ടിക്ടോക് വിഡിയോ : കളിച്ചു കളിച്ച് കളി പൊലീസിനോടായോ?
ജനപ്രിയ വിഡിയോ മൊബൈൽ ആപ്ലിക്കേഷനായ ടിക്ടോകിന് ഏർപ്പെടുത്തിയിരുന്ന നിരോധനം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉപാധികളോടെ നീക്കിയതോടെ #ReturnofTikTok എന്ന ഹാഷ് ടാഗുമായി പുതിയ വിഡിയോകൾ പരീക്ഷിക്കുകയാണ്. ഡിയോയിൽ വെറൈറ്റി ഇല്ലെങ്കിൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോയെന്ന് കരുതിയാവും സയദ് മോബിൻ അഹമ്മദ്

വിഡിയോയിൽ വെറൈറ്റി ഇല്ലെങ്കിൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോയെന്ന് കരുതിയാവും സയദ് മോബിൻ അഹമ്മദ് (@msiddiqui954) എന്ന എന്ന ടിക് ടോക് യൂസർ ഇങ്ങനെയൊരു പരീക്ഷണത്തിനു മുതിർന്നത്. MH-31-AG-9826 എന്ന റജിസ്ട്രേഷൻ നമ്പറുള്ള, നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാൻ തുറന്ന് ഇറങ്ങി വരുന്ന ചെറുപ്പക്കാരന്റെ വിഡിയോ മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ചിത്രീകരിച്ചിരിക്കുന്നത്
സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തരംഗമായ വിഡിയോയിൽ, സയദ് എങ്ങനെ പൊലീസ് വാനിൽ കടന്നു കൂടിയെന്നു വ്യക്തമല്ല. എന്തായാലും വിഡിയോ കണ്ടുകഴിയുമ്പോൾ ആരും ചോദിച്ചു പോകും: കളിച്ചു കളിച്ച് കളി പൊലീസിനോടായോ?