സമ്മാനം വേണ്ട, മോദിക്കൊരു വോട്ട് മതി; വിവാഹക്ഷണക്കത്തുകൾ വൈറൽ

vote-modi-invitation
SHARE

നരേന്ദ്ര മോദിയ്ക്കു വോട്ട് അഭ്യർഥിച്ചുള്ള വിവാഹക്ഷണക്കത്തുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള ക്ഷണക്കത്തുകൾ. സമ്മാനങ്ങൾക്കു പകരം നരേന്ദ്ര മോദിക്കു വോട്ട് ചെയ്യാനാണ് ആവശ്യം

‘മകളുടെ വിവാഹത്തിന് സമ്മാനം വേണ്ട. 2019ലെ തിരഞ്ഞെടുപ്പിൽ നരന്ദ്രമോദിക്കു വോട്ട് ചെയ്താല്‍ മതി’ ഗുജറാത്തിലെ സൂറത്തിൽ നിന്നുമാണ് ഈ ക്ഷണക്കത്ത്. വധുവിന്റെ വീട്ടുകാരാണ് ഈ കത്ത് അച്ചടിച്ചത്. 

ഭരണത്തിലേറിയശേഷം മോദി നടപ്പിലാക്കിയ പദ്ധതികളും രാജ്യത്തിനുണ്ടായ നേട്ടങ്ങളും വിശദീകരിക്കുന്നതാണ് ഭൂഷൺ ബ്രാൻസൺ എന്നയാളുടെ വിവാഹ ക്ഷണക്കത്ത്. നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിലൂടെയാണു ഇയാൾ ക്ഷണക്കത്ത് പങ്കുവെച്ചത്. നമ്മൾ മോദിയെ സംരക്ഷിക്കൂ, മോദി രാജ്യത്തെ സംരക്ഷിക്കും എന്നാണ് കുറിച്ചിരിക്കുന്നത്, പരമാവധി ഇതിനായി പ്രവൃത്തിക്കാനും ആവശ്യപ്പെടുന്നു. 

സമാന ആവശ്യവുമായി മംഗളൂരു സ്വദേശി അരുണ്‍ കുമാർ പങ്കുവെച്ച ക്ഷണക്കത്തും ശ്രദ്ധ നേടി. ‘പ്രിയപ്പെട്ട കുടുംബാഗംങ്ങളെ ബന്ധുക്കളെ സുഹൃത്തുക്കളെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കു വോട്ടു ചെയ്യുകയാണെങ്കിൽ അതാണു ഞങ്ങൾക്കുള്ള സമ്മാനം’ എന്ന് ക്ഷണക്കത്തിൽ കുറിച്ചിരിക്കുന്നു. താമര ചിഹ്നവും ഇതിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA