‘എന്റെ പൊന്നോ, മുത്തശ്ശീടെ ബോളിങ്’ ; ക്രിക്കറ്റ് കളിച്ച് കയ്യടി നേടി ദമ്പതികൾ
ക്രിക്കറ്റിൽ മുന്പരിചയമൊന്നുമില്ലാത്ത ഭാര്യയുടെ ബോളിങ് കണ്ട് രാമൻ നമ്പൂതിരിയും ആദ്യമൊന്ന് അമ്പരന്നു. ഇളയമകൻ ഇവരുടെ ക്രിക്കറ്റ് കളിയുടെ വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ കണ്ടവർക്കെല്ലാം അമ്പരപ്പ്....

ലോക്ഡൗൺ കാലത്തു ബോറടി മാറ്റാൻ വീട്ടുമുറ്റത്തു ക്രിക്കറ്റ് കളിച്ച ദമ്പതികളുടെ വിഡിയോ കണ്ടു ലോകം കയ്യടിക്കുകയാണ്. തൃത്താല മേഴത്തൂർ കുന്നംപറമ്പ് മന രാമൻ നമ്പൂതിരിയും ഭാര്യ ബിന്ദുവും ക്രിക്കറ്റ് കളിക്കുന്ന വിഡിയോ മക്കളാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പ്രായത്തെ വെല്ലുവിളിക്കുന്ന പ്രകടനം കണ്ട് ലൈക്കടിച്ചത് ഒരു ലക്ഷത്തിലധികം പേർ. അത്രയും പേർ ഷെയറും ചെയ്തു. 58 വയസ്സുള്ള രാമൻ നമ്പൂതിരിയും 50 വയസ്സുള്ള ബിന്ദുവും ചെറുപ്പത്തിൽ മാത്രമാണ് ക്രിക്കറ്റ് കളിച്ചിട്ടുള്ളതെങ്കിലും ഇരുവരുടെയും പ്രകടനം കണ്ട് പ്രഫഷനൽ ക്രിക്കറ്റ് കളിക്കാരാണെന്ന കമന്റുകളുമെത്തി.
ആദ്യമായാണു മക്കളായ രാമാനുജന്റെയും നവനീത കൃഷ്ണന്റെയും കൂടെ ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. രാമനായിരുന്നു ബാറ്റിങ്. ബിന്ദു ബോളിങ്ങും. രണ്ടു പേരും ഓൾറൗണ്ടർമാരാണെന്നു മക്കൾ പറയും. ജീവിതമെന്ന മനോഹരമായ ഇന്നിങ്സും തിളക്കമേറയതാണെന്നു രാമന്റെ കമന്റ്. സച്ചിൻ തെൻഡുൽക്കറുടെ ജന്മദിനമായ 24നാണു മക്കൾ വിഡിയോ പോസ്റ്റ് ചെയ്തത്. രാമന്റെ ഇഷ്ട ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറാണ്. ബിന്ദുവിന്റെ ഇഷ്ടതാരം രാഹുൽ ദ്രാവിഡും. വിമുക്തഭടനായ രാമൻ നമ്പൂതിരി നാട്ടിലെ ക്ഷേത്രത്തിൽ പൂജാരിയാണ്. തൃത്താല കെ.വി. മേനോൻ സ്കൂളിലെ സംസ്കൃതം അധ്യാപികയാണ് ബിന്ദു.
English Summary : Kerala couple playing cricket