മോശം കമന്റുകൾ ഒരുപാട്, കാര്യമാക്കാറില്ല; അനിലമ്മ പറയുന്നു
ഈ പ്രായത്തിൽ എന്തിന്റെ സൂക്കേടാ, വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നൂടേ, ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ടാണ്’ എന്നിങ്ങനെയാണ് കമന്റുകൾ. ഞാനും മക്കളും ഇത് കാര്യമാക്കാറില്ല. എന്തു സംഭവിച്ചാലും കൂടെയുണ്ടെന്ന് അവര്‍ പറയും. അതുകൊണ്ട് തന്നെ എനിക്ക് യാതൊരു വിഷമവുമില്ല.

ടിക്ടോക്കിലെ ഡാൻസുകാരിയാണ് ചട്ടയും മുണ്ടും ഉടുത്ത അനിലമ്മ എന്ന അമ്മൂമ്മ. പ്രായമായെങ്കിലും ഫ്രീക്കൻ ചെക്കൻമാരെ വെല്ലുന്ന നൃത്തമാണ് അനിലമ്മയെ ശ്രദ്ധേയയാക്കിയത്. ബ്രേക്ക്ഡാൻസും ന്യൂജൻ പാട്ടും ഭാവാഭിനയവും ഒരുപോലെ വഴങ്ങും അനിലമ്മയ്ക്ക്. 63 വയസ്സിലും ഇത്ര സിംപിളായി നൃത്തം ചെയ്യുന്നതിന്റെ രഹസ്യം അനിലമ്മ മനോരമ ന്യൂസ് ഡോട്ട് കോമിനോടു പറയുന്നു.
ടിക്ടോക്കിൽ വന്നവഴി
പണ്ടുമുതലേ നൃത്തവും അഭിനയവും ഇഷ്ടമാണ്. നൃത്തം ചെറുപ്പത്തിലേ പഠിച്ചിട്ടുണ്ട്. വീട്ടിൽ അപ്പന് ഇഷ്ടമില്ലാതിരുന്നതിനാൽ അരങ്ങേറ്റം നടന്നില്ല. എന്നാൽ ആഗ്രഹം മനസിൽ കിടന്നു. മകനാണ് ടിക്ടോക് ചെയ്യാമെന്നു പറഞ്ഞത്. സ്റ്റെപ്പുകൾ അവൻ കാണിച്ചുതരും. ടിവിയിൽ നോക്കിയും ചെയ്യും. രണ്ടു മാസമേ ആയുള്ളൂ ടിക് ടോക് ചെയ്യാൻ തുടങ്ങിയിട്ട്.
എന്റെ ടിക്ടോക് വിഡിയോ 2000 ലൈക്ക് ആകുമ്പോഴേക്കും ആരോ നീക്കം ചെയ്യുന്നു. ഇതു വലിയൊരു സങ്കടമാണ്. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ എല്ലാവരോടും ഇതേക്കുറിച്ച് ചോദിക്കാറുണ്ട്. നാലോ അഞ്ചോ പേർ റിപ്പോർട്ടു ചെയ്താൽ വിഡിയോ നീക്കം ചെയ്യുമത്രേ.
എല്ലാവരും ടിക്ടോക് വഴി വരുമാനം കിട്ടുെമന്ന് പറയുന്നുണ്ട്. എനിക്ക് ഇതുവരെ അഞ്ചു പൈസ ടിക്ടോക് വഴി കിട്ടിയിട്ടില്ല. വളരെ സമയമെടുത്ത് റിഹേഴ്സൽ കഴിഞ്ഞാണ് ടിക്ടോക് ചെയ്യുന്നത്. വേറൊന്നിനും ഇപ്പോൾ സമയമില്ല. പാട്ട് ഡൗൺലോഡ് ചെയ്യണം. വിഡിയോ എടുക്കണമെങ്കിൽ സ്റ്റാൻഡ് വേണം. ഇത്ര കഷ്ടപ്പെട്ടിട്ട് അവസാനം വിഡിയോ നീക്കം ചെയ്യുമ്പോഴാണ് വിഷമം.
ഞാൻ സ്വന്തമായി കാണുന്ന അഞ്ച് അമ്മമാരും ഒരു അച്ഛനും ഉണ്ട്. അവരെയെല്ലാം എന്നാലാവുന്ന വിധം സഹായിക്കുന്നുണ്ട്. എല്ലാവരും മക്കൾ ഉള്ളവരാണ്. ജോലിക്കാരുമാണ്. പക്ഷേ, ഇവരുടെ വിഷമം കാണാനോ സഹായിക്കാനോ അവർക്ക് സമയമില്ല. അതുകൊണ്ട് ആ അമ്മമാർക്കായി ഒരു പകൽവീട് ഒരുക്കണം എന്നുണ്ട്. ഞാൻ ഒരു ഹോം നഴ്സിങ് ഒാഫിസിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ ആ വരുമാനം കൊണ്ട് അവരെ നോക്കാൻ കഴിയില്ല. ടിക്ടോക്കിൽ നിന്ന് എന്തെങ്കിലും വരുമാനമായാൽ അവരെ സഹായിക്കാമെന്നു കരുതുന്നു.
കുറ്റം പറയുന്നവരെ ശ്രദ്ധിക്കില്ല
മോശം കമന്റുകൾ ഒരുപാട് വരാറുണ്ട്. ‘ഇൗ പ്രായത്തിൽ എന്തിന്റെ സൂക്കേടാ, വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നൂടേ, ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ടാണ്’ എന്നിങ്ങനെയാണ് കമന്റുകൾ. ഞാനും മക്കളും ഇത് കാര്യമാക്കാറില്ല. എന്തു സംഭവിച്ചാലും കൂടെയുണ്ടെന്ന് അവര്‍ പറയും. അതുകൊണ്ട് തന്നെ എനിക്ക് യാതൊരു വിഷമവുമില്ല.
തെറ്റായോ, മനസാക്ഷിക്ക് നിരക്കാത്തതോ ആയ ഒന്നും ചെയ്യില്ലെന്ന് എനിക്ക് അറിയാം. അത് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ? കമന്റുകളൊക്കെ വായിച്ച് ഞാനും മകനും കൂടി ചിരിക്കും.
ചട്ടയും മുണ്ടുമാണ് വേഷം
ഞാൻ ചട്ടയും മുണ്ടും ആണ് ധരിക്കാറ്. അതുകൊണ്ടാണ് ആ വേഷത്തിൽ വിഡിയോ ചെയ്യുന്നത്. പിന്നെ മകൻ നിർബന്ധിച്ചപ്പോൾ ബർമൂഡയും ടി–ഷർട്ടുമൊക്കെ ധരിച്ച് ഡാൻസ് ചെയ്തിട്ടുണ്ട്. ആദ്യമൊക്കെ നാണമായിരുന്നു. പക്ഷെ ഇപ്പോൾ നാണം മാറി. കോട്ടയമാണ് സ്വദേശം. എറണാകുളത്താണ് താമസം.
സിനിമ ആഗ്രഹം
അഭിനയം അറിഞ്ഞുകൂടാത്തവർക്ക് വരെ ആഗ്രഹമുണ്ടാകുമല്ലോ സിനിമയിലൊക്കെ അഭിനയിക്കാൻ. എനിക്കും ആഗ്രഹം ഉണ്ട്. ചെറിയ ഹ്രസ്വചിത്രത്തിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. അവസരം കിട്ടിയാൽ തീർച്ചയായും അഭിനയിക്കും.