഈ വീഡിയോ കണ്ടാൽ. മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരം ഗായത്രി അരുണും മകൾ കല്യാണി എന്ന കല്ലുവുമാണ് രംഗത്ത്. ഡബ്‌സ്മാഷുകൾ ഏറെ വൈറലാകുന്ന ഇക്കാലഘട്ടത്തിൽ ആളുകൾ ഏറെ ആസ്വദിച്ചു ഷെയർ ചെയ്യുകയാണ് ഗായത്രി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ച മകളുമൊത്തുള്ള ഒരു വീഡിയോ. 

കുഞ്ചിയമ്മക്ക് അഞ്ചു മക്കളാണ്, അഞ്ചാമൻ പഞ്ചാര കുഞ്ചുവാണ് , പഞ്ചാര വിറ്റു നടന്നു കുഞ്ഞു....ഈ വരികൾ മകളെ പഠിപ്പിക്കുവാൻ ശ്രമിക്കുകയാണ് 'അമ്മ,എന്നാൽ കുഞ്ഞത് ഏറ്റു ചൊല്ലുന്നത് പഞ്ചാര വിറ്റു കുഞ്ചു നടന്നു എന്നാണ്. എത്ര പ്രാവശ്യം ആവർത്തിച്ചിട്ടും ഫലം ഒന്ന് തന്നെ. ഒടുവിൽ കുഞ്ഞു കരച്ചിലിന്റെ വക്കോളം എത്തി. അമ്മയുടെ മുഖത്താണ് എങ്കിൽ ഉഗ്രൻ ദേഷ്യവും. അഭിനയമാണെങ്കിലും എന്തൊരു ഒറിജിനാലിറ്റി!

കല്ലുവിന്റെ അഭിനയം കണ്ടാൽ ആർക്കായാലും ഒന്ന് ചിരി പൊട്ടും. സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട ആ പഴയ വിഡിയോ ഗായത്രിയും മകളും ചേർന്ന് പുനഃരാവിഷ്കരിച്ചിരിക്കുകയാണ് . അഭിനയത്തിൽ അമ്മയാണോ മകളാണോ മുന്നിൽ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നുന്ന രീതിയിൽ ആയിരുന്നു കല്ലുവിന്റെ പ്രകടനം. കൊഞ്ചിയും വാശികാണിച്ചും കണ്ണുകൾ നിറച്ചു വിതുമ്പിയും കല്ലു സ്റ്റാർ ആയി എന്ന് പറയുന്നതാണ് ശരി. 

ഇതാദ്യമായാണ് ഗായത്രി മകളുമൊത്തുള്ള  വീഡിയോ പങ്കുവയ്ക്കുന്നത്. വീഡിയോ പങ്കുവച്ച് മൂന്നു മണിക്കൂറിനുള്ളിൽ 1500 ഓളം പേരാണ് ഷെയർ ചെയ്തത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam