ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സ്വാതി നിത്യാനന്ദ്. സമൂഹമാധ്യമത്തിലൂടെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സ്വാതിയുടെ വിവാഹത്തിനു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിലും ‘ഉണ്ണി മുകുന്ദനുമായുള്ള കല്യാണം’ ചിലർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സ്വാതി നിത്യാനന്ദ്. സമൂഹമാധ്യമത്തിലൂടെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സ്വാതിയുടെ വിവാഹത്തിനു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിലും ‘ഉണ്ണി മുകുന്ദനുമായുള്ള കല്യാണം’ ചിലർ വിഷയമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതിയോടും  ഇക്കാര്യം ചോദിച്ചത്.

‘ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് ഒന്നും ഒന്നും മൂന്ന് ഷോയിൽ പറഞ്ഞിരുന്നല്ലോ. എന്നിട്ടിപ്പോൾ നിങ്ങൾ അത് ഉപേക്ഷിച്ചു’ എന്ന പരിഹാസമാണ് ചോദ്യമായി സ്വാതിക്ക് ലഭിച്ചത്. എന്നാൽ ഇതിന് ശക്തമായ മറുപടിയാണ് താരം നൽകിയത്. ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് ഞാൻ ഒരു ഷോയിലും പറഞ്ഞിട്ടില്ല. ആദ്യം പോയി ആ ഷോ മുഴുവന്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാൻ വന്നാൽ മതി. എന്റെ ജീവിതം ഞാൻ ആണ് തീരുമാനിക്കുന്നത്. അത് എന്തായാലും ഞാൻ സഹിച്ചോളാം. നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു സ്വാതിയുടെ മറുപടി. 

ADVERTISEMENT

2018 സെപ്റ്റംബറിൽ ഭ്രമണം സീരിയലിലെ അഭിനേതാക്കൾ ഒന്നും ഒന്നും മൂന്നില്‍ അതിഥികൾ ആയി എത്തിയപ്പോൾ ഭർത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹമെന്ന് സ്വാതിയോട് അവതാരകയായ റിമി ടോമി ചോദിച്ചിരുന്നു. അങ്ങനെ സങ്കല്പങ്ങളൊന്നുമില്ല എന്നാണ് സ്വാതി പ്രതികരിച്ചത്. അപ്പോഴാണ് സ്വാതിക്ക് ഉണ്ണി മുകുന്ദനോടുള്ള ആരാധന സഹതാരമായ ശരത് വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെ സ്വാതിയും ഉണ്ണി മുകുന്ദനും വിവാഹിതരാകുന്നു എന്ന തരത്തിലാണ് ചില യുട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചത്. 

2020 മേയ് മാസത്തിൽ സ്വാതിയും ക്യാമറാമാനായ പ്രതീഷ് നെന്മാറയും വിവാഹിതരായ വാർത്ത വന്നതിനു പിന്നാലെയാണ് ‘ഉണ്ണി മുകുന്ദനുമായുള്ള വിവാഹക്കാര്യം’ ചൂണ്ടികാട്ടിയും ചിലർ രംഗത്തെത്തിയത്. ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിച്ചതിന്റെ പേരിൽ നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് തുടർന്നു നൽകിയ അഭിമുഖങ്ങളിൽ സ്വാതി മനസ്സു തുറന്നിരുന്നു.

ADVERTISEMENT

എങ്ങനെയാണ് 20–ാം വയസ്സിൽ വിവാഹം ചെയ്യാനുള്ള ധൈര്യം കിട്ടിയതെന്ന  ചോദ്യത്തോടും സ്വാതി പ്രതികരിച്ചു. ‘‘എനിക്ക് എന്നെ തന്നെ നല്ല വിശ്വാസം ഉണ്ട്. ഒരു കുടുംബ ജീവിതം വേണമെന്നു തോന്നി. എന്നെ വിവാഹം ചെയ്ത ആളേയും എനിക്ക് നല്ല വിശ്വാസം ആണ്. അങ്ങനെയാണ് ഞാൻ അത് തീരുമാനിച്ചത്’’– സ്വാതി മറുപടിയായി കുറിച്ചു.

തിരുവനന്തപുരം സ്വദേശിയായ സ്വാതി ചെമ്പട്ട് എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് മഴവിൽ മനോരയിലെ ഭ്രമണം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ഇതേ സീരിയലിലെ ക്യമാറാമാനായിരുന്നു പ്രതീഷ് നെന്മാറയെ ആണ് സ്വാതി വിവാഹം ചെയ്തത്.  മഴവിൽ മനോരമയിൽ സംപ്രേഷണം ആരംഭിക്കുന്ന ‘നാമം ജപിക്കുന്ന വീട്’ ആണ് സ്വാതിയുടെ പുതിയ സീരിയൽ.

ADVERTISEMENT

English Summary : Swathy Nithyanad on her wedding