കൊറോണയെ തുടർന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ആശുപത്രികളിൽ തന്നെ തുടരേണ്ട സാഹചര്യമാണ് ചൈനയിലുള്ളത്. ഇതോടെ അമ്മയെ കാണാനും ആഹാരം നല്‍കാനുമായി ആശുപത്രിയിലേക്ക് വന്നതാണ് മകൾ. സ്പർശനത്തിനും അടുത്തു നിന്നുള്ള സംസാരത്തിനുമെല്ലാം നിയന്ത്രണമുണ്ട്. അതിനാൽ അമ്മയുടെ അടുത്തേക്ക് പോകാനാകില്ല.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിൽ കൊറോണ ഭീതി തുടരുകയാണ്. വേദനിപ്പിക്കുന്ന ദൃശ്യങ്ങളും വാർത്തകളുമാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൊറോണ ബാധിച്ച് ചികിത്സയിലുള്ള 80 വയസ്സു പിന്നിട്ട ദമ്പതികളുടെ യാത്ര പറച്ചിൽ വിഡിയോ ലോകത്തിന് നൊമ്പരക്കാഴ്ചയായിരുന്നു. ഇതിനു പിന്നാലെ കൊറോണ രോഗികളെ ചികിത്സിക്കുന്ന നേഴ്സ്, മകളെ അകലെ നിന്നും കണ്ട് കണ്ണീരണിയുന്ന ദൃശ്യങ്ങള്‍ സോഷ്യൽ ലോകത്തിന്റെ ഹൃദയം തകർക്കുകയാണ്.

‘ന്യൂ ചൈന ടിവി’യാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കൊറോണയെ തുടർന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ആശുപത്രികളിൽ തന്നെ തുടരേണ്ട സാഹചര്യമാണ് ചൈനയിലുള്ളത്. ഇതോടെ അമ്മയെ കാണാനും ആഹാരം നല്‍കാനുമായി ആശുപത്രിയിലേക്ക് വന്നതാണ് മകൾ. സ്പർശനത്തിനും അടുത്തു നിന്നുള്ള സംസാരത്തിനുമെല്ലാം നിയന്ത്രണമുണ്ട്. അതിനാൽ അമ്മയുടെ അടുത്തേക്ക് പോകാനാകില്ല. അകലം പാലിച്ച് ഉച്ചത്തിലും ആംഗ്യത്തിലൂടെയുമാണ് ഇവർ സംസാരിക്കുന്നത്. 

ADVERTISEMENT

അമ്മയെ  കാണാതിരിക്കാൻ ആവുന്നില്ല എന്ന് മകൾ പറയുന്നു. രാക്ഷസന്‍മാരോട് പൊരുതുകയാണെന്നും അതിനെ തോൽപ്പിച്ചശേഷം മടങ്ങി വരാമെന്നും അമ്മ മകളോട് പറയുന്നുണ്ട്. സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന മകളെ കെട്ടിപ്പിടിക്കുന്നതായി ആംഗ്യം കാണിച്ച് സമാധാനിപ്പിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്.

ഇവരുടെ അവസ്ഥയിൽ വേദന തോന്നുന്നുവെന്നും വിഡിയോ കണ്ട് കണ്ണ് നിറഞ്ഞെന്നും കമന്റുകളുണ്ട്. ആ അമ്മയ്ക്ക് എത്രയും വേഗം മകളുടെ അടുത്ത് എത്താൻ സാധിക്കട്ടേ എന്ന് ആശംസിക്കുകയാണ് ചിലർ.

ADVERTISEMENT

English Summary : Nurse treating coronavirus patients meets daughter, Heart touching video

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT