നക്ഷത്രമായി പ്രിയ, ചന്ദ്രനായി റോഷൻ; ഡിക്കിക്കുള്ളിലെ ഫോട്ടോഷൂട്ട് വൈറൽ

priya-p-varrier-roshan
SHARE

ഒരു കണ്ണിറുക്കി മലയാളികളുെട ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് പ്രിയ വാര്യർ. ഇന്ന് ഇന്ത്യയിലാകെ പ്രിയയ്ക്ക് ആരാധകരുണ്ട്. ആദ്യ ചിത്രം പുറത്തിറങ്ങിയിട്ടില്ലെങ്കിലും നിരവധി ബ്രാന്റുകളുടെ മോഡലായി പ്രിയ തിളങ്ങി.

View this post on Instagram

🌌

A post shared by priya prakash varrier (@priya.p.varrier) on

തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണു താരം. കാറിന്റെ ഡിക്കിക്കുള്ളിൽ നടത്തിയ ഫോട്ടോഷൂട്ടിന്റെ 3 ചിത്രങ്ങളാണു ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. അഡാർ ലൗവ് ചിത്രത്തിൽ പ്രിയയുടെ നായകനായി അഭിനയിക്കുന്ന റോഷനൊപ്പമായിരുന്നു ഫോട്ടോഷൂട്ട്. ‘‘ഞാനാണ് നിന്റെ ചന്ദ്രൻ, നീയാണ് എന്റെ നക്ഷത്രം’’ എന്ന ആശയത്തെ ആസ്പദമാക്കി ആൽബർട്ട് വില്യം ആണ് ഷൂട്ട് നടത്തിയത്. ക്രിസ്മസിനോട് അനുബന്ധിച്ചായിരുന്നു ഇത്. 

ഡിക്കിക്കുള്ളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന പ്രിയയുടെ ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു. ഇതിനു പിന്നാലെയാണു റോഷനൊപ്പമുള്ള ചിത്രങ്ങൾ പ്രിയ പുറത്തുവിട്ടത്. മൂന്നു മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തിലധികം ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. ഫോട്ടോഷൂട്ട് വളരെ വ്യത്യസ്തമായിട്ടുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. പ്രിയയോടുള്ള ഇഷ്ടവും കമന്റുകളിൽ നിറയുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA

Get News Alerts From Manorama Online

We'll send you latest news updates through the day. You can manage them any time from your browser settings.

Not NowAllow