ഭാര്യയെ ഉപേക്ഷിച്ച് നാടു വിട്ടു, ടിക് ടോക്കിൽ കുടുങ്ങി തിരിച്ചെത്തി
ഒരു ട്രാൻസ്ജെൻഡർ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ സ്ത്രീക്കൊപ്പം ചെയ്ത ടിക് ടോക് വിഡിയോകളാണ് സുരേഷിനെ കുടുക്കിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് നാടു വിട്ടതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. ജയപ്രദയേയും സുരേഷിനേയും കൗൺസിലിങ്ങിനുശേഷം പൊലീസ് വീട്ടിലേക്ക് അയച്ചു.

കാണാതായ ഭർത്താവിനെ ടിക് ടോക്കിലൂടെ കണ്ടെത്തി യുവതി. മൂന്നു വർഷം മുൻപ് നാടുവിട്ടുപോയ ഭർത്താവ് സുരേഷിനെയാണ് ജയപ്രദ എന്ന യുവതി ടിക്ടോക്കിലൂടെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് സംഭവം.
2016ലാണ് സുരേഷ് നാടുവിട്ടത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു മുൻപ് ജയപ്രദയുടെ ഒരു ബന്ധുവാണ് ടിക്ടോക്കിൽ സുരേഷിന്റെ വിഡിയോകൾ കാണുന്നത്.
സ്ഥിരീകരിക്കാന്‍ വിഡിയോ ജയപ്രദയെ കാണിച്ചു. ഭർത്താവിനെ തിരിച്ചറിഞ്ഞ ജയപ്രദ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ ഹൊസൂരിൽ നിന്നു കണ്ടെത്തി.
ഒരു ട്രാക്ടർ കമ്പനിയിൽ മെകാനിക് ആയി ജോലി ചെയ്യുകയായിരുന്നു. ഇവിടെ ഒരു ട്രാൻസ്ജെൻഡർ യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ സ്ത്രീക്കൊപ്പം ചെയ്ത ടിക് ടോക് വിഡിയോകളാണ് സുരേഷിനെ കുടുക്കിയത്.
കുടുംബപ്രശ്നങ്ങളെ തുടർന്നാണ് നാടു വിട്ടതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. ജയപ്രദയേയും സുരേഷിനേയും കൗൺസിലിങ്ങിനുശേഷം പൊലീസ് വീട്ടിലേക്ക് അയച്ചു.