ഒരാൾ യുവതിയുടെ ശരീരം ടവൽ ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. പൊലീസുകാർ കൈ പിന്നിലേക്ക് തിരിച്ച് വിലങ്ങണിയിക്കുന്നതും കാണാം. ‘നിങ്ങള്‍ എന്നെ ലൈംഗികമായി പീഡിപ്പിക്കുന്നു’ എന്ന് യുവതി അലമുറയിടുന്നതും വ്യക്തമാണ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിക്കിനി ധരിച്ച വിനോദ സഞ്ചാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് മാലദ്വീപ് പൊലീസ്. യുവതിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെയും വലിച്ചു കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങളും പുറത്തായി. മാലദ്വീപിലെ മാഫുഷിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കറുപ്പ് ബിക്കിനി ധരിച്ച് പ്രദേശത്തു കൂടി നടക്കുകയായിരുന്ന യുവതി. എന്നാൽ ഇവരെ പൊലീസ് തടഞ്ഞു. ബിക്കിനി ധരിച്ച് നടക്കാനാവില്ല എന്നറയിച്ചു. തുടർന്നുണ്ടായ വാക്കു തർക്കമാണ് ബലപ്രയോഗത്തിലെത്തിയത്. ഒരാൾ യുവതിയുടെ ശരീരം ടവൽ ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. പൊലീസുകാർ കൈ പിന്നിലേക്ക് തിരിച്ച് വിലങ്ങണിയിക്കുന്നതും കാണാം. ‘നിങ്ങള്‍ എന്നെ ലൈംഗികമായി പീഡിപ്പിക്കുന്നു’ എന്ന് യുവതി അലമുറയിടുന്നതും വ്യക്തമാണ്.

ADVERTISEMENT

സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ മാപ്പു പറഞ്ഞ് മാലദ്വീപ് പൊലീസ് സർവീസ് കമ്മിഷണർ മുഹമ്മദ് ഹമീദ് രംഗത്തെത്തി. ‘‘ വിനോദസഞ്ചാരിയായ യുവതിയോട് പൊലീസ് മോശമായി പെരുമാറിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് ഞാൻ വിനോദസഞ്ചാരികളോടും ജനത്തോടും മാപ്പു പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കും. പൊലീസിന്റെ പ്രഫഷനൽ സമീപനം മികച്ചതാക്കാനുള്ള പരിശീലനം നൽകും’’ – മുഹമ്മദ് ഹമീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രാദേശിക സംസ്കാരവും വിശ്വാസങ്ങളും നിമയങ്ങളും മാനിക്കാൻ സഞ്ചാരികൾ തയാറാകണം എന്ന നിർദേശമാണ് ബ്രീട്ടീഷ് വിദേശകാര്യ മന്ത്രാലയം നൽകിയത്.

ADVERTISEMENT

English Summary : Female tourist arrested for wearing bikini

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT