Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുമോന്‍ സന്യാസിയായോ? പൊട്ടിക്കരഞ്ഞ് മുത്തശ്ശി; സംഭവിച്ചത്!

viral-video-grandmother-grandson

‘അതിൻ പൊരുൾ നിനക്കേതും അറിയില്ലല്ലോ..’ പാട്ടിലെ വരികൾ ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് ഈ ടിക്ടോക് പയ്യൻ അറിഞ്ഞിരുന്നില്ല. സോഷ്യൽ ലോകത്ത് താരമായിരിക്കുകയാണ് ഈ അമ്മൂമ്മയും കൊച്ചുമോനും. ഇപ്പോൾ ഏതുവീട്ടിലും സംഭവിക്കാവുന്ന നിസാരകാര്യമാണ്.

വൈശാലി എന്ന ചിത്രത്തിലെ ‘ഇന്ദ്രനീലിമയോളം നിൻ മിഴി..’ എന്നുതുടങ്ങുന്ന ഗാനത്തിന് ടിക് ടോക് വിഡിയോ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കൊച്ചുമകൻ. ഇതിനായി ഗംഭീര തയാറെടുപ്പുകളുമൊക്കെ നടത്തി മുനികുമാരന്റെ വേഷം ധരിച്ച് വിഡിയോ ചെയ്യാൻ ആരംഭിച്ചു.

വീടിന്റെ മുറ്റത്ത് ഹോമകുണ്ഡം ഒരുക്കി സന്യാസി വേഷത്തില്‍ കൊച്ചുമോന്റെ ഗംഭീരപ്രകടനം. എന്നാൽ പുറത്തേക്ക് വന്ന മുത്തശി ഇതുകണ്ടതും ഞെട്ടി.  കൊച്ചുമോന്‍ സന്യാസിയായെന്നു കരുതി പാവം മുത്തശ്ശിയുടെ കണ്ണുനിറഞ്ഞു. ടിക് ടോകിന്റെ പൊരുളൊന്നുമറിയാത്ത മുത്തശ്ശി പിന്നീട് കരച്ചിലായി. കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും മുത്തശ്ശിക്ക് എന്തു ടിക് ടോക്. ഏതായാലും മുനികുമാരനെക്കാൾ വൈറലായിരിക്കുകയാണ് ഈ ‘മുത്തി സങ്കടവും ആ കണ്ണീരും’

സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള നിരവധി വിഡിയോകൾ അടുത്തകാലത്തായി പ്രചരിക്കുന്നുണ്ട്. ടിക് ടോക് ചെയ്യാനായി വേഷം മാറുന്ന മക്കളെ കണ്ടു പകച്ച് നിൽക്കുന്ന മാതാപിതാക്കളാണ് പലപ്പോഴും വൈറലാകുന്നത്.