പ്രേതകഥകളോട് ഇഷ്ടമില്ലാത്തവരുണ്ടാകില്ല, ഹൊറർ സിനിമകൾക്കും നോവലുകൾക്കുമൊക്കെ കാത്തിരിക്കുന്നവർ തെല്ലൊന്നുമല്ല. ഇപ്പോൾ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും ഒരു പ്രേതകഥ തന്നെയാണ്. ഒരു െസലിബ്രിറ്റിയുടെ വീട്ടിൽ പ്രേതസാന്നിധ്യം കണ്ടെന്ന വാർത്തയാണ് വൈറലാകുന്നത്. മറ്റാരുമല്ല ഗായികയും മോഡലുമൊക്കെയായ കാറ്റി പ്രൈസ് ആണ് തന്റെ വീട്ടിൽ പ്രേതത്തെ കണ്ടെന്ന വാദവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
അവതാരക കൂടിയായ കാറ്റി വീട്ടിലെ പ്രേതസാന്നിധ്യത്തിനു തെളിവായി ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇനി തന്റെ തോന്നലാണോ അല്ലയോ എന്നുറപ്പിക്കാൻ പാരാനോര്‍മൽ ഗവേഷകനായ ലീ റോബർട്ടിനെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും ചെയ്തു താരം. അപ്പോഴാണ് ഒന്നും തന്റെ തോന്നലല്ലെന്നും ഏതോ അദൃശ്യ ശക്തി വീടിനുള്ളിൽ കയറിപ്പറ്റിയിട്ടുണ്ടെന്നും തോന്നിയതെന്ന് കാറ്റി പറയുന്നു.
തൂണിനു പുറകിൽ നിന്ന് ഒരു രൂപം ഒളിഞ്ഞു നോക്കുന്ന ചിത്രമാണ് കാറ്റി പങ്കുവച്ചവയില്‍ ഒന്ന്. ബെഡിലിരിക്കവേ കണ്ണാടിയിൽ തെളിഞ്ഞ രൂപത്തിന്റെ ചിത്രവും കറുത്ത നിറത്തിലുള്ള നീളൻ വസ്ത്രത്തിന്റെ ചിത്രവുമൊക്കെ കാറ്റി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
തന്റെ വീടിന് പ്രേതശല്യമുണ്ടെന്ന് നേരത്തെയും പറഞ്ഞിട്ടുള്ളയാളാണ് കാറ്റി. അന്നും ലീ റോബർട്ടിനെ വീട്ടിലേക്കു ക്ഷണിച്ച് പഠനം നടത്തിയിരുന്നു. തന്റെ വീടുകളിലേറെയും ആത്മാക്കളുടെ ശല്യമുണ്ടെന്നും അതിനാൽ മുമ്പൊരു വീട് ഒഴിഞ്ഞിട്ടുണ്ടെന്നും കാറ്റി പറഞ്ഞിട്ടുണ്ട്. മക്കൾ രാത്രിയിൽ എഴുന്നേറ്റു കരയാൻ തുടങ്ങുകയും മറ്റുചില അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ തുടങ്ങിയതോടെയുമാണ് അന്നു മാറിയതെന്നും കാറ്റി പറഞ്ഞിരുന്നു.
എന്തായാലും കാറ്റിയുടെ പുതിയ വെളിപ്പെടുത്തൽ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകവൃന്ദം. ഇപ്പോഴും കാറ്റി ആ വീട്ടിൽ തന്നെയായിരിക്കുമോ താമസിക്കുന്നതെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. അതിനെല്ലാമൊപ്പം തന്നെ ഇവയെല്ലാം താരത്തിന്റെ തോന്നലുകളാണെന്നു പറഞ്ഞ് കാറ്റിയുടെ വാദത്തെ കാറ്റിൽ പറത്തുന്നവരുമുണ്ട്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam