Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ ഭാര്യയുമൊത്തുള്ള വിവാഹവാർഷികം ആഘോഷമാക്കി ബഷീർ ബഷി, സാക്ഷിയായി രണ്ടാം ഭാര്യയും!

basheer-bashi-wedding-anniversary-celebrations

വിവാഹവാർഷികം ആഘോഷമാക്കി മലയാളികളുടെ പ്രിയതാരം ബഷീർ ബഷി. ആദ്യ ഭാര്യ സുഹാനയുടേയും ബഷീറിന്റെയും ഒൻപതാം വിവാഹവാർഷിക ആഘോഷത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമത്തിലൂടെ താരം പങ്കുവെച്ചത്.

വിവാഹവാര്‍ഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ച് ഇരുഭാര്യമാരോടും മക്കളോടുമൊപ്പമായിരുന്നു ബഷീറിന്റെ ആഘോഷം.  ബഷീർ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. താരത്തിനു നിരവധി പേർ ആശംസകളറിയിച്ചു. 

തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ബഷീർ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഭാര്യമാർക്കൊപ്പമുള്ള ബഷീറിന്റെ ടിക് ടോക് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. 

ആൽബത്തിലൂടെയും മോഡലിങിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള ബഷീർ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണു പ്രശസ്തനാകുന്നത്.  രണ്ടു ഭാര്യമാരാണ് ഇദ്ദേഹത്തിനുള്ളത്. സുഹാനയും മഷൂരയും. ആദ്യ ഭാര്യ സുഹാനയിൽ ബഷീറിനു രണ്ടു മക്കളുണ്ട്. മഷൂര ബിഫാം വിദ്യാർഥിനിയാണ്.