ഹൗ ദ് ജോഷ്; തിരിച്ചടിച്ച വ്യോമസേനയ്ക്ക് ആര്യയുടെ സല്യൂട്ട്
പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലെ മൂന്നു ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയ ഇന്ത്യൻ സേനയ്ക്കു സല്യൂട്ട് അടിച്ച് ആര്യ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത കുറിപ്പിലൂടെയാണ് ആര്യ തന്റെ സന്തോഷം പങ്കുവച്ചത്. ‘‘ഞാന്‍ സല്യൂട്ട് ചെയ്യുന്നു. നന്ദി സഹോദരങ്ങളെ!!! ‘ഹൗ ദ് ജോഷ്’ എന്ന ഹാഷ് ടാഗിനൊപ്പം

പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലെ മൂന്നു ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനയ്ക്ക് സല്യൂട്ട് അടിച്ച് സിനിമാ–സീരിയൽ താരം ആര്യ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത കുറിപ്പിലൂടെയാണ് ആര്യ തന്റെ സന്തോഷം പങ്കുവച്ചത്.
‘‘ഞാന്‍ സല്യൂട്ട് ചെയ്യുന്നു. നന്ദി സഹോദരങ്ങളെ!!!’’ ‘ഹൗ ദ് ജോഷ്’ എന്ന ഹാഷ് ടാഗിനൊപ്പം താരം കുറിച്ചു. ഇന്ത്യൻ പതാകയുമായി നിൽക്കുന്ന സൈനികന്റെ ചിത്രവും ഇതോടൊപ്പമുണ്ട്. നേരത്തെ പുൽവാമയില്‍ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക്, ആര്യ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
ഇന്നു പുലർച്ചെ 3.30ന് ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണ് മുസഫലബാദ്, ബാലകോട്ട്, ചകോത് മേഖലകളിലെ ഭീകര ക്യാംപുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ബാലാകോട്ടിലെ ആക്രമണങ്ങളിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു എന്നാണു റിപ്പോർട്ടുകൾ. ജയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹറും കൊല്ലപ്പെട്ടവരിലുണ്ട്.
പാക്ക് ഭീകരർക്ക് ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടി നൽകിയതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിൽ അലയടിക്കുകയാണ്. ‘ഹൗ ദ് ജോഷ്’ എന്ന ഹാഷ്ടാഗാണു തരംഗം. ‘ഉറി: ദ് സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലെ സംഭാഷണമാണിത്. ഇന്ത്യന്‍ സൈനികരെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റുകളിലും പോസ്റ്റുകളിലും നിറഞ്ഞു നിൽക്കുകയാണ് ഈ ഹാഷ് ടാഗ്.