മൂക്കും ചെവിയും മുറിച്ചു കളഞ്ഞു, നാവ് പിളർത്തി ; ‘ബ്ലാക് ഏലിയൻ’ ആയി ആന്റണി ലോഫ്രെഡോ
രീരം കറുത്ത നിറത്തിലാക്കി മൂക്കിന്റെ തുമ്പ് മുറിച്ചായിരുന്നു തുടക്കം. അതിനുശേഷം നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി. പിന്നീട് കൃഷ്ണമണികൾ ഉൾപ്പടെ ശരീരത്തിൽ ടാറ്റൂ ചെയ്തു....
രീരം കറുത്ത നിറത്തിലാക്കി മൂക്കിന്റെ തുമ്പ് മുറിച്ചായിരുന്നു തുടക്കം. അതിനുശേഷം നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി. പിന്നീട് കൃഷ്ണമണികൾ ഉൾപ്പടെ ശരീരത്തിൽ ടാറ്റൂ ചെയ്തു....
രീരം കറുത്ത നിറത്തിലാക്കി മൂക്കിന്റെ തുമ്പ് മുറിച്ചായിരുന്നു തുടക്കം. അതിനുശേഷം നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി. പിന്നീട് കൃഷ്ണമണികൾ ഉൾപ്പടെ ശരീരത്തിൽ ടാറ്റൂ ചെയ്തു....
നമ്മൾ സ്വപ്നത്തിലോ ഭാവനയിലോ ചിന്തിക്കാത്ത കാര്യങ്ങൾ നടക്കുന്ന കാലമാണിത്. അക്കൂട്ടത്തിലെ പുതിയൊരു അദ്ഭുതമാണ് ഫ്രാൻസിലെ ആന്റണി ലോഫ്രെഡോ എന്ന മുപ്പത്തിരണ്ടുകാരൻ. ആളുകൾക്കിടയിൽ വ്യത്യസ്തനാകാൻ രൂപം മാറ്റിയിരിക്കയാണ് ആന്റണി ലോഫ്രെഡോ. സിനിമകളിൽ കണ്ടിട്ടുള്ളതും നോവലുകളിൽ വായിച്ചിട്ടുള്ളതുമായ അറിവുകള്‍ ചേർത്ത്, അന്യഗ്രഹ ജീവിയുടെ സാങ്കൽപിക രൂപത്തിലേക്കാണ് ഇയാൾ മാറിയത്. ഇതിനായി ശസ്ത്രക്രിയ വഴി തന്റെ ചില അവയവങ്ങൾ നീക്കം ചെയ്യുകയും മറ്റു ചിലതിന് രൂപമാറ്റം വരുത്തുകയും ചെയ്തിരിക്കുകയാണ് ഇയാൾ.
ബ്ലാക്ക് ഏലിയൻ പ്രൊജക്റ്റ്
അന്യഗ്രഹ ജീവിയെ പോലെ രൂപമാറുന്നതിനെ ബ്ലാക്ക് ഏലിയൻ പ്രൊജക്റ്റ് എന്നാണ് ലോഫ്രെഡോ വിശേഷിപ്പിക്കുന്നത്. ശരീരം രൂപം മാറ്റുന്നതിന് ഫ്രാൻസിൽ നിരോധനമുള്ളതിനാൽ സ്പെയിനിലെ ബാർസിലോനയിലുള്ള പ്രസിദ്ധനായ ബോഡി മോഡിഫയർ ഓസ്കാർ മാർക്കുസിന്റെ സേവനമാണ് ലോഫ്രെഡോ തേടിയത്. ശരീരം കറുത്ത നിറത്തിലാക്കി മൂക്കിന്റെ തുമ്പ് മുറിച്ചായിരുന്നു തുടക്കം. അതിനുശേഷം നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി. പിന്നീട് കൃഷ്ണമണികൾ ഉൾപ്പടെ ശരീരത്തിൽ ടാറ്റൂ ചെയ്തു. നിരവധി പിയെർസിങ്ങുകൾ അണിയുകയും തല മൊട്ടയടിക്കുകയുമുണ്ടായി. ഇതിലൊന്നും തൃപ്തനാകാതെ വന്ന ലോഫ്രെഡോ ഒടുവിൽ രണ്ട് ചെവികൾ കൂടി മുറിച്ചു മാറ്റി. ഇപ്പോഴും പൂർണത കൈവരിച്ചിട്ടില്ലെന്നും ഇനിയുമൊരു 82 ശതമാനം കൂടി പൂർത്തിയാക്കാനുമുണ്ടെന്നാണ് അന്റോണിയോ പറയുന്നത്.
സെക്യൂരിറ്റി ഗാർഡിൽ നിന്ന് ഏലിയനിലേക്ക്
ചെറുപ്പം മുതലേ ശരീരത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ആഗ്രഹം ലോഫ്രെഡോയിൽ ഉണ്ടായിരുന്നു. വേഷം മാറി ചെന്ന് മറ്റുള്ളവരെ പേടിപ്പിക്കുന്നതിൽ ഇയാൾ ആനന്ദനം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യവേ ആണ് രൂപം മാറണമെന്ന ചിന്ത ഉണ്ടാകുന്നത്. തുടർന്ന് ജോലി ഉപേക്ഷിച്ച് ഓസ്ട്രേലിയയിലേക്ക് പോയ ലോഫ്രെഡോ വർഷങ്ങൾക്ക് ശേഷം യൂറോപ്പിലേക്ക് തിരിച്ചെത്തിയത് ബ്ലാക്ക് ഏലിയൻ പ്രൊജക്ടുമായാണ്. സ്പെയിനിലേക്ക് എത്തുകയും അവിടെവച്ച് സർജറികൾക്ക് വിധേയകനാകുകയും ചെയ്തു.
ബ്ലാക്ക് ഏലിയൻ പ്രൊജക്ട് എന്ന ലോഫ്രെഡോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് രണ്ട് ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ശരീരത്തിൽ നടത്തുന്ന ഓരോ പരീക്ഷണവും ഫോളോവേർസിനെ ഇയാൾ അറിയിക്കും. നെടുകെ പിളർന്ന നാവും നീട്ടി ഹെൽബോയ് രൂപത്തിലുള്ള ശരീരം കാണിച്ച് തെരുവുകളിലൂടെ നടക്കുകയാണ് അന്റോണിയോയുടെ പ്രധാന വിനോദം. ആളുകളെ ഭയപ്പെടുത്തുന്ന ഈ ഭീകര രൂപത്തിൽ വളരെയധികം സന്തോഷവും സംതൃപ്തിയും ഇയാൾ കണ്ടെത്തുന്നു. താൻ സ്വപ്നം കണ്ടു ജീവിതമാണ് ഇപ്പോഴത്തേതെന്ന് ലോഫ്രെഡോ പറയുന്നു.
English Summary : Man Who Has Transformed Himself Into 'Black Alien' Has Nose Removed