ഫുക്രുവും എലീനയും ദുബായിലെത്തി ; സർപ്രൈസിൽ കണ്ണുനിറഞ്ഞ് ആര്യ ; വിഡിയോ
ഒരു ജന്മദിനത്തിനും ഇതുപോലൊരു സർപ്രൈസ് കിട്ടിയിട്ടില്ലെന്നും ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനാഘോഷമാണിതെന്നും ആര്യ പറഞ്ഞു. അദ്ഭുതവും സന്തോഷവും കൊണ്ട് ആര്യയുടെ കണ്ണുകൾ നിറഞ്ഞു...

ജന്മദിനാഘോഷത്തിന് എത്തി ആര്യയെ ഞെട്ടിച്ച് ഫുക്രുവും എലീനയും. വീണ നായരുടെ ദുബായിലെ ഫ്ലാറ്റിൽ നടന്ന ആഘോഷത്തിനാണ് ബിഗ് ബോസിലെ സഹതാരങ്ങൾ കടൽ കടന്നെത്തി സർപ്രൈസ് നൽകിയത്. വീണയുടെ യുട്യൂബ് ചാനലിലാണ് ഈ സർപ്രൈസ് വിഡിയോ പങ്കുവച്ചത്.
ആര്യ ഓണത്തിന് ദുബായിൽ എത്തിയിരുന്നു. തിരിച്ചുപോകും മുമ്പ് ആര്യയുടെ ജന്മദിനം ആഘോഷിക്കാനായിരുന്നു വീണയുടെയും കുടുംബത്തിന്റെയും തീരുമാനം. വീട് അലങ്കരിച്ച്, കേക്ക് ഒരുക്കി തയാറായി നിന്നപ്പോഴാണ് ആര്യയ്ക്ക് സർപ്രൈസ് ആയി എലീന എത്തുന്നത്. തൊട്ടു പിന്നാലെ ഫുക്രുവും എത്തി.
ഇരുവരും തലേദിവസം ദുബായിലെത്തിയെന്നും കോവിഡ് പരിശോധനകൾ പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നുവെന്ന് വീണ വെളിപ്പെടുത്തി. ഒരു ജന്മദിനത്തിനും ഇതുപോലൊരു സർപ്രൈസ് കിട്ടിയിട്ടില്ലെന്നും ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനാഘോഷമാണിതെന്നും ആര്യ പറഞ്ഞു. അദ്ഭുതവും സന്തോഷവും കൊണ്ട് ആര്യയുടെ കണ്ണുകൾ നിറഞ്ഞു. സെപ്റ്റംബർ 13ന് ആണ് ആര്യയുടെ ജന്മദിനം. അതിനുമുമ്പ് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനാലാണ് ആഘോഷം നേരത്തെ നടത്തിയത്.
English Summary : Fukru and Alina arrived in Dubai to celebrate Arya's birthday