Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ ദിനത്തിൽ വധുവിന്റെ തകർപ്പൻ ബെല്ലി ഡാന്‍സ്; വൈറൽ വി‍ഡിയോ

Bridal Dance വിവാഹ ദിനത്തിൽ നൃത്തം ചെയ്യുന്ന റാഷിക

മുഖം കുനിച്ച് വരന്റെ മുഖത്തേക്കൊന്നു മര്യാദയ്ക്കു നോക്കുക പോലും ചെയ്യാതെ താലികെട്ടും വരെ നാണത്തോടെ നഖംവരച്ചു നിൽക്കുന്ന വധുവൊക്കെ ഔട്ടായി. ഇന്ന് ബിഗ്ഡേ എത്രത്തോളം കെങ്കേമമാക്കണമെന്ന് മാസങ്ങൾക്കു മുമ്പേ പ്ലാൻ ചെയ്തിരിക്കും. വേണമെങ്കിൽ വിവാഹവേഷത്തിൽ ഒരു തകർപ്പൻ നൃത്തവും ചെയ്യാൻ ഇന്നത്തെ ഗേൾസ് റെഡിയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു വി‍ഡിയോയും മണവാട്ടിയുടെ മനോഹരമായൊരു നൃത്തത്തിന്റേതാണ്.

ഇനി നൃത്തമെന്നൊക്കെ കേൾക്കുമ്പോൾ, അതും വിവാഹവേഷത്തിൽ എന്നുകൂടി ആകുമ്പോൾ വല്ല സ്ലോ നമ്പർ സോങ്ങുകൾക്കുമാവും എന്ന കരുതിയെങ്കില്‍ തെറ്റി. അസ്സലൊരു പഞ്ചാബി ഗാനത്തിന് സ്വയം മറന്നു ചുവടുകൾ വച്ച ആ മിടുക്കിയായ വധുവിന്റെ പേര് റാഷിക. സാരിയോ േചാളിയോ ലെംഹഗയോ ഒക്കെ ധരിച്ചാകും റാഷികയുടെ നൃത്തം എന്നു പ്രതീക്ഷിച്ചവർക്കും തെറ്റി. ലെഹംഗയുടെ ടോപ്പും ജീൻസും ധരിച്ചാണ് കക്ഷിയു‌ടെ ബ്രൈഡൽ ഡാൻസ്. 

ഇരുകൈകളും നിറയെ ചുവപ്പു നിറത്തിലുള്ള വളകളും കഴുത്തു നിറഞ്ഞു നിൽക്കുന്ന മാലയും വലിയ കമ്മലും നെറ്റിചുട്ടിയുമൊക്കെ അണിഞ്ഞു ബ്രൈഡൽ മേക്കപ്പും ചെയ്താണ് റാഷിക നൃത്തത്തിനായി തയാറെടുത്തത്. '' നിങ്ങൾ മണവാട്ടികൾ നൃത്തം ചെയ്യുന്നത് കണ്ടിരിക്കും, എന്നാൽ ഇവളെപ്പോലെ നൃത്തം ചെയ്യുന്നത് കണ്ടിരിക്കില്ല'' എന്നു പറഞ്ഞാണ് റാഷികയുടെ നൃത്തം വൈറലാകുന്നത്.

ബംഗ്റാ ചുവടുകൾക്കൊപ്പം ബെല്ലി ഡാൻസും ചെയ്യുന്നുണ്ട് റാഷിക. ഇത്രത്തോളം ആത്മവിശ്വാസത്തോടെ നൃത്തം ചെയ്യുന്ന പെൺകുട്ടി ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടുണ്ടാകാൻ വഴിയുണ്ടല്ലോ എന്നൊക്കെ ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കഴിഞ്ഞ പതിനാറു വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട് റാഷിക, മികച്ചൊരു കഥക് നർത്തകി കൂടിയാണ്. 

നൃത്തത്തെ ഇത്രയേറെ സ്നേഹിക്കുന്ന പെൺകുട്ടിയായതുകൊണ്ടുതന്നെ വിവാഹ ദിനത്തിലും അവൾക്ക് ചുവടുകൾ വെക്കാതിരിക്കാൻ കഴിഞ്ഞില്ല, അങ്ങനെയാണ് അതു വിഡിയോയാക്കി പകർത്താൻ തീരുമാനിച്ചതെന്നു പറയുന്നു ഫൊട്ടോഗ്രഫറായ പ്രിയങ്ക കാംബോജ്. തുടർന്നു പ്രിയങ്ക തന്നെയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതും. വിഡിയോ ഷെയർ ചെയ്ത് അധികം കഴിയുംമുമ്പു തന്നെ ലക്ഷങ്ങളാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories