Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചന്ദ്രേട്ടൻ വൈറലാ’, തരംഗമായി ഫോട്ടോഷൂട്ട്

chandran-post-office-worker-viral-photo-shoot

‘ചന്ദ്രേട്ടൻ എവിടാ’ എന്നു ചോദിച്ചാൽ ‘ഞാൻ വൈറലാ’ എന്നായിരിക്കും ചന്ദ്രൻ ഇനി മറുപടി പറയുക. വൈറലാവാൻ ബസിന് മുന്നിൽ ചാടലും അതിസാഹസിത കാണിച്ചുമൊക്കെ പിള്ളേര് പായുമ്പോഴാണ് തൂണും ചാരിനിന്ന് വൈറലായി ചന്ദ്രേട്ടന്റെ മാസ്. ഫ്രീക്കാനായി ചന്ദ്രനെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു ഫോട്ടോഷൂട്ട് ചന്ദ്രേട്ടന് സമ്മാനിച്ചത് നിരവധി ആരാധകരെ. 

ഒല്ലൂർ പോസ്റ്റോഫീസിലാണ് ചന്ദ്രൻ ജോലി ചെയ്യുന്നത്. മകനും കുറച്ച് സുഹൃത്തുക്കളും ചേർന്ന് ഏറെ നാളത്തെ ആഗ്രഹപ്രകാരം നടത്തിയ ഫോട്ടോഷൂട്ട് നോക്കി നിൽക്കുകയായിരുന്നു ഇദ്ദേഹം. മകന്റെ‌ സുഹൃത്തായിരുന്നു മോഡൽ. ഫോട്ടോഷൂട്ട് വിചാരിച്ചതു പോലെ ശരിയായില്ല. ഈ ദുഃഖത്തില്‍ ഇരിക്കുമ്പോഴാണ് ഫോട്ടോഷൂട്ടിന്റെ ആശയം ഒരുക്കിയ കിരൺ ഇതെല്ലാം നോക്കി നിൽക്കുന്ന ചന്ദ്രനെ  ശ്രദ്ധിക്കുന്നത്. 

ചന്ദ്രന്റെ കാവി മുണ്ടും വരയൻ ഷർട്ടും മാറ്റി ഒരു മേക്ക് ഓവർ. അവശേഷിക്കുന്ന പല്ലുകൾ കാട്ടി ഒരു സ്റ്റൈലൻ ചിരി. സംഗീത് രാജ് എന്ന ചെറുപ്പക്കാരന്റെ കാമറ ഫ്ലാഷുകൾ മിന്നിമറഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായ അഡാർ ചിത്രങ്ങൾ തയാർ. ചിത്രങ്ങൾക്കൊപ്പം പിന്തുണ തേടിയും ഫോട്ടോഷൂട്ടിന്റെ കഥ പറഞ്ഞും ഒരു കുറിപ്പ് സംഗീത് പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

ഇത് ഞങ്ങളുടെ ചന്ദ്രേട്ടൻ (എന്റെ പ്രിയപ്പെട്ട സുഹൃത്ത് സുചീന്ദ്രന്റെ അച്ഛൻ). ഒല്ലൂർ പോസ്‌റ്റോഫീസിൽ വർഷങ്ങളായി ജോലിചെയ്യുന്നു. ഒരുപാട് നാളായി ഞങ്ങൾ രണ്ടുമൂന്നുപേർ ഒരു ഫോട്ടോഷൂട്ട് ചെയ്യണമെന്നുള്ള പ്ലാൻ തുടങ്ങീട്ട് നീണ്ട് നീണ്ട് പോകാൻ തുടങ്ങിയപ്പോൾ ഒരു തീയതി കണ്ടെത്തി ചെയ്യാമെന്ന തീരുമാനത്തിലെത്തി. കൂട്ടത്തിലെ മറ്റൊരു സുഹൃത്തായ രാഗേഷിനെ ആയിരുന്നു മോഡൽ ആയി തീരുമാനിച്ചത്. ഒടുവിൽ ഷൂട്ടിന്റെ ഭാഗമായി ചന്ദ്രേട്ടന്റെ വീട്ടിൽ പോയി സെറ്റ് ഇട്ട് ഷൂട്ട് ആരംഭിച്ചപ്പോൾ ഒരുഭാഗത്ത് എല്ലാം നോക്കി മിണ്ടാതെ നിൽക്കുകയായിരുന്നു ചന്ദ്രേട്ടൻ. ഷൂട്ടിന്റെ concept Kiron James ആയിരുന്നു. അങ്ങനെ ആരംഭിച്ച് പകുതിയായപ്പോൾ ഉദ്ദേശിച്ചത് പൂർണ്ണമായും കിട്ടാത്തത് കൊണ്ട് എല്ലാവരും ആകെ ഓഫ് ആയിരിക്കുമ്പോൾ കിരൺ ചേട്ടൻ ചന്ദ്രേട്ടനെ വല്ലാതെ നോക്കുന്നത് കണ്ടു കുറച്ച് കഴിഞ്ഞപ്പോൾ കിരൺ ചേട്ടൻ പറഞ്ഞു. സംഗീതേ ചന്ദ്രേട്ടന് നല്ല charactor ലുക്ക് ഉണ്ട്. നമുക്ക് ചന്ദ്രേട്ടനെ വച്ച് ഒന്ന് try ചെയ്താലോ എന്ന്. അപ്പൊ ഞാൻ പതുക്കെ സൂചിയെ നോക്കി അവന് കുഴപ്പമില്ലാത്ത മട്ടിലായിരുന്നു അവന്റെ നിൽപ്.

ഒടുവിൽ ചന്ദ്രേട്ടൻ ഉടുത്ത കാവിമുണ്ടും വരയൻ ഷർട്ടും മാറ്റി ഒരു ന്യൂ ജനറേഷൻ ഫ്രീക്കനാക്കി ഷൂട്ട് ആരംഭിച്ചു. ഒടുവിൽ എല്ലാവർക്കും സംതൃപ്തിയോടെയുള്ള ഫോട്ടോസ് കിട്ടിയപ്പോൾ അവശേഷിച്ച പല്ലുകാണിച്ച് ദേ ഇങ്ങനെ ഒരു ചിരിയാ.......ആ ചിരിയോട് കൂടി ഞങ്ങൾ ഷൂട്ട് അവസാനിപ്പിച്ചു.... Happy ആയി മടങ്ങി..