ക്യാപ്റ്റൻ രാജുവിനെ അനുകരിച്ചു ടിക് ടോക് വിഡിയോയ്ക്കു ശ്രമിച്ച യുവാക്കൾക്കു കിട്ടിയത് എട്ടിന്റെ പണി. ഈ ശ്രമം യുവാവിന്റെ കാൽ ഒരു വാഹനത്തിൽ കുടുങ്ങുന്നതിലാണു കലാശിച്ചത്.
സിഐഡി മൂസയിൽ ആരുടേയും സഹായമില്ലാതെ വണ്ടി തള്ളുന്ന ക്യാപ്റ്റൻ രാജുവിനെയാണ് യുവാവ് അനുകരിക്കാൻ ശ്രമിച്ചത്. ഇതിനായി പഴയ ഒരു വാഹനമാണ് ഇവര്‍ തിരഞ്ഞെടുത്തത്. വാഹനത്തിനുള്ളിൽ ഇറങ്ങി തളള് രംഗം ചിത്രീകരിക്കുകയായിരുന്നു. എന്നാൽ ഈ ശ്രമം കാൽ കുടുങ്ങുന്നതിലെത്തി.
കാൽ കുടുങ്ങി കിടക്കുന്ന യുവാവും സഹായിക്കുന്ന സുഹൃത്തുമുള്ള വിഡിയോ പോസ്റ്റ് ചെയ്തത് വൈറലായി. എന്നാൽ വിഡിയോ വ്യാജമാണെന്നും വൈറലാകുന്നതിനുള്ള അഭിനയമാണ് ഈ വിഡിയോ എന്നും കമന്റുകളുമുണ്ട്.