Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിൽ കല്യാണ ചെക്കന് എട്ടിന്റെ പണി !

Viral video Kottayam Kunjachan style in wedding

കല്യാണങ്ങൾ ഇപ്പോൾ ആഘോഷങ്ങളാണ്. ഒന്നൊന്നര ആഘോഷങ്ങൾ എന്ന് പറയുന്നതാണ് ശരി. ആട്ടവും പാട്ടും ഒക്കെയായിട്ടാണ് ഒട്ടുമിക്ക വിവാഹങ്ങളും ആഘോഷിക്കുന്നത്. ഇത്തരത്തിൽ വിവാഹം ആഘോഷം ആക്കുന്നതിനിടെ വധൂവരന്മാർക്കിട്ട് എട്ടിന്റെ പണി കൊടുക്കുന്ന പരിപാടിയും നിലവിലുണ്ട്. അത്തരത്തിൽ കല്യാണ ചെക്കനും പെണ്ണിനും വിവാഹവേദിയിൽ വച്ച് തന്നെ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്‌. 

ഇപ്പോൾ ട്രോളുകളുടെ കാലമാണല്ലോ. അപ്പോൾ കല്യാണാഘോഷത്തിലും അല്പം ട്രോൾ ഒക്കെ ആവാം. ഇത്തരത്തിൽ ട്രോളിൽ മുങ്ങിനിന്നത് ക്രിസ്റ്റോയുടെയും ലിഷയുടെയും വിവാഹമാണ് . വരന്റെയും വധുവിന്റെയും കൂട്ടുകാർ ആണ് കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിൽ ട്രോൾ മാമാങ്കം അരങ്ങേറ്റിയത്. കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിൽ നായികയായ രഞ്ജിനിയെ പെണ്ണ് കാണാൻ 'പരിഷ്കാരിയായ' കുഞ്ചൻ വരുന്ന സീൻ ഓർമയില്ലേ ?

അയ്യേ ഇവനാണോ പരിഷ്കാരി എന്ന് ചോദിച്ചുകൊണ്ട് മമ്മൂട്ടി കല്യാണ ചെക്കനെ കളിയാക്കി ഓടിക്കുന്ന ആ സീൻ ആണ് വിവാഹവേദിയിൽ അരങ്ങേറിയത്. പാവം വരൻ പരിഷ്‌കാരം അല്പം കൂടുതൽ ആയതിനാൽ എല്ലാം സഹിച്ചു മിണ്ടാതെ നിന്നു. വധുവിന് ആണെങ്കിൽ ചിരിയടക്കാനേ കഴിയുന്നുണ്ടായിരുന്നില്ല. ഇജ്ജാതി കാട്ടുമാക്കാനെ കൊണ്ട് എന്തിനാ ആ പെണ്ണിനെ കെട്ടിച്ചെ ? എന്ന് ചോദിച്ചപ്പോൾ വിവാഹവേദി ഒന്നാകെ കുലുങ്ങി ചിരിച്ചു.

അതുകൊണ്ടൊന്നും കഴിഞ്ഞില്ല. പിന്നെ നൃത്തത്തിന്റെ സമയമായിരുന്നു.ജിമിക്കി കമ്മൽ പാട്ടിൽ വേദി ഇളകി മറിഞ്ഞു. വിവാഹിതരായവർക്കും വിവാഹം കാണാൻ എത്തിയവർക്കും എല്ലാം പെരുത്ത് സന്തോഷം. വ്യത്യസ്തമായി കല്യാണം ആഘോഷിക്കുന്നതിൽ ഇന്നത്തെ തലമുറയെ കഴിഞ്ഞു മാത്രമേ ആളുകൾ ഉള്ളൂ എന്ന് കാണികളും സമ്മതിക്കുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories