Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജകീയ വിവാഹം; കണ്ണുകളെല്ലാം ഹാരിയുടെ മുൻകാമുകിയിൽ !

Prince Harry Ex Girlfriend ചെൽസി ഡേവി

ലോകം കാത്തിരുന്ന ആ രാജകീയ വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഹാരി രാജകുമാരനും നടി മേഗൻ മാർക്കിളും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഒന്നായി. ശനിയാഴ്ച നടന്ന ഗംഭീര വിവാഹത്തിന്റെ ചർച്ചകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. വിവാഹത്തിൽ അണിനിരന്ന അനേകം സെലിബ്രിറ്റികളിൽ ഒരാള്‍ക്കു നേരെയായിരുന്നു മിക്കവരുടെയും കണ്ണുകൾ ഉടക്കിയിരുന്നത്, മറ്റാരുമല്ല ഹാരിയുടെ മുൻകാമുകിയായിരുന്ന ചെൽസി ഡേവിയാണത്. 

ചെൽസി മാത്രമല്ല ഹാരിയുടെ മറ്റൊരു മുൻകാമുകിയും നടിയുമായ ക്രെസിഡാ േബാണസും വിവാഹത്തിൽ പങ്കെടുക്കാനെത്തിയികുന്നു. പക്ഷേ കണ്ണുകളെല്ലാം ചെൽസിക്കു മേലായിരുന്നു, വിവാഹത്തിൽ പങ്കെടുക്കുന്ന ചെൽസിയുടെ മുഖത്തു വിഷാദമാണെന്നാണ് ഭൂരിഭാഗം പേരുടെയും കണ്ടെത്തൽ. ഒപ്പം ചെൽസിയുടെ ചില ചിത്രങ്ങളും സമൂഹമാധ്യമത്തിൽ കറങ്ങുന്നുണ്ട്. ചടങ്ങുകൾക്കിടയിൽ നിരാശയായിരിക്കുന്ന ചെല്‍സിയാണ് ചിത്രത്തിലുള്ളത്. 

വിവാഹത്തിൽ പങ്കെടുക്കാൻ ചെല്‍സി കാണിച്ച മനോഭാവത്തെ അഭിനന്ദിച്ചാണ് പലരും  ചിത്രം പോസ്റ്റ് ചെയ്യുന്നത്. താൻ ഒകെയാണ്, സന്തുഷ്ടയാണ് എന്നൊക്കെ വരുത്തി വെക്കുന്ന മുഖഭാവമാണെങ്കിലും ഉള്ളിൽ ചെൽസി ദു:ഖിതയാണെന്നു വ്യക്തമാണെന്നാണ് പലരു‌െടയും വാദം. മുൻകാമുകന്റെ വിവാഹത്തിൽ പങ്കെ‌ടുക്കുമ്പോൾ എത്ര സന്തോഷിക്കണമെന്നു കരുതിയാലും ഈ അവസ്ഥയിലെത്തിപ്പോകുന്നവർ ഉണ്ടാകുമെന്ന് അനുഭവം പങ്കുവച്ചു പറയുന്നവരുമുണ്ട്. മേഗന്റെ സ്ഥാനത്തു നിൽക്കേണ്ടിയിരുന്നത് താനായിരുന്നല്ലോ എന്ന ഭാവം ചെൽസിയുടെ മുഖത്തു കാണാമെന്നും ചില കമന്റുകൾ. 

എന്തായാലും വിവാഹത്തിന് മുൻകാമുകിമാരെക്കൂടി ക്ഷണിക്കാൻ തീരുമാനിച്ച ഹാരിയുടെ മനോഭാവത്തെ അഭിനന്ദിക്കുന്നവരും കുറവല്ല. ഏഴുവർഷത്തോളം പ്രണയത്തിലായിരുന്നവരാണ് ഹാരിയും ചെൽസിയും. പിരിയാൻ തീരുമാനിച്ചപ്പോഴും തങ്ങൾ എന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു ഇരുവരും. ചെൽസിയുമായി പിരിഞ്ഞതിനു ശേഷമാണ് ഹാരി നടി ക്രെസിഡയുമായി അടുക്കുന്നത്. എ​ന്നാൽ ആ പ്രണയവും രണ്ടുവർഷത്തിനു ശേഷം ബ്രേക്കപ്പായി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam