Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്മയമായി ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്ത്; വില ലക്ഷങ്ങൾ

isha-ambani-wedding-invitation-viral

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്ത് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യല്‍ ലോകം. ഇത് ക്ഷണക്കത്തോ നിധിയോ എന്നാണ് അതിശയത്തോടെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. കാരണം മൂന്നുലക്ഷം രൂപയാണ് ഒരു വിവാഹക്ഷണക്കത്തിന്റെ വില.

വെള്ളയും പിങ്കും നിറത്തിലാണ് ഒരു പെട്ടിയാണ് വിവാഹം ക്ഷണിക്കുമ്പോൾ നൽകുന്നത്. പെട്ടി തുറക്കുന്നത് ഒരു സെറ്റ് കാർഡുകളിലേക്കാണ്. പല നിറത്തിലുള്ള നിരവധി കാർഡുകൾ. അതിനു താഴെയായി അകത്ത് ഒരു പിങ്ക് നിറത്തിലുള്ള പെട്ടി. ഇതിനകത്തായി നാല് കുഞ്ഞ് പെട്ടികളും. ഓരോന്നും പൂക്കളും വർണ്ണ കല്ലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു പെട്ടിക്കകത്ത് ലക്ഷ്മി ദേവിയുടെ ചിത്രമാണ് വച്ചിരിക്കുന്നത്. അതിനകത്ത് ഒരു മാലയമുണ്ട്. അടുത്ത പെട്ടിയിലും മാല തന്നെയാണ്. നാലാമത്തെ പെട്ടിയിൽ സുഗന്ധദ്രവ്യവും ചുവന്ന കല്ല് പതിച്ച മാലയുമാണ്. ആകെ മൊത്തം ഒരു സ്വർണമയം. ഇനിയും പെട്ടിയിൽ വിസ്മയങ്ങൾ ബാക്കി. 

നേരത്തെ വിവാഹക്ഷണക്കത്തിന്റെ വിഡിയോകൾ പ്രചരിച്ചിരുന്നെങ്കിലും പുതിയ വിഡിയോ കൂടുതൽ വ്യക്തമാണ്. ഇതുവരെ കണ്ട ആഢംബര വിവാഹങ്ങള്‍ പഴങ്കഥയാവുമെന്നു തീർച്ച. ക്ഷണിക്കാൻ ഇത്രയേറെ പണം മുടക്കിയിട്ടുണ്ടെങ്കിൽ പിന്നെ വിവാഹദിനത്തിൽ എത്രയേറെ അദ്ഭുതങ്ങൾ കരുതിവെച്ചിരിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ ചര്‍ച്ച തുടങ്ങി. ഡിസംബർ 12നാണ് ഇഷ വിവാഹിതയാകുന്നത്. വ്യവസായി ആനന്ദ് പിരമലാണ് വരൻ. അബംനിയുടെ വസതിയിലാണ് വിവാഹം

ഈ വര്‍ഷത്തിന്റെ ആരംഭത്തിലാണ് ഇഷയെ ആനന്ദ് പ്രപ്പോസ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ ചടങ്ങ് ഇക്കഴിഞ്ഞ മെയില്‍ നടന്നിരുന്നു. പിരമാല്‍ എന്റര്‍പ്രൈസസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറാണ് ആനന്ദ്. ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്റെ വിവാഹ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹ കാര്യങ്ങള്‍ നിശ്ചയിച്ചത്.

ഇറ്റലിയെ ലേക് കോമോയിലായിരുന്നു ഇഷയു‌‌ടെ വിവാഹനിശ്ചയം നടന്നത്. സെപ്റ്റംബർ 21ന് തുടങ്ങി 23വരെ മൂന്ന് ദിവസം ചടങ്ങ് നീണ്ടുനിന്നു. ബോളിവുഡിൽ നിന്നുളള നിരവധി സെലിബ്രിറ്റി താരങ്ങൾ ചടങ്ങിനെത്തിയിരുന്നു. മകളുടെ നിശ്ചയം ആഡംബരപൂർണമായിരിക്കണമെന്നു മുകേഷ് അംബാനിക്കും നിത അംബാനിക്കും നിര്‍ബന്ധമുണ്ടായിരുന്നതിനാലാണ് ചടങ്ങ് ഇറ്റലിയിലേക്ക് മാറ്റിയത്.